Wednesday 03 March 2021 03:13 PM IST : By സ്വന്തം ലേഖകൻ

പ്രമേഹരോഗിയുടെ പ്രാതൽ മുതൽ അത്താഴം വരെ: പ്രമേഹരോഗവിദഗ്ധൻ നിർദേശിക്കുന്ന ഒരു ദിവസത്തെ ഹെൽതി മാതൃകാഡയറ്റ്

sreejither34r5

പ്രമേഹരോഗിയുടെ ആഹാരസംശയങ്ങൾക്ക് പ്രമുഖ പ്രമേഹചികിത്സകനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. ശ്രീജിത്ത് എൻ. കുമാർ മറുപടി നൽകുന്നു

പ്രമേഹരോഗിക്ക് ഏ‌റ്റവും അനുയോജ്യമായ ഡയറ്റ് ഏതാണ്?

പ്രമേഹരോഗിക്ക് ‘പ്രത്യേക ഭക്ഷണം’ എന്ന ധാരണ തന്നെ ശരിയല്ല. എല്ലാവര്‍ക്കും ആരോഗ്യകരമായ ഒരേ ഭക്ഷണരീതി തന്നെയാണു വേണ്ടത്. ഇതിനെ ‘ഡയറ്റ്’ എന്നു വിളിക്കുന്നതും നന്നല്ല. കാരണം ഈ രീതി അല്ല ഭാവിയിലേക്കുള്ള ഭക്ഷണരീതി എന്നു തെറ്റിദ്ധരിച്ചേക്കാം. ജീവിതത്തിലുടനീളം നല്ല ഭക്ഷണ െെശലി എന്ന ചിന്തയാണ് അഭികാമ്യം. ധാരാളം പച്ചക്കറികളും ആവശ്യത്തിനു പഴവര്‍ഗങ്ങളും പ്രോട്ടീനും അടങ്ങുന്ന, അതേ സമയം മധുരവും ധാന്യവും കിഴങ്ങും പൂരിത കൊഴുപ്പും പരിമിതപ്പെടുത്തുന്ന, ഫൂഡ്പ്ലേറ്റാണ് നല്ല ഭക്ഷണരീതി.

കണക്കുകൂട്ടി കാലറിയും ഗ്ലൂക്കോസും തിട്ടപ്പെടുത്താന്‍ മെനക്കെടാതെ ലളിതമായി ശാസ്ത്രീയവും ആരോഗ്യകരവുമായി ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന രീതിയാണ് ഫൂഡ്പ്ലേറ്റ്. ഒാേരാ തവണ ഭക്ഷണം കഴിക്കുമ്പോഴും പ്ലേറ്റിൽ പകുതി പച്ചക്കറികളും പഴവര്‍ഗങ്ങളും നിറയ്ക്കുക. മറ്റേ പകുതിയുടെ പാതി ഭാഗത്ത് പ്രോട്ടീനും ശേഷിക്കുന്ന കാല്‍ ഭാഗത്തിലേക്ക് ധാന്യവും ചുരുക്കണം. 10 ശതമാനം പാല്‍ ഉല്‍പന്നങ്ങളുമാകാം. ഈ രീതിയാണ് പ്രമേഹരോഗി ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഉത്തമം.

പ്രമേഹരോഗിയുടെ മാത‍ൃകാ ഡയറ്റ് എങ്ങനെ വേണം?

ഒരു ദിവസത്തെ മാതൃകാ മെനു (ഭക്ഷണനിര്‍ദേശം)

പ്രാതല്‍ 8 AM

തക്കാളി, വെള്ളരിക്ക, കാപ്സിക്കം Ð പച്ചയ്ക്ക്. പയറു മുളപ്പിച്ചത്, നീളന്‍ പയറ് (പാവയ്ക്ക / കോവയ്ക്ക)Ð വേവിച്ച്

പുഴുങ്ങിയ മുട്ട Ð ഒന്ന്

(മഞ്ഞക്കരു ആഴ്ചയില്‍ 2Ð3 ആയി പരിമിതപ്പെടുത്തിയാല്‍ നന്ന്)

ആപ്പിള്‍ / ഒാറഞ്ച് Ð പകുതി

ദോശ (30-35 ഗ്രാം) Ð ഒന്ന്

ചായ / കാപ്പി Ð (പാലൊഴിക്കാം, പഞ്ചസാര വേണ്ട)

ലഘുഭക്ഷണം 10-11 AM

ആപ്പിള്‍ / 10-12 കപ്പലണ്ടി

കട്ടന്‍ചായ / കാപ്പി

ഉച്ചഭക്ഷണം 12-1 PM

സലാഡ്, മീന്‍ / ഇറച്ചി േവവിച്ചത് അല്ലെങ്കില്‍ സോയാ / പരിപ്പ്

േവവിച്ച പച്ചക്കറികള്‍

ചപ്പാത്തി Ð ഒന്ന്

െെതര് / മോര്

ചെറുപഴവര്‍ഗങ്ങള്‍ Ð ഒന്ന്

3-4 PM

ഇഡ്ഡലി Ð ഒന്ന്

പച്ചക്കറികള്‍ (വേണ്ട അളവില്‍)

അണ്ടിപ്പരിപ്പ് - (മിതമായി)

ചായ / കോഫി (പാലൊഴിക്കാം, പഞ്ചസാര വേണ്ട)

7 PM

തെളിഞ്ഞ സൂപ്പ് Ð പച്ചക്കറി / ചിക്കന്‍ / മുട്ടവെള്ള (െെമദ പോലുള്ള ചേരുവകള്‍ വേണ്ട)

അത്താഴം 8-9 PM

സലാഡ്, ചപ്പാത്തി Ð ഒന്ന്

പച്ചക്കറി / ചിക്കന്‍കറി

ചെറിയ ഫലം Ð ഒന്ന്

പച്ചക്കറികള്‍ ധാരാളം കഴിക്കാം.

കിഴങ്ങ്, ധാന്യം എന്നിവ വളരെ മിതമായി മതി. എണ്ണ, തേങ്ങ Ð കഴിയുന്നതും കുറച്ച്. മധുരം ഒഴിവാക്കാം.

പ്രമേഹരോഗിക്ക് ധൈര്യമായി കഴിക്കാവുന്ന സ്നാക്സ് ഏതെല്ലാം?

പച്ചക്കറികള്‍, ഫലങ്ങള്‍, പ്രോട്ടീന്‍ ഭക്ഷണം (മുട്ടവെള്ള), അണ്ടിപ്പരിപ്പുകള്‍, നട്സ് (ഉദാ: കപ്പലണ്ടി) എന്നിവയൊക്കെ ലഘുഭക്ഷണമായി ഉപയോഗിക്കാം. വറുത്തവ ഒഴിവാക്കുക.

പ്രമേഹരോഗിക്ക് കഴിക്കാവുന്ന പഴങ്ങൾ ഏതെല്ലാം?

ഏതാണ്ട് 15 ഗ്രാം അന്നജം തരുന്ന അളവിലാകണം ഫലങ്ങൾ കഴിക്കേണ്ടത്. ഇത് എത്ര അളവു വരുമെന്നു നോക്കാം.

ഒാറഞ്ച്, ആപ്പിള്‍, ആനമുന്തിരി,
സബര്‍ജിലി, കിവി- ഒരെണ്ണം

നേന്ത്രപ്പഴം (ചെറുത് 60 ഗ്രാം)- ഒന്ന്

പേരയ്ക്ക, മാമ്പഴം (െചറുത്)- പകുതി

പ്ലം (െചറുത്)- 2

റംബുട്ടാന്‍- 5

പപ്പായ, പൈനാപ്പിൾ, തണ്ണിമത്തന്‍- ഒരു കഷണം

മുന്തിരി- 8 എണ്ണം

ലിച്ചി- 5 എണ്ണം

ചക്കച്ചുള- 4 എണ്ണം

ഉണക്കമുന്തിരി- 20 ഗ്രാം

Tags:
  • Manorama Arogyam
  • Health Tips