Friday 01 January 2021 12:49 PM IST : By സ്വന്തം ലേഖകൻ

ശ്വാസകോശത്തിന്റെ പ്രതിരോധം തകരും, വെന്റിലേറ്ററിൽ ശ്വസിക്കേണ്ടി വരും: പുകവലിക്കാരെ കോവിഡ് ബാധിച്ചാൽ

covid-smoke

കോവിഡ് ബാധിക്കാനും അത് ബാധിച്ചാൽ തന്നെ ഗുരുതരം ആവാനുള്ള സാധ്യതയും പുകവലി, വർധിപ്പിക്കുന്നു. ഇത് എങ്ങനെ എന്ന് നോക്കാം:

1) പുകവലിക്കുന്നവരിൽ ശ്വാസകോശത്തിനു പ്രതിരോധം തകർന്ന അവസ്ഥയിലായിരിക്കും. അതിനാൽ വൈറസിന് ശ്വാസകോശത്ത കീഴടക്കാൻ എളുപ്പവുമാണ്.

2) പുകവലിക്കുന്ന ഒരാൾക്കു വൈറസ് ബാധ ഉണ്ടായാൽ ഗുരുതരാവസ്ഥയിലേക്കു പോകാനും ഓക്സിജൻ, വെന്റിലേറ്റർ തുടങ്ങിയവയുടെ സഹായത്തോടുകൂടി ശ്വസിക്കേണ്ട സാഹചര്യവും ഏറും.

3) പുകവലിക്കുന്നവർ പല തവണയായി കൈ സിഗരറ്റിൽ നിന്നും വായിലേക്കും മറ്റും മാറി മാറി കൊണ്ടു പോകുന്നതു കൊണ്ട് കൈകളിലൂടെ വൈറസും ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് .

4) സിഗരറ്റുകളും മറ്റു പുകയില ഉൽപ്പന്നങ്ങളും ഷെയർ ചെയ്യുന്നതും വൈറസ് ബാധയ്ക്കു സാധ്യത കൂട്ടുന്നു.

5) പുകവലിക്കുന്നവരിൽ ചുമയും കഫക്കെട്ടും കൂടുന്നതിനാൽ വൈറസ് പ്രസരിപ്പിക്കാനുള്ള സാധ്യതയും കൂടും.

സത്യം ഇതായിരിക്കെ വൈറസ് കോശങ്ങളിൽ കടക്കാനുള്ള സാധ്യത നിക്കോട്ടിൻ കുറയ്ക്കുന്നു എന്ന ഭാവനാ പഠനറിപ്പോർട്ട് എന്തിനാണ് പുകയില വ്യവസായിക ലോബികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ജാഫർ ബഷീ

കൺസൽറ്റന്റ് ഇൻ

റെസ്പിറേറ്ററി മെഡിസിൻ,

ഗവ. താലൂക്ക്

ഹോസ്പിറ്റൽ ,

തളിപ്പറമ്പ്