Tuesday 24 November 2020 05:37 PM IST : By പ്രീതി ആർ നായർ

പ്രമേഹസാധ്യത കുറയ്ക്കും, മറവിരോഗം തടയും, ആയുസ്സു കൂട്ടും: മീൻ ആരോഗ്യഗുണങ്ങളിൽ മുൻപൻ തന്നെ

fish45346

മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. വളരെ രുചികരമായ മത്സ്യം പോഷകങ്ങള്‍കൊണ്ടു സമ്പുഷ്ടമാണ്. പ്രോട്ടീന്‍, അയഡിന്‍, വിറ്റമിന്‍ ഡി, വിവിധ തരത്തിലുള്ള വിറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണിത്. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടു പ്രാവശ്യമെങ്കിലും മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. മീനും മീനെണ്ണയും നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിരവധി രോഗങ്ങളെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും.

ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ വികസനത്തിനാവശ്യമായ ഡിഎച്ച്എ മീനില്‍ കൂടുതലായി കാണപ്പെടുന്നു. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്.

മറവിരോഗങ്ങൾ വരാതെ തടയുന്നു

മത്സ്യം സ്ഥിരമായി കഴിക്കുന്നവരില്‍ മറവിരോഗങ്ങള്‍ കുറയുന്നതായി പഠനങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രായം കൂടുന്നതനുസരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം കുറഞ്ഞുവരുന്നു. ഒാര്‍മകളെ കാത്തുസൂക്ഷിക്കുന്ന തലച്ചോറിലെ ഗ്രേമാറ്ററിനെ ശക്തിപ്പെടുത്തുന്നതിന് െെദനംദിന ഭക്ഷണക്രമത്തില്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വിഷാദരോഗത്തെ നിയന്ത്രിച്ചുനിര്‍ത്തുന്നു. നമ്മുടെ ഉള്ളിലെ വിഷാദം കുറച്ചു സന്തോഷകരമായ ഒരു ജീവിതം നയിക്കാന്‍ സാധിക്കും. െെബപോളാര്‍ ഡിസോഡര്‍ പോലുള്ള മാനസ്സികരോഗങ്ങളെ കുറയ്ക്കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു. പ്രസവശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷാദാവസ്ഥ തടയാനും മത്സ്യം നല്ലതാണ്.

ആരോഗ്യത്തിനൊപ്പം സൌന്ദര്യസംരക്ഷണത്തിനും മത്സ്യം ഉപയോഗിക്കുന്നതു നല്ലതാണ്. ചെറിയ മത്സ്യങ്ങള്‍ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും ഉറവിടമാകയാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഡി, കാത്സ്യം, ഫോസ്ഫറസ് എന്നിവയെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.

മത്സ്യത്തില്‍ ബി വിറ്റമിനുകളായ തയമിന്‍, നിയാസിന്‍, ഫോളിക് ആസിഡ്, കൊബാളമീന്‍, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് അണുബാധ തടയുന്നു. സിങ്ക് ആരോഗ്യകരമായ ത്വക്കിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. ഇതു കുട്ടികള്‍ക്കു വിശപ്പു വര്‍ധിപ്പിച്ചു വിളര്‍ച്ച തടയുന്നു. വിറ്റമിന്‍ എയുടെ പ്രധാന ഉറവിടം കൂടിയാണിത്. കടല്‍മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ടോറിന്‍ എന്ന അമിനോആസിഡ് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.ഗ്ലൂക്കോമ, മാക്യുലാര്‍ ഡീജനറേഷന്‍, െെഡ്ര െഎ തുടങ്ങിയ രോഗങ്ങള്‍ തടഞ്ഞു കാഴ്ചശക്തി കൂട്ടുന്നതിനു മത്സ്യങ്ങള്‍ സഹായിക്കും.

പ്രമേഹസാധ്യത കുറയ്ക്കും, ആയുർദൈർഘ്യം കൂട്ടും

മത്സ്യം കഴിക്കുന്നതു പ്രമേഹസാധ്യത കുറയ്ക്കും എന്നാണു പഠനങ്ങള്‍ പറയുന്നത്. കുട്ടികളില്‍ വളരെ നേരത്തെ പ്രമേഹം വരാനുള്ള സാധ്യത തടയപ്പെടുകയും മുതിര്‍ന്നവരില്‍ പ്രമേഹത്തെ ഒരു പരിധിവരെ തടയാനും കഴിയും. മീനെണ്ണയിലുള്ള ചില ഘടകങ്ങള്‍ കുഞ്ഞുങ്ങളുടെ നാഡീവികാസത്തിനു സഹായിക്കുന്നതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകളും പെണ്‍കുട്ടികളും മീന്‍ കഴിക്കുന്നത് ഉത്തമമാണ്.

ഹൃദ്രോഗികളുടെ ഭക്ഷണത്തില്‍ മത്സ്യങ്ങള്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് അവരുടെ ആയുര്‍െെദര്‍ഘ്യം കൂട്ടുന്നതിനു സഹായിക്കും. രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറയുന്നതു തടയാന്‍ മീനെണ്ണയ്ക്കു സാധിക്കും. മീനിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിനു ദോഷം ചെയ്യുന്ന െെട്രഗ്ലിസ െെറഡ്സ് കുറച്ചു നല്ല കൊളസ്ട്രോള്‍ (HDL) വര്‍ധിപ്പിക്കുകയും ജീവിത െെശലീരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

മത്സ്യം വിറ്റമിന്‍ ഡിയുടെ ഒരു കലവറയാണ്. ഇത് ഉറക്കക്കുറവ് തടയുന്നതിനു സഹായകമാണ്. മീന്‍ പതിവായി ഉപയോഗിക്കുന്നവരുടെ ചര്‍മം വരണ്ടുണങ്ങുന്നില്ല. സസ്യത്തിലെ കൊഴുപ്പ് മുടി സമൃദ്ധമായി വളരുന്നതിനു സഹായിക്കും. ഹോര്‍മോണുകളുടെ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റാന്‍ മത്സ്യത്തിനു സാധിക്കും.

മത്സ്യം കൂടുതലായി കഴിക്കുന്നവരില്‍ കാന്‍സര്‍ സാധ്യത കുറഞ്ഞുവരുന്നതായി കാണാം. നല്ല ഉറക്കം ലഭിക്കുന്നതിനു മത്സ്യങ്ങളുടെ പങ്ക് വലുതാണ്. ശരീരത്തിലെ ഫാറ്റ് െസല്‍സിനെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കുന്നതിനു മത്സ്യങ്ങള്‍ സഹായിക്കും. പച്ചക്കറികളില്‍ നിന്നു മാത്രം ലഭിച്ചിരുന്ന ആന്റിഒാക്സിഡന്റുകള്‍ മീനെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പുകളുടെ ദൂഷ്യവശങ്ങള്‍ ഇല്ലാതെ ശരീരവളര്‍ച്ചയെ സഹായിക്കുന്ന ഗുണമേന്മയുള്ള മാംസ്യങ്ങള്‍ മത്സ്യങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

മത്സ്യത്തിന്റെ ആരോഗ്യഗുണം മുഴുവനായി ലഭിക്കുന്നതിന് ഇതിന്റെ പാചകത്തിലും പ്രത്യേകം ശ്രദ്ധ വേണം. വറുത്ത മീനിന്റെ ഉപയോഗം രക്തത്തിലെ കൊളസ്ട്രോളിന്റെ തോതു വര്‍ധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ കറിയാക്കിയോ, ബേക്ക്, ഗ്രില്‍ വഴികളിലൂടെയോ ഇത് ഉപയോഗിക്കുന്നതാണു നല്ലത്.

മത്സ്യത്തിലെ പോഷകങ്ങള്‍ (100 ഗ്രാം)

പോഷകങ്ങള്‍                                 അളവ്              

ഊര്‍ജം                                         195 കിലോ കലോറി

കൊഴുപ്പ്                                         15.3 ഗ്രാം

പൂരിതകൊഴുപ്പ്                                 3.2 ഗ്രാം

അപൂരിതകൊഴുപ്പ്                             4.4 ഗ്രാം

മാംസ്യം                                            13.4 ഗ്രാം

കൊളസ്ട്രോള്‍                                    49 മി.ഗ്രാം

സോഡിയം                                         56 മി.ഗ്രാം

പൊട്ടാസ്യം                                         384 മി.ഗ്രാം

തയാറാക്കിയത്

പ്രീതി ആർ. നായർ

ചീഫ് ഡയറ്റീഷൻ

എസ്.യൂ.റ്റി. ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Diet Tips
  • Health Tips