Monday 09 December 2019 10:33 AM IST : By സ്വന്തം ലേഖകൻ

സ്ത്രീകൾക്കിടയിൽ സുന്നത്ത് അഥവാ സർക്കം സിഷൻ ഉണ്ടോ, എങ്ങനെ?; വിദഗ്ധ മറുപടി

circum പ്രതീകാത്മക ചിത്രങ്ങൾക്ക് കടപ്പാട്; ഗൂഗിൾ, ഇൻസ്റ്റാഗ്രാം

സ്ത്രീകളിലെ അഗ്രചർമഛേദനം സ്ത്രീകൾക്കിടയിൽ സർക്കം സിഷൻ (സുന്നത്ത്) ഉണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെയാണ്ചെയ്യുന്നത്?

സ്ത്രീകളിലും അഗ്രചർമഛേദനം നടത്താറുണ്ട്. സാധാരണയായി ഭഗശിശ്നിക അഥവാ ക്ലിറ്റോറിസ് മുഴുവനായി എടുത്തുകളയുകയാണ് ചെയ്യുക. ഇതിന് ക്ലിറ്റോറിഡെക്റ്റമി തന്നെ ചെയ്യേണ്ടിവരും. എന്നാൽ ചിലരിൽ ക്ലിറ്റോറൽ ഹുഡും അറ്റവും മാത്രമേ കളയേണ്ടതുള്ളൂ. ഇതിന് ‘സുന്ന സർക്കംസിഷൻ’ എന്നാണു പറയുന്നത്.

ഗുഹ്യഭാഗം ചുളിഞ്ഞ് വിരൂപമായി കാണപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ?

മറ്റു ശരീരഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി ഗുഹ്യഭാഗത്തെ ചർമം എപ്പോഴും ചുളിഞ്ഞുതന്നെയായിരിക്കും. ബന്ധപ്പെടുന്ന സമയത്ത് ഇത് വലിഞ്ഞ് ലൈംഗികബന്ധം സുഗമമാക്കും. അതുകൊണ്ട്, ഇക്കാര്യത്തിൽ ഒരു ആത്മവിശ്വാസക്കുറവിന്റെയും ആവശ്യമില്ല.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി

സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )

ദേഗാ ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ, dnr@degainstitute.net

വിവർത്തനം:

അനിൽ മംഗലത്ത്

സാങ്കേതിക സഹായം:

എൻ.വി. രവീന്ദ്രനാഥൻ നായർ