Tuesday 10 December 2019 10:34 AM IST : By സ്വന്തം ലേഖകൻ

ഗർഭകാലത്ത് വിമാനത്തിൽ യാത്ര ചെയ്യാമോ, മുൻ കരുതലുകൾ എന്തൊക്കെ?; ഡോക്ടറുടെ മറുപടി

arogyam

30 വയസ്സുള്ള ഉദ്യോഗസ്ഥയാണ്. വിദേശത്തു ജോലി ചെയ്യുന്നു. ആറു മാസം ഗർഭിണിയാണ്. ആദ്യ ഗർഭമാണ്. അടുത്തു തന്നെ നാട്ടിലേക്ക് പ്രസവത്തിനായി വരുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. വിമാനയാത്രയിൽ എന്തെല്ലാം മുൻകരുതലുകളെടുക്കണം? ഇരുപതു മണിക്കൂറോളം നീളുന്ന ദീർഘയാത്രയാണ്. എനിക്ക് ഗ്യാസ് കെട്ടി നിൽക്കുന്ന പ്രശ്നവും ഇടയ്ക്കു ഛർദ്ദിക്കാനുള്ള തോന്നലുമുണ്ട്. എന്തൊക്കെ ശ്രദ്ധിക്കണം? എന്തെങ്കിലും മരുന്നുകൾ കയ്യിൽ കരുതേണ്ടതുണ്ടോ?

A 36 ആഴ്ച കഴിഞ്ഞ ഗർഭിണികൾക്ക് സാധാരണയായി എയർലൈനുകൾ യാത്ര അനുവദിക്കാറില്ല. നിങ്ങളുടെ കാര്യത്തിൽ ആ പ്രശ്നമുണ്ടെന്നു തോന്നുന്നില്ല. യാത്രയിൽ ആവശ്യമെങ്കിൽ അടി വയറിൽ ലാപ്ബെൽറ്റ് ധരിക്കാം. ഇടയ്ക്ക് ഒന്നെഴുന്നേറ്റ് മെല്ലെ റിലാക്സ് ചെയ്യാം. ഇറുക്കമുള്ളതരം വസ്ത്രങ്ങൾ യാത്രയിൽ ഒഴിവാക്കാം. സാധാരണയായി വിമാനത്തിൽ കയറുമ്പോൾ ഛർദി, ഒാക്കാനം എന്നിവ തോന്നാറുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശത്തോടെ ആവശ്യമായ മരുന്നുകൾ കയ്യിൽ കരുതാം. മരുന്നുകൾ വേണം എന്നുണ്ടെങ്കിൽ മാത്രം ഉപയോഗിക്കാം. ഗ്യാസ് വരാതിരിക്കാനായി സാധാരണയായി കഴിക്കുന്ന മരുന്നുകൾ കൂടി കരുതാം. അധികം കട്ടിയായി ആഹാരം കഴിക്കാതെ ലഘുവായി ആഹാരം കഴിക്കാം. ഗ്യാസ് ഉണ്ടാക്കുന്ന തരം ആഹാരങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കുക.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,

തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ

(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം

Tags:
  • Health Tips