Tuesday 26 March 2019 05:07 PM IST

ബഡ്സ് നിങ്ങളെ ബധിരനാക്കും മുമ്പ്; മനസിലുണ്ടാകണം ഈ മുന്നറിയിപ്പുകൾ

Asha Thomas

Senior Sub Editor, Manorama Arogyam

cotton-swab

ആ പാവം മനുഷ്യൻ കോട്ടൺ ബഡ്സ് കൊണ്ട് ചെവി വൃത്തിയാക്കുകക മാത്രമേ ചെയ്തുള്ളു. പക്ഷേ, അത് മരണകാരണമായേക്കാവുന്ന അണുബാധ ഉണ്ടാക്കി കേൾവിയെ ബാധിക്കുമെന്നോ അണുബാധ തലച്ചോറിന്റെ ആവരണത്തിലേക്കും വ്യാപിച്ച് ന്യൂറോളജിക്കലായ ലക്ഷണങ്ങൾ കാണിക്കുമെന്നോ അയാൾ അറിഞ്ഞില്ല.

ഇംഗ്ലണ്ട് സ്വദേശിയായ 31 വയസ്സുകാരന്റെ പ്രശ്നം തുടങ്ങുന്നത് ചെവി വൃത്തിയാക്കാനുപയോഗിച്ച് കോട്ടൺ അബദ്ധത്തിൽ ശ്രവണനാളത്തിൽ കുടുങ്ങിയതോടെയാണ്. കടുത്ത ബാക്ടീരിയൽ അണുബാധ ചെളിയെ ബാധിച്ചു. അത് പതിയെ അസ്ഥികളിലേക്ക് പടർന്ന് തലയോട്ടിയുടെ താഴ്ഭാഗം വരെയെത്തി. അവിടെ നിന്നും മെനിൻജസ് എന്ന തലച്ചോറിന്റെ ആവരണത്തിലേക്ക് പടർന്നു. ഇതിനെ തുടർന്ന് സന്നിയും ബോധക്കേടും വന്ന രോഗിയെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.

ഇങ്ങനെ ഒരു മാരകമായ അവസ്ഥയിലെത്തുന്നതിനു 10–12 ദിവസം മുൻപു തന്നെ ചില പ്രയാസങ്ങൾ രോഗിക്ക് അനുഭവപ്പെട്ടിരുന്നത്രെ. ഇടത്തേ ചെവിയിൽ വേദനയും പഴുപ്പു നിറഞ്ഞ സ്രവവും വന്നിരുന്നു. തലയുടെ ഇടതു വശത്തായി കടുത്ത തലവേദനയും തുടർന്നു ഛർദിലും അനുഭവപ്പെട്ടിരുന്നു. ആളുകളുടെ പേരു മറന്നു പോവുക പോലുള്ള ചില അപായസൂചനകളും കണ്ടതായി രോഗിയെ ചികിത്സിച്ച ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ആശുപത്രി അധികൃതറുടെ റിപ്പോർട്ട് പറയുന്നു.

ബൈക്ക് സ്റ്റണ്ടർ, ഡിജെ... ടിക് ടോകിലെ മില്യൺ ഹൃദയങ്ങളുടെ ഫുക്രു കൊട്ടരക്കരയിലെ കൃഷ്ണജീവ്! സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാർ ഇപ്പോൾ നാട്ടിലെ താരം

ear-buds

‘‘അച്ഛന്റെയല്ല, എന്റെ പേര് ചേർക്കണമെന്നാണ് അദ്ദേഹം പറയുന്നത്’’! ഭർത്താവിന്റെ ഇലക്ഷൻ ഐഡിയുമായി പത്മപ്രിയയുടെ ട്വീറ്റ്


‘അപ്പച്ചാ...ടാറ്റാ....സീയൂ’; എഡ്ഗർ അതിനു ശേഷം കണ്‍തുറന്നിട്ടില്ല; കരളുരുക്കുന്ന അപകടത്തിന്റെ ബാക്കി ചിത്രം

‘‘ഈ പിറന്നാൾ ചിത്രത്തിന് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല, അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാകില്ലെന്ന്...’’! വികാര തീവ്രം സിദ്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സിടി സ്കാൻ ചെയ്തപ്പോൾ ഇടത്തേ ശ്രവണനാളത്തിന് അടുത്തായി തലയോട്ടിയുടെ അടിഭാഗത്ത് രണ്ടിടത്തായി പഴുപ്പുനിറഞ്ഞ് വിങ്ങിയതായി കണ്ടിരുന്നു. ഇതിനെ തുടർന്നാണ് ചെവിയിലെ രോഗാണുബാധ തലച്ചോറിലേക്ക് പടർന്നതായി ഡോക്ടർമാർ കണ്ടെത്തിയത്. ശ്രവണനാളത്തിൽ നടത്തിയ സർജറിയിൽ ചെവിയിൽ കുടുങ്ങിപ്പോയ കോട്ടൺ കണ്ടെത്തുകയും ചെയ്തു. നെക്രോട്ടൈസിങ് ഒട്ടിസ് എക്സ്േറ്റണ എന്നാണ് ഈ അണുബാധയ്ക്ക് പേര്. എന്തായാലും ഇനി മേൽ ചെവി വൃത്തിയാക്കാൻ കോട്ടൺ ഉപയോഗിക്കരുതെന്ന് അയാൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡോക്ടർമാർ.

∙ പക്ഷിത്തൂവൽ മുതൽ ബൈക്കിന്റെ കീ വരെ കയ്യിൽ കിട്ടുന്നതെന്തും എടുത്തിട്ട് ചെവിക്കുള്ളിൽ ചൊറിയുന്നവർക്ക് മുന്നറിയിപ്പാണ് ഈ സംഭവം. ഏതു സാധനം ചെവിക്കകത്ത് ഇടുമ്പോഴും ചെവിക്കകത്തും കർണപുടത്തിലും മുറിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചെവിയുടെ ഉള്ളിലെ നേർത്ത എല്ലുകൾക്കും അപകടം വരാം. ഇത് കേൾവിശക്തിയെ ബാധിക്കാം.

∙ ചെവിക്കകത്തുണ്ടാകുന്ന മുറിവുകൾ സാധാരണഗതിയിൽ ഏതാനും ദിവസം കൊണ്ട് തനിയെ ഉണങ്ങും. മുറിവ് ഉണങ്ങുന്നില്ലെങ്കിലോ ചെവിക്കകത്തു നിന്ന് പഴുപ്പ് ഒലിക്കുകയോ വേദന ഉണ്ടാവുകയോ ചെയ്താലോ ഉടൻ ഡോക്ടറെ കാണണം.

∙ ചെവിക്കകത്ത് ബഡ്സ് ഇട്ട് വൃത്തിയാക്കുമ്പോൾ ബഡ്സിന്റെ അറ്റം കൊണ്ട് മുറിവുണ്ടാകാനോ കോട്ടൺ ചെവിയിൽ പോകാനോ സാധ്യത കൂടുതലാണ്. ചെവിക്കായം അഥവാ മെഴുക് പുറത്തേക്ക് വരുമ്പോൾ തുടച്ചുനീക്കുന്നതാണ് ഉത്തമം. അസഹ്യമായ ചൊറിച്ചിലുണ്ടെങ്കിൽ ഒരു ഇഎൻടി ഡോക്ടറെ കണ്ട് ചെവിക്കായം നീക്കാൻ സഹായം തേടാം.

കടപ്പാട്–ബിഎംജെ കേസ് റിപ്പോർട്ട്സ്