Thursday 06 August 2020 04:11 PM IST

'അഭിപ്രായം പറഞ്ഞാല്‍ അഹങ്കാരികള്‍, വളര്‍ത്തുദോഷം'; ഫ്രണ്ട്ഷിപ്പ്, ഫ്രീഡം, ഫിറ്റ്‌നസ്; മൂന്നു നായികമാര്‍ മനസുതുറക്കുന്നു

Kishore Mathew

celeb5678

അതിരുകളില്ലാത്ത ചിന്തകൾ, സ്വാതന്ത്ര്യം, തീരുമാനങ്ങൾ – പുതിയ കാലത്തെ പെൺകരുത്തിന്റെ മുദ്രാവാക്യമാണിത്. തലമുറകൾ മാറുമ്പോൾ സ്ത്രീ കൂടുതൽ വ്യക്തിത്വവും പ്രതികരണശേഷിയും ആത്മവിശ്വാസവും നേടുന്നു. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിലും സൗഹൃദങ്ങളിലും സൗന്ദര്യസമീപനങ്ങളിലും പുതുനായികമാർ ആത്മവിശ്വാസത്തോടെ പുതു പന്ഥാവുകൾ വെട്ടിത്തുറക്കുന്നു. ഇതാ... മൂന്ന് പുതിയ താരങ്ങൾ മനോരമ ആരോഗ്യത്തിനോട് മനസ്സു തുറക്കുന്നു.

അഞ്ജു കുര്യൻ

ചിട്ടയുള്ള ജീവിതമാണ് എനിക്ക് ഇഷ്ടം. നേരത്തെ കിടന്നുറങ്ങുക, രാവിലെ എഴുന്നേല്‍ക്കുക, ഭക്ഷണകാര്യത്തില്‍ ഒരു നല്ല ഡയറ്റ്. നമ്മള്‍ എന്താണോ കഴിക്കുന്നത് അതു ശാരീരികമായി മാത്രമല്ല മാനസികമായും ബാലന്‍സ് ചെയ്യാന്‍ സഹായിക്കും.

നല്ല ഫ്രണ്ട്സിനെ ചൂസ് ചെയ്യുന്ന ആളാണ് ഞാന്‍. ഒരുപാട് ഫ്രണ്ട്സ് ഇല്ലെങ്കിലും കുറച്ചുമതി. ക്വാണ്ടിറ്റിയിലല്ല ക്വാളിറ്റിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതൊരു അത്യാവശ്യ സമയത്തും നമ്മള്‍ വിളിച്ചാല്‍ വരുന്ന കുറച്ചു ഫ്രണ്ട്സ്, അതുമതി. എന്നും സംസാരിച്ചാലേ സൗഹൃദം നിലനില്‍ക്കൂ എന്നൊന്നും കരുതുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞാലും ഇത്രനാളെന്നെ വിളിച്ചില്ലല്ലോ... എന്നൊന്നും ചോദിക്കാറില്ല. ഒരു മെച്ച്വറായിട്ടുള്ള ഫ്രണ്ട്ഷിപ്പ് അതാണ് എനിക്കിഷ്ടം.

celeb3

നൂറിൻ

എന്റെ നെഗറ്റീവും പൊസിറ്റീവും മനസ്സിലാക്കുന്നവരാണ് എന്റെ ഫ്രണ്ട്സ്. പണ്ട് ഞാനുമായി കൂടുതല്‍ വഴക്കുണ്ടാക്കിയവരാണ് ഇന്ന് എന്റെ ആവശ്യത്തിനു വിളിച്ചാല്‍ കൂടെയുണ്ടാവുന്നതും. മുന്‍പൊക്കെ ഫ്രണ്ട്സിനെ ചൂസ് ചെയ്യുമ്പോള്‍ പലപ്പോഴും തെറ്റിയിട്ടുണ്ട്. ഇങ്ങനെയുള്ള ഒരാളെ ഒരിക്കലും ഫ്രണ്ടാക്കാന്‍ പാടില്ലായിരുന്നു എന്നുവരെ തോന്നിയിട്ടുണ്ട്. മനുഷ്യരെ നമ്മള്‍ക്ക് തുറന്നുനോക്കാന്‍ പറ്റില്ലല്ലോ... ഒരു ധാരണയുെട അടിസ്ഥാനത്തില്ലല്ലെ എല്ലാം... ഭക്ഷണകാര്യത്തിലാവട്ടെ ഇന്നതേ കഴിക്കൂ എന്നൊരു നിര്‍ബന്ധമൊന്നുമില്ല. സിറ്റുവേഷന്‍ എന്താണോ അതുമായി ചെയ്ഞ്ചു ചെയ്യുന്ന ആളാണ് ഞാന്‍.

അഭിപ്രായങ്ങള്‍ ഒരു പെണ്‍കുട്ടി തുറന്നുപറയുമ്പോള്‍ മാത്രം അതവളുടെ അഹങ്കാരമാണ്, അവളെ വളര്‍ത്തിയതിന്റെ കുഴപ്പമാണ്... ഇങ്ങനെയൊക്കെ പലരെയും പറ്റി പറഞ്ഞുകേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.

മാതാവ222

മിർണ

എനിക്കു സങ്കടങ്ങളുണ്ടായാലും കരച്ചിലുണ്ടായാലും എല്ലാം തീവ്രമായിട്ടായിരിക്കും. ഭയങ്കര ഇമോഷണലായിരിക്കും. ആ സമയത്തു ഞാന്‍ സ്വയം നിയന്ത്രിച്ചാണ് മാറ്റുക. ഈ ദിവസവും കഴിഞ്ഞുപോകും എന്ന എന്റെ ആത്മവിശ്വാസമാണ് എന്നെ അതില്‍നിന്ന് അതിജീവിപ്പിക്കുന്നത്. അതു മനസ്സിലാക്കാന്‍ എനിക്ക് ഒരുപാട് കാലമെടുത്തു.

ചെറുപ്പത്തില്‍ കൂട്ടുകുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. അതിനാല്‍ സ്ട്രെസ് കുറവാണ്. എല്ലാ കാര്യത്തിലും സന്തോഷങ്ങളും സങ്കടങ്ങളും ഷെയര്‍ ചെയ്യാന്‍ പറ്റും. ഒറ്റയ്ക്കൊന്നുംചെയ്യേണ്ട കാര്യമില്ല. എന്തിനും നമ്മൾ‌ക്കൊപ്പം നാലഞ്ചുപേരു കൂടെയുണ്ട് എന്ന െെധര്യമുണ്ടാവും. കൂട്ടുകുടുംബത്തില്‍ ഒരാള്‍ക്കെന്ന് പറഞ്ഞ് ഒന്നുമുണ്ടാവില്ല. മറ്റുള്ളവര്‍ക്ക് എന്തും ഷെയര്‍ ചെയ്യാന്‍ മടിയില്ലാത്തതും കൂട്ടുകുടുംബത്തില്‍ നിന്നു കിട്ടിയ ഗുണമാണ്.

മനോരമ ആരോഗ്യത്തിന്റെ ഒാഗസ്റ്റ് ലക്കത്തിൽ താരസുന്ദരികളുടെ അഭിമുഖം പൂർണരൂപത്തിൽ വായിക്കാം. സമ്പൂർണ പ്രതിരോധ ഗൈഡാണ്  ഒാഗസ്റ്റ് ലക്കം. ഒപ്പം 10 പേജ് പ്രത്യേക കോവിഡ് ബുക്‌ലറ്റുമുണ്ട്.

Tags:
  • Manorama Arogyam
  • Health Tips
  • Celebrity Fitness