Thursday 01 November 2018 04:27 PM IST : By സ്വന്തം ലേഖകൻ

ഉച്ചഭക്ഷണം ചിക്കൻ ബിരിയാണി, രാത്രി പൊറോട്ടയും ബീഫും; ഇത്തരം ആഹാര രീതിയുള്ളവർ അറിയാൻ!

fruits

ഉച്ചഭക്ഷണം ചിക്കൻ ബിരിയാണി, രാത്രി പൊറോട്ടയും ബീഫും... പച്ചക്കറികൾ പേരിനു പോലും കഴിക്കില്ല. ഇങ്ങനെയാണു ഭക്ഷണരീതിയെങ്കിൽ ആരോഗ്യം തകരാറിലാകാൻ വേറൊന്നും വേണ്ട. ദിവസവും ശരീരത്തിന് ലഭിക്കേണ്ട പോഷകങ്ങൾ ഉറപ്പാക്കണമെങ്കിൽ ശരിയായ ഭക്ഷണക്രമം ശീലമാക്കണം.

പോഷകങ്ങളേകും ആരോഗ്യഭക്ഷണം

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ ഇങ്ങനെ എല്ലാത്തരം ഭക്ഷണപദാർഥങ്ങളും ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാലേ ആരോഗ്യം നിലനിർത്താനാകൂ.

∙ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ എനർജി മാക്രോ ന്യൂട്രിയന്റ്സിലൂടെയാണു ശരീരത്തിനു ലഭിക്കുക. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയാണിവ. ദിവസേന സമീകൃതമായ ആഹാരം കഴിച്ചാൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം ലഭിക്കൂ.

∙ ഇതേപോലെ പതിവായി ഭക്ഷണത്തിലൂടെ നിശ്ചിത അളവിൽ മൈക്രോ ന്യൂട്രിയന്റ്സ് ലഭിക്കേണ്ടതുണ്ട്. വൈറ്റമിനുകൾ, മിനറൽസ് എന്നിവയാണു മൈക്രോ ന്യൂട്രിയന്റ്സായി കണക്കാക്കുന്നത്. അയൺ, അയഡിൻ, േകാപ്പർ, സിങ്ക്, സ ൾഫർ, ക്രോമിയം തുടങ്ങിയവയാണു പ്രധാന മൈക്രോ ന്യൂട്രിയന്റ്സ്. ദിവസേനയുള്ള ഭക്ഷണത്തിലൂടെയാണ് ഇവ ശരീരത്തിനു ലഭിക്കുക.

∙ സമീകൃതമായ ആഹാരം കഴിച്ചാൽ മാത്രമേ മാക്രോ ന്യൂട്രിയന്റ്സും മൈക്രോ ന്യൂട്രിയന്റ്സും ആവശ്യമായ അളവിൽ ലഭിക്കൂ. ആരോഗ്യകരമായ വളർച്ച ഉറപ്പാക്കാൻ കുട്ടികൾക്കു സമീകൃതമായ ആഹാരം നൽകാൻ ശ്രദ്ധിക്കണം.

∙ ദിവസവും ധാന്യങ്ങൾ, പ്രോട്ടീൻ, കൊഴുപ്പ് ഇവയെല്ലാമടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പച്ചക്കറികൾ, പഴങ്ങൾ ഇവയെല്ലാം ദിവസേന ഭക്ഷണത്തിലുൾപ്പെടുത്തണം.

∙ ധാന്യങ്ങൾ, ബീൻസ്, പയർവർഗങ്ങൾ തുടങ്ങിയവയി ൽ വൈറ്റമിൻ ബി1 ഉം ലിവർ, യീസ്റ്റ്, ധാന്യങ്ങൾ എന്നിവയിൽ ബി6 ഉം അടങ്ങിയിട്ടുണ്ട്. മാംസത്തിൽ അടങ്ങിയ ബി 12 അനീമിയ പ്രതിരോധിക്കാൻ സഹായിക്കും. നട്സ്, വെജിറ്റബിൾഓയിൽ ഇവയിലടങ്ങിയ വൈറ്റമിൻ ഇ ചർമത്തിന് ആരോ ഗ്യ മേകും. പച്ച നിറമുള്ള ഇലക്കറികളിൽ നിന്നു വൈറ്റമിൻ കെ ലഭിക്കും.

∙ കാരറ്റ്, മധുരക്കിഴങ്ങ്, പഴങ്ങൾ എന്നിവയിൽ വൈറ്റമിൻ എയും പച്ച നിറമുള്ള ഇലക്കറികൾ, യീസ്റ്റ് ഇവയിൽ ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്.

∙ പഴങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഉപ്പിൽ നിന്നും നമ്മുടെ ശരീരത്തിന് ആവശ്യമായ സോഡിയം ലഭിക്കും. പപ്പടം, അച്ചാർ, ഉപ്പിലിട്ടത് ഇവയെല്ലാം കഴിക്കുമ്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അളവ് കൂടുമെന്നതിനാൽ അമിതമായി ഇവ കഴിക്കുന്നത് ഒഴിവാക്കണം.

∙ സൂര്യപ്രകാശത്തിൽ നിന്ന് വൈറ്റമിൻഡി ലഭിക്കും. ൈവറ്റമിൻ ഡി ആഗിരണം ചെയ്യണമെങ്കിൽ ശരീരത്തിൽ കാത്സ്യം വേണം. പാൽ, തൈര് ഇവയിലേതെങ്കിലും ദിവസവും കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ കാൽസ്യം ഉറപ്പാക്കും.

വിവരങ്ങൾക്കു കടപ്പാട്

സുജേത ഏബ്രഹാം

റിട്ട. സീനിയർ ഡയറ്റീഷൻ

ഗവൺമെന്റ് മെഡിക്കൽ കോളജ്, േകാട്ടയം