Thursday 08 August 2019 12:24 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങളിലെ അരക്ഷിതാവസ്ഥയാണ് വിരൽകുടി’; മാറ്റാം ഈ വഴികളിലൂടെ

finger-bite

മൂന്ന് വയസ്സുവരെ കുഴപ്പമില്ല

∙ കുഞ്ഞുകുട്ടികളിൽ സാധാരണ കണ്ടുവരുന്നതും എന്നാൽ മാതാപിതാക്കൾക്കു വളരെ പ്രയാസമുണ്ടാക്കുന്നതുമായ ഒരു സ്വഭാവമാണ് വിരൽ കുടിക്കുന്നത്. എന്നാൽ മൂന്നു വയസ്സുവരെയൊക്കെ ഇതിനെ സാധാരണമായി കണ്ട് വലിയ ശ്രദ്ധ െകാടുക്കേണ്ടതില്ല.

∙ എന്നാൽ നാല് വയസ്സിനു മുകളിലുള്ള കുട്ടികളിൽ അരക്ഷിതാവസ്ഥയും ആത്മവിശ്വാസക്കുറവും അനുഭവപ്പെടുമ്പോഴാണ് വിരൽകുടി ശീലം പ്രകടിപ്പിക്കുന്നത്.

∙ വിരൽ കുടിക്കുമ്പോൾ അവർക്ക് ആശ്വാസം (Self soothening) അനുഭവപ്പെടുന്നു.

ബിഹേവിയറൽ തെറപ്പി െചയ്യാം

∙ മുതിർന്ന കുട്ടികളിലെ വിരൽകുടി ഉപബോധമനസ്സിൽ നിന്നു വരുന്ന പെരുമാറ്റമായതിനാൽ ബിഹേവിയറൽ തെറപ്പിയാണ് നല്ലത്. ശീലത്തെ കുറിച്ച് പറഞ്ഞ് കുട്ടികളെ ശകാരിക്കുകയോ ശിക്ഷിക്കുകയോ െചയ്യരുത്.

∙ ഈ െപരുമാറ്റത്തിനു കഴിയുന്നത്ര ശ്രദ്ധ െകാടുക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രമിക്കുക. വിരൽ കുടിക്കുന്ന സമയം അവരുെട ശ്രദ്ധ വേറെ എന്തെങ്കിലും കാര്യത്തിലേക്ക് മാറ്റുക. കുട്ടികളുെട മറ്റ് നല്ല െപരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും വേണം.

∙ കുറച്ചു സമയം വിരൽ കുടിക്കാതിരുന്നാൽ അവർക്ക് െചറിയ സമ്മാനങ്ങൾ നൽകുക. അച്ഛനമ്മമാരുെട സ്നേഹവും ലാളനയും ഇവർക്കു കൂടുതൽ നൽകുക.

മറ്റ് പ്രശ്നങ്ങൾ

∙ വിരൽ കുടിക്കുന്നതുെകാണ്ട് വിരൽ േതഞ്ഞ് േപാകും, മോണ പുറത്തേക്കു തള്ളും, ചുണ്ടുകൾ മലർന്നു േപാകും എന്നിങ്ങനെയുള്ള ഭവിഷ്യത്തുക്കൾ ഉണ്ടാകും എന്നു പരക്കെ കരുതുന്നവരുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനു ശാസ്ത്രീയ അടിത്തറ ഇല്ല.

∙ കൈവിരലുകൾക്ക് വൃത്തിയില്ലെങ്കിൽ അതിലൂെട അണുക്കൾ വായിലുെട കുട്ടിയുെട ശരീരത്തിൽ കടന്ന് വയറിളക്കം, കൃമിശല്യം എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ട്. മാതാപിതാക്കളുെട ഇടപെടലിലൂെട കുട്ടികളുെട ആത്മവിശ്വാസം കൂട്ടുക. അതുവഴി വിരൽകുടി തനിയെ മാറും.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സുജ പി.
പീഡിയാട്രീഷൻ,  േകാട്ടയം

Tags:
  • Parenting Tips