Friday 20 September 2019 02:29 PM IST : By സ്വന്തം ലേഖകൻ

ചുണ്ടുകളിലെ നിറവ്യത്യാസം, വാശി പിടിച്ചുള്ള കരച്ചിൽ‌! കുട്ടികളിലെ പനി അതിവേഗം തിരിച്ചറിയാം; ചികിത്സയിങ്ങനെ

child-fever

മാതാപിതാക്കളെ ഏറെ െടൻഷൻ പിടിപ്പിക്കുന്ന ഒന്നാണ് കുട്ടികളിലെ പനി. പനി ഒരു േരാഗമല്ലെങ്കിലും േരാഗലക്ഷണമായതിനാൽ പ്രത്യേക കരുതൽ ആവശ്യമാണ്. എന്നുകരുതി ചെറിയ ചൂട് കണ്ടയുടൻ ആശുപത്രിയിൽ എത്തിക്കേണ്ടതില്ല. കുട്ടികളിൽ പനി വന്നാൽ മാതാപിതാക്കൾ എന്തു െചയ്യണം? വിശദമായി അറിയാം. കുട്ടികളിൽ പനി ഡിഗ്രി സെൽഷ്യസിൽ 37നു മുകളിലും ഫാരൻഹീറ്റിൽ 98.6നു മുകളിലുമാണെങ്കിൽ പനിക്കുള്ള ചികിത്സ ആരംഭിക്കണം.

പനി ഉണ്ടെങ്കിൽ

സാധാരണ രീതിയിൽ ചെറിയ പനി കണ്ടാൽ രണ്ടു ദിവസം വീട്ടിൽ തന്നെ നോക്കാം. പാരസെറ്റമോൾ സിറപ്പോ ഗുളികയോ നൽകാം. രണ്ടു ദിവസം കഴിഞ്ഞിട്ടും പനി മാറുന്നില്ലെങ്കിൽ ആശുപത്രിയിൽ േപാവുക തന്നെ വേണം. കുഞ്ഞിന്റെ രക്തം, മൂത്രം എന്നിവ പരിശോധിക്കേണ്ടി വന്നേക്കാം. ആരംഭത്തിലേ കടുത്ത പനിയുണ്ടെങ്കിൽ േഡാക്ടറുെട ചികിത്സ േതടണം. പനിയുള്ള കുട്ടിയെ സ്കൂളിൽ വിടാതിരിക്കുന്നതാണ് ഉത്തമം. കാരണം മറ്റു കുട്ടികൾക്കും പനി പകരാം. മാത്രമല്ല പനിയുള്ള കുട്ടികൾക്ക് ഏറ്റവുമധികം വേണ്ടത് വിശ്രമമാണ്. പനി നന്നായി കുറഞ്ഞ് കുഞ്ഞ് ആഹാരം കഴിച്ച് ആക്ടീവാണെങ്കിൽ സ്കൂളിൽ വിടുന്നതിനു തടസ്സമില്ല. ഏതു പനി എന്നതിനനുസരിച്ചാണ് കുട്ടിയെ എത്ര ദിവസം കഴിഞ്ഞ് സ്കൂളിൽ വിടണമെന്നു തീരുമാനിക്കുന്നത്. ഉദാഹരണത്തിനു േടാൺസിലൈറ്റിസ് കാരണം പനി വരാം. അണുബാധ വളരെ കൂടുതലാണെങ്കിൽ രണ്ടു ദിവസം കൊണ്ട് പനി മാറണമെന്നില്ല. പരീക്ഷ േപാലെ ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്കിൽ സ്കൂളിൽ വിടാം. കുട്ടിയുെട അധ്യാപകരുമായി വിവരം പങ്കുവയ്ക്കണം. മരുന്നു നൽകാനുള്ള സൗകര്യം ഏർപ്പാടാക്കണം.

മരുന്നും േഡാസും

പനിക്കു പാരസെറ്റമോൾ തന്നെയാണ് മികച്ചത്. ശരീരഭാരത്തിനനുസരിച്ചാണ് മരുന്നിന്റെ േഡാസ് തീരുമാനിക്കുക. ഒരു കിലോഗ്രാമിനു 10 മില്ലിഗ്രാം എന്ന അളവിലാണ് പാരസെറ്റമോൾ സിറപ്പ് നൽകേണ്ടത്. പനി വളരെ കൂടുതലാണെങ്കിൽ മാത്രം മരുന്നിന്റെ അളവ് അൽപം കൂട്ടാം. പനി കുറയുന്നതിനനുസരിച്ച് േഡാസ് സാധാരണ അളവിൽ എത്തിക്കാം. ആറ് മണിക്കൂർ ഇടവിട്ടാണ് മരുന്നു നൽകേണ്ടത്.എന്നാൽ മരുന്നു നൽകി, നാല് മണിക്കൂർ കഴിഞ്ഞിട്ടും പനി കൂടുകയാണെങ്കിൽ വീണ്ടും ഒരു േഡാസ് നൽകാം.

പനി വളരെ കൂടിയിരിക്കുന്ന ഘട്ടത്തിൽ പല കുഞ്ഞുങ്ങളും മരുന്നു കുടിക്കാൻ താൽപര്യം കാണിക്കില്ല. ചില കുട്ടികൾ മരുന്നു െകാടുത്താൽ അതു തുപ്പികളയും. ചിലർ മരുന്ന് ഛർദിക്കാറുണ്ട്. ചില കുട്ടികൾക്കു പനിക്കൊപ്പം ഫിറ്റ്സ് വരാറുണ്ട്. ഈ സാഹചര്യത്തിൽ വായിൽ കൂടി മരുന്നു െകാടുക്കാൻ സാധിക്കില്ല. ചില ർ മരുന്നു കഴിക്കാൻ വിമുഖത കാണിക്കുമ്പോൾ െചറുതായി ബലംപ്രയോഗം നടത്തേണ്ടി വരാറുണ്ട്. ഇങ്ങനെ െചയ്യുമ്പോൾ മരുന്ന് ശ്വാസകോശത്തിലേക്കു ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് സപ്പോസിറ്റി ഉപയോഗിക്കുന്നത്. മലദ്വാരത്തിലൂെട മരുന്നു ശരീരത്തിലേക്കു എത്തിക്കുന്ന രീതിയാണ് സപ്പോസിറ്ററി. വായിലൂെടയുള്ള മരുന്നുകളെക്കാൾ വേഗത്തിൽ ഫലം ലഭിക്കും. സപ്പോസിറ്ററി വീട്ടിൽ വച്ചു തന്നെ െചയ്യാം. മരുന്നു ഫ്രിജിൽ സൂക്ഷിക്കണം. എക്സ്പയറി േഡറ്റ് ശ്രദ്ധിക്കണം.

പനിക്കു മരുന്നു നൽകിയാലും അരമണിക്കൂർ എടുക്കും പനിച്ചൂട് കുറഞ്ഞു തുടങ്ങാൻ. പനി വളരെ കൂടിയിരിക്കുമ്പോൾ മരുന്നിനൊപ്പം കുഞ്ഞിന്റെ േദഹം വെള്ളം നനച്ചു തുടയ്ക്കണം. ഇതിനെ സ്പഞ്ചിങ് എന്നാണു പറയുക. കുട്ടിയുെട വസ്ത്രം മുഴുവൻ മാറ്റിയശേഷം ഇളം ചൂടുവെള്ളത്തിലോ തണുപ്പു മാറ്റിയ വെള്ളത്തിലോ വൃത്തിയുള്ള തുണി മുക്കിപ്പിഴിഞ്ഞ്, ശരീരം മുഴുവൻ തുടച്ചെടുക്കുക. മുഖവും തലയും ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ തുടയ്ക്കാം. ഒരിക്കലും ഐസിട്ട െവള്ളം ഉപയോഗിക്കരുത്. അഞ്ച് മുതൽ പത്ത് മിനിറ്റ് തുടർച്ചയായി ഇതു െചയ്യാം. നെറ്റിയിൽ തുണി നനച്ചിട്ടാൽ തലവേദനയ്ക്ക് െചറിയ ആശ്വാസം ലഭിക്കും.

f1

പനിക്കാലത്തെ ഭക്ഷണം

പനിയുള്ള കുട്ടികൾക്ക് കഞ്ഞി മാത്രമെ നൽകാവൂ എന്നാണ് പണ്ടുള്ളവർ പറയാറ്. ഇപ്പോൾ കുട്ടിക്ക് ഇഷ്ടമുള്ള ഭക്ഷണം നൽ‍കാനാണ് േഡാക്ടർമാർ പറയാറുള്ളത്. ചില കുട്ടികൾക്ക് കഞ്ഞി കുടിക്കാൻ താൽപര്യം ഉണ്ടാവില്ല. അവർക്കു േചാറ് നൽകുന്നതിൽ കുഴപ്പമില്ല. പക്ഷേ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം നൽകാതിരിക്കുക. ഉദാഹരണം: വറുത്തത്, െപാരിച്ചത്, എണ്ണ കൂടുതലടങ്ങിയ വിഭവങ്ങൾ, മസാല കൂടുതലടങ്ങിയത്, ക്രീം കൂടുതലടങ്ങിയ ബിസ്ക്കറ്റ്, ബേക്കറി പലഹാരങ്ങൾ എന്നിവ. റസ്ക്, ബൺ, ബ്രെഡ്, ആരോറൂട്ട്, ഗ്ലൂക്കോസ് ബിസ്കറ്റുകൾ എന്നിവ നൽകാം.

നന്നായി വെള്ളം കുടിപ്പിക്കണം. ചെറുചൂടുവെള്ളം, കഞ്ഞി വെള്ളം, കരിങ്ങാലി, ജീരകം മുതലായവ ഇട്ടു തിളപ്പിച്ച വെള്ളം എന്നിവ കുട്ടിക്കു നൽകാം. ഒാറഞ്ച് േപാലുള്ള പഴങ്ങൾ ജ്യൂസാക്കി നൽകാം. ഐസ് ഇടരുതെന്നു മാത്രം. പായ്ക്കറ്റ് ജ്യൂസ് നൽകരുത്. ചെറുചൂടോടെ പാൽ നൽകാം. പനിയോെടാപ്പം കഫം കൂടി ഉണ്ടെങ്കിൽ പാൽ ഒഴിവാക്കുന്നതാണ് ഉത്തമം. പാലിൽ വെള്ളം േചർത്തു നേർപ്പിച്ചു നൽകാറുണ്ട്. ഇതിലൂെട പാലിലെ േപാഷകങ്ങൾ കുറയും. കടുപ്പം കുറഞ്ഞ ചായ, കാപ്പി എന്നിവ നൽകാം. പനിയുള്ളപ്പോൾ കുറഞ്ഞ സ്പീഡിൽ ഫാനിടാം. എസി ഒഴിവാക്കാം.

മരുന്നു കഴിക്കാൻ മടി

കുട്ടി ഗുളിക കഴിക്കാൻ മടി കാണിച്ചാൽ ജ്യൂസിൽ ചേർത്തു നൽകാം. ഒരു സ്പൂണിൽ ഒാറഞ്ച് പിഴിഞ്ഞെടുത്ത് അതിൽ ഗുളിക െപാട്ടിച്ചിട്ട് നൽകാവുന്നതാണ്. ഒരു ഗ്ലാസ് ജ്യൂസിൽ ഗുളിക കലർത്തി െകാടുക്കരുത്. മധുരം ഇഷ്ടമുള്ള കുട്ടികൾക്കു കൽക്കണ്ടത്തിലോ കുറച്ചു തേനിലോ േചർത്തു ഗുളിക നൽകാം. സിറപ്പിന്റെ രുചി ഇഷ്ടമില്ലാത്ത കുട്ടികൾക്ക് മരുന്നു െകാടുത്തുടൻ ഒരു സ്പൂൺ ചൂടുെവള്ളം നൽകുന്നത് നല്ലതാണ്. നാവിൽ നിന്നു മരുന്നിന്റെ ചവർപ്പ് മാറിക്കിട്ടും. സിറപ്പ് കഴിച്ചതു ഛർദിച്ചു േപായാൽ വീണ്ടും മരുന്ന് െകാടുക്കുക തന്നെ വേണം. പക്ഷേ മുഴുവൻ േഡാസും നൽകേണ്ടതില്ല. ചില കുട്ടികൾ മരുന്ന് നാവിൽ തൊടുമ്പോൾ തന്നെ മുഴുവൻ ഛർദിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മുഴുവൻ േഡാസും െകാടുക്കുക. മരുന്ന് കഴിച്ച്, കുറച്ചു നിമിഷങ്ങൾക്കകമാണ് ചർദിക്കുന്നതെങ്കിൽ കുറച്ചു േഡാസ് െകാടുത്താൽ മതിയാകും. ഉദാഹരണത്തിനു അഞ്ച് മില്ലിയാണ് നൽകിയതെങ്കിൽ പിന്നീട് മൂന്ന് മില്ലി െകാടുത്താൽ മതി. ഗുളികയാണ് ഉടനെ ഛർദിക്കുന്നതെങ്കിൽ വീണ്ടും അതു നൽകേണ്ടിവരും. എന്നാൽ 20 മിനിറ്റൊക്കെ കഴിഞ്ഞാണെങ്കിൽ ഗുളിക വീണ്ടും നൽകേണ്ടതില്ല.

മറ്റ് ശാരീരികലക്ഷണങ്ങൾ

വൈറൽ പനി, ബാക്ടീരിയൽ പനി, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങി പലതരം പനികൾ കുട്ടികളെ ബാധിക്കാം. ഇവയുെടയെല്ലാം ഒരു ലക്ഷണമാണ് പനി. പനിയുെട തുടക്കത്തിൽ കുഞ്ഞുങ്ങളിൽ ഉത്സാഹക്കുറവ് കാണാം. ഒരു കാര്യത്തിലും താൽപര്യം കാണിക്കില്ല. ഭക്ഷണം കഴിക്കാനും വിമുഖത ഉണ്ടാകും. ചുണ്ടുകളിൽ നിറവ്യത്യാസം ഉണ്ടാകും. ചില കുട്ടികൾ വാശി പിടിച്ചു കരയും. ചില കുട്ടികളിൽ പനി വല്ലാതെ കൂടിയാൽ ജന്നി (ഫിറ്റ്സ്) വരാം. ഫിറ്റ്സ് വന്നാൽ സപ്പോസിറ്ററി വയ്ക്കാം. രാത്രിയാണ് പനി വരുന്നതെങ്കിൽ പാരസെറ്റമോൾ നൽകാം. എന്നാൽ പനിയോെടാപ്പം തുടർച്ചയായ ഛർദിയോ വയറിളക്കമോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ േതടണം.

പെട്ടെന്ന് ചെയ്യാം

∙ പനിയുണ്ടെന്നു കണ്ടാൽ ആദ്യം പാരസെറ്റമോൾ നൽകാം. ശരീരഭാരമനുസരിച്ചാണ് േഡാസ് നൽകേണ്ടത്.

∙ വായിൽ കൂടി നൽകുന്ന മരുന്നിനെക്കാൾ വേഗത്തിൽ ഫലം ലഭിക്കാൻ സപ്പോസിറ്ററി ഉപയോഗിക്കാം

∙ പനി വളരെ കൂടിയിരിക്കുന്ന സാഹചര്യത്തിൽ സ്പഞ്ചിങ് കൂടി െചയ്യണം. ഇളം ചൂടുവെള്ളത്തിലോ തണുപ്പു മാറിയ വെള്ളത്തിലോ തുണി മുക്കിപ്പിഴിഞ്ഞ് േദഹം തുടച്ചെടുക്കണം.

∙ വസ്ത്രം നീക്കിയശേഷം േദഹം മുഴുവൻ തുടയ്ക്കണം. അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ തുടയ്ക്കുക.

പനി സ്വയം കണ്ടെത്താം

കൈപ്പത്തിയുടെ പുറംഭാഗം െകാണ്ട് കഴുത്തിനു താഴെ ചൂടു നോക്കാം. പനി കൃത്യമായി അളക്കാൻ െതർമോമീറ്റർ തന്നെ മികച്ച ഉപാധി. വീട്ടിെല ഉപയോഗത്തിനു ‍ഡിജിറ്റൽ െതർമോമീറ്ററാണ് നല്ലത്. കക്ഷത്തിലും വായ്ക്കുള്ളിലും വച്ച് പനി അളക്കാം. ഇപ്പോൾ െചവിക്കുള്ളിൽ വച്ച് അളക്കാനുള്ള ഉപകരണവും ലഭിക്കും. ഇയർ തെർമോമീറ്റർ എന്നാണ് ഇതിനു പറയുന്നത്. െചറിയ കുട്ടികളിൽ വായ്ക്കുള്ളിൽ തെർമോമീറ്റർ വയ്ക്കാറില്ല. കുഞ്ഞുങ്ങൾ അതു കടിക്കാൻ സാധ്യതയുള്ളതിനാലാണ്. മെർക്കുറി െതർമോമീറ്റർ കക്ഷത്തിൽ രണ്ട് മിനിറ്റും വായിലാണെങ്കിലും ഒരു മിനിറ്റും വയ്ക്കാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. സാംസൺ കെ. സാം

കൺസൽറ്റന്റ് പീഡിയാട്രീഷൻ & മെഡിക്കൽ സൂപ്രണ്ട്

തിരുവല്ല മെഡിക്കൽ മിഷൻ,

തിരുവല്ല