Saturday 01 September 2018 04:21 PM IST : By സ്വന്തം ലേഖകൻ

‘കൊഞ്ചും നാരങ്ങാ നീരും ഒരുമിച്ച് കഴിച്ചാൽ’; ഭക്ഷണത്തിലൂടെ അലർജി വരുന്ന വഴികൾ ഇതൊക്കെയാണ്

allergy-cover

എന്തും ഏതും സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്ന കാലമാണിത്. അടുത്തിടെ വൈറലായ ഒരു വാർത്തയിതാണ്. െകാഞ്ചും നാരങ്ങാനീരും ഒരുമിച്ച് കഴിച്ച സ്ത്രീ മരിച്ചു. െകാഞ്ചും നാരങ്ങാനീരും ഒന്നിച്ചുകഴിച്ചാൽ അതു വയറ്റിൽ വച്ചു വിഷമായി മാറാമെന്നും മരണം സംഭവിക്കാമെന്നുമാണ് വാർത്തപടർന്നത്. ഏതൊരാൾക്കും ഭക്ഷണ അലർജി ഉണ്ടാകാം. ചിലപ്പോൾ അതു മരണകാരണവുമാകാം. അതിനു ശാസ്ത്രീയമായ കാരണങ്ങളും വിശദീകരണങ്ങളും ഉണ്ട്.

എന്താണ് ഭക്ഷണ അലർജി?

ചില പ്രത്യേക ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഘടകങ്ങൾ ശരീരത്തിനുള്ളിൽ എത്തുമ്പോൾ അവ േദാഷകരമാണെന്ന് തെറ്റിദ്ധരിച്ച് ശരീരം പ്രതിപ്രവർത്തിക്കുമ്പോഴാണ് ഭക്ഷണ അലർജി ഉണ്ടാകുന്നത്. ഏതു പ്രായത്തിലും ഏത് അവസരത്തിലും ഭക്ഷണ അലർജി വരാം.

ഭക്ഷണപദാർഥങ്ങളിലെ പ്രോട്ടീൻ മാത്രമല്ല ഭക്ഷണത്തിനു നിറം നൽകാൻ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങൾ (ഉദാ: ചുവന്ന നിറം നൽകുന്ന എറിത്രോസിൻ, കാർമോയ്സിൻ, പച്ചനിറം നൽകുന്ന ഫാസ്റ്റ് ഗ്രീൻ, നീല നിറം നൽകുന്ന ബ്രില്യന്റ് ബ്ലൂ തുടങ്ങിയവ) അലർജിക്കു കാരണമാകാം. ൈചനീസ് ഭക്ഷണവിഭവങ്ങളിൽ ഉപയോഗിക്കുന്ന അജിനോമോട്ടോയും ടിൻഫുഡുകളിൽ േചർക്കുന്ന പ്രിസർവേറ്റീവുകളും അലർജിക്കു കാരണമാകാറുണ്ട്.

ഭക്ഷണ അലർജി രണ്ടു തരത്തിലുണ്ട്. ഒന്ന് സാവധാനം ഉണ്ടാകുന്ന അലർജി. ഭക്ഷണം കഴിച്ചശേഷം ലക്ഷണങ്ങൾ സാവധാനമാകും പ്രകടമാവുക. രണ്ട് പെട്ടെന്നുളള അലർജിക് റിയാക്‌ഷൻ. ഭക്ഷണം കഴിച്ചയുടൻ തന്നെ തന്നെ റിയാക്‌ഷൻ ഉണ്ടാകുന്ന അവസ്ഥയാണിത്. ഭക്ഷണ അലർജി അനാഫിലാക്സിസ് (Anaphylaxis) എന്ന അവസ്ഥ ഉണ്ടാക്കാം. ശ്വാസതടസ്സം ഉണ്ടായി മരണം വരെ സംഭവിക്കാവുന്ന സങ്കീർണ അവസ്ഥയാണിത്.

സാധാരണരീതിയിൽ ഒരു പ്രത്യേക ഭക്ഷണത്തോടുള്ള അലർജി െചറുപ്പത്തിൽ തന്നെ തുടങ്ങാം. ചിലപ്പോൾ മുതിർന്നു കഴിയുമ്പോഴാകും അലർജി ഉണ്ടാവുക. പഠനങ്ങൾ അനുസരിച്ച് ജനിതകവും പരിസ്ഥിതിയുെട സ്വാധീനവും കാരണമാകാമെന്നാണ്. പാരമ്പര്യവും അലർജിക്കു കാരണമാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആസ്മ േപാലുള്ള മറ്റ് അലർജിപ്രശ്നങ്ങൾ ഉള്ളവർക്കു ഭക്ഷണ അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

allergy-1

അലർജിയുെട കാരണങ്ങൾ

ഭക്ഷണ അലർജിക്കു പല കാരണങ്ങൾ ഉണ്ട്. മുൻപ് സൂചിപ്പിച്ചതു േപാെല ഭക്ഷണപദാർഥങ്ങളിലെ അടങ്ങിയിരിക്കുന്ന പ്രോട്ടീനാണ് പ്രധാന പ്രശ്നക്കാരൻ. ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുന്നതിലെ പ്രശ്നം െകാണ്ട് അലർജി സംഭവിക്കാം. ദിവസങ്ങളോളം ഫ്രിജിൽ സൂക്ഷിക്കുന്ന ഭക്ഷണപദാർഥങ്ങളിൽ സൂക്‌ഷമാണുക്കൾ വളരാം. അങ്ങനെ അണുക്കളുെട വിഷം കൂടി ഭക്ഷണത്തിൽ കലരും.

അണുക്കളുെട വിഷം എന്നു പറയുന്നത് പ്രോട്ടീൻ ഘടകങ്ങളാണ്. ഇതു ഭക്ഷണ അലർജിക്കു കാരണമാകാം. ഫ്രിജിൽ ഭക്ഷണം സൂക്ഷിച്ചശേഷം ചൂടാ ക്കാതെ ഉപയോഗിക്കും. ഇതിലൂെട ജീവനുള്ള അണുക്കൾ ശരീരത്തിനുള്ളിലേക്കു കടക്കും. ഇതു പലപ്പോഴും െപട്ടെന്നു അലർജി റിയാക്‌ഷൻ ഉണ്ടാക്കും. ഭക്ഷണവിഭവങ്ങളും പച്ചക്കറികളും മറ്റും ഫ്രിജിനു പുറത്തു സൂക്ഷിച്ചാലും ഇതേ പ്രശ്നങ്ങൾ ഉണ്ടാകാം. പലപ്പോഴും തുമ്പ് അഴുകിയ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും, ആ ഭാഗം മുറിച്ചു കളഞ്ഞശേഷം ഉപയോഗിക്കാറുണ്ട്. അഴുകി തുടങ്ങുമ്പോൾ തന്നെ അണുക്കൾ ആ വസ്തുവിൽ പടർന്നിട്ടുണ്ടാകും.

കടയിൽ നിന്നു കിട്ടുന്ന ഉൽപന്നങ്ങൾക്കു എക്സ്പയറി േഡറ്റ് ഉണ്ട്. പ്രിസർവേറ്റീവുകളുെട ശക്തി കുറയുന്നത് അലർജിയിലേക്കു നയിക്കും. ചില പദാർഥങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ അലർജി ഉണ്ടാകും. േയാജിപ്പിച്ചതിലെ ഒരു വിഭവം അലർജി ഉണ്ടാക്കുന്നതായിരിക്കാം.

ശുചിത്വക്കുറവും അലർജിക്കു കാരണമാണ്. ഇത് രണ്ട് തരത്തിൽ വരാം. ഒന്ന് നമ്മൾ പാചകത്തിനായി തിരഞ്ഞെടുക്കുന്ന പച്ചക്കറികളും മാംസവും ഫ്രഷ് ആണോ എന്ന് പരിശോധിക്കാതെ പാകം െചയ്യുന്നത്. രണ്ട് നമ്മുെട കയ്യിലെ അഴുക്കും പാചകത്തിനായി ഉപയോഗിക്കുന്ന ശുദ്ധമല്ലാത്ത വെള്ളവും. ഈ രണ്ട് രീതിയിലൂെടയും അലർജി ഉണ്ടാകാം.

കുട്ടികളിൽ പ്രത്യേക പദാർഥങ്ങളോട് അലർജി ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. അധ്യാപകരെ വിവരം അറിയിക്കാം. അലർജി ലക്ഷണങ്ങൾ നിയന്ത്രിക്കാനുള്ള മരുന്ന് േഡാക്ടറുെട നിർദേശപ്രകാരം വാങ്ങി, കുട്ടിയുെട പക്കൽ െകാടുത്തുവിടാം.

allergy-2

ആദ്യം ഇല്ല, രണ്ടാമത് വരാം

ചിലർക്ക് ചില വിഭവങ്ങൾ ആദ്യമായി കഴിക്കുമ്പോൾ അലർജി ഉണ്ടാകില്ല. പക്ഷേ അതേ വിഭവം രണ്ടാമത് കഴിക്കുമ്പോൾ പ്രശ്നം ഉണ്ടാകാം. ആദ്യമായി കഴിക്കുമ്പോൾ ആ വിഭ വത്തിലെ പ്രശ്നക്കാരെ തിരിച്ചറിയാ ൻ പാകത്തിനു നമ്മുെട പ്രതിരോധവ്യവസ്ഥ ജാഗ്രത പാലിച്ചിരിക്കില്ല. എന്നാൽ പദാർഥം ഉണ്ടാക്കിയ െചറിയ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ശരീരം പ്രതിരോധവ്യവസ്ഥയ്ക്കു മുന്നറിയിപ്പു നൽകും. ഈ മുന്നറിയിപ്പ് ഉള്ളതു െകാണ്ടാണ് രണ്ടാമത് അതേ വിഭവം കഴിക്കുമ്പോൾ അലർജി ലക്ഷണങ്ങൾ കാണിക്കുന്നത്.

ഈറ്റിങ് ഔട്ട്

വിശേഷാവസരങ്ങളിലും മറ്റും േഹാട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അവിടുത്തെ െഷഫിനോട് സംസാരിച്ച് , അലർജി ഉണ്ടാക്കാവുന്ന േചരുവകളും ഭക്ഷണപദാർഥങ്ങളും ഏതെല്ലാമാണെന്ന് അറിയിക്കുക. അവ ഒഴിവാക്കാൻ ആവശ്യപ്പെടുക. അജിനോമോട്ടോ, കൃത്രിമ നിറങ്ങൾ തുടങ്ങിയവ ഒഴിവാക്കാൻ ആവശ്യപ്പെടാം.

ഛർദിയും െചാറിച്ചിലും

ഭക്ഷണം കഴിച്ചുടൻ വയറ്റിൽ അസ്വാസ്ഥ്യം അനുഭവപ്പെടുക, ഛർദി, ശരീരത്തിലും നാവിലും െചാറിച്ചിൽ, പൾസ് നിരക്ക് കുറയുക, ബിപി താഴുക, തളർച്ച അനുഭവപ്പെടുക, ശ്വാസംമുട്ടൽ, വയറിളക്കം എന്നിവാണ് ഭക്ഷണഅലർജിയുെട െപാതു ലക്ഷണങ്ങൾ. പ്രോട്ടീൻ അലർജിയാണ് മരണത്തിലേക്കു നയിക്കാറുള്ളത്.

ന്തും ഏതും സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്ന കാലമാണിത്. അടുത്തിടെ വൈറലായ ഒരു വാർത്തയിതാണ്. െകാഞ്ചും നാരങ്ങാനീരും ഒരുമിച്ച് കഴിച്ച സ്ത്രീ മരിച്ചു. െകാഞ്ചും നാരങ്ങാനീരും ഒന്നിച്ചുകഴിച്ചാൽ അതു വയറ്റിൽ വച്ചു വിഷമായി മാറാമെന്നും മരണം സംഭവിക്കാമെന്നുമാണ് വാർത്തപടർന്നത്. ഏതൊരാൾക്കും ഭക്ഷണ അലർജി ഉണ്ടാകാം. ചിലപ്പോൾ അതു മരണകാരണവുമാകാം. അതിനു ശാസ്ത്രീയമായ കാരണങ്ങളും വിശദീകരണങ്ങളും ഉണ്ട്.

allergy-3

ആന്റിഹിസ്റ്റമിൻ കഴിക്കാം

ഭക്ഷണ അലർജി ഉണ്ടാകാതിരിക്കാൻ ഏറ്റവും നല്ല മാർഗം അലർജിസാധ്യതയുള്ളവ എന്നതാണ്. അഥവാ െചാറിച്ചിൽ േപാലുള്ള ലക്ഷണങ്ങൾ കണ്ടാൽ അവിൽ േപാലുള്ള ആന്റിഹിസ്റ്റമിൻ വിഭാഗത്തിൽപ്പെട്ട ഗുളിക ഉടനെ കഴിക്കണം. ലക്ഷണങ്ങൾ കുറയുന്നില്ലെങ്കിലോ ശ്വാസതടസ്സം പോെല എന്തെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിലോ ഉടനെ അടുത്തള്ള ആശുപത്രിയിൽ എത്തിക്കുക. െവന്റിലേറ്റർ സൗകര്യമുണ്ടെങ്കിൽ അത്രയും നല്ലത്. െവള്ളം ആവശ്യമെങ്കിൽ കുടിക്കാൻ നൽകാം. വ്യക്തിയെ എഴുന്നേറ്റു നടക്കാൻ അനുവദിക്കരുത്. വസ്ത്രങ്ങൾ അയച്ചിടുക. ഛർദി േതാന്നിയാൽ വായ െപാത്തിപ്പിടിക്കരുത്. ഛർദിച്ചുപോകുന്നതാണ് നല്ലത്.

പരിശോധനകൾ

ഭക്ഷണ അലർജി തിരിച്ചറിയാൻ മികച്ച പരിശോധനകൾ നിലവിലുണ്ട്. െതാലിപ്പുറത്തു െചയ്യുന്നതാണ് അതിൽ പ്രധാനം. ഈ ഇൻട്രാ െഡർമൽ പരിശോധനയിൽ അലർജൻ അടങ്ങിയ ലായനി െചറിയ അളവിൽ കുത്തിവയ്ക്കും. തുടർന്ന് ചുറ്റും ഉണ്ടാകുന്ന പ്രതികരണങ്ങൾ വിലയിരുത്തി ഏതിനോടാണ് അലർജി എന്നു കണ്ടുപിടിക്കുന്നു. രക്തപരിശോധന വഴിയും കണ്ടുപിടിക്കാമെങ്കിലും ഇൻട്രാ െഡർമൽ രീതിയാണ് ഏറ്റവും കൃത്യതയാർന്നത്.

ഭക്ഷണ അലർജി പ്രതിരോധിക്കാനുള്ള മാർഗം അലർജി ഉള്ള ഭക്ഷ്യവസ്തുക്കൾ തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ്. പല വിഭവങ്ങൾ കഴിച്ചതിനുശേഷമാണ് അലർജി വരുന്നതെങ്കിൽ ഏതാണ് അലർജിക്കു കാരണമെന്നു തിരിച്ചറിയാൻ പ്രയാസമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഫൂഡ് ഡയറി തയാറാക്കുന്നത് നല്ലതാണ്. കഴിച്ച വിഭവങ്ങൾ ഏതെല്ലാമെന്ന് ഈ ഡയറിയിൽ എഴുതി സൂക്ഷിക്കാം. വീണ്ടും അലർജി വരുമ്പോ ൾ ഏതിൽ നിന്നാണ് ഉണ്ടായതെന്ന് കണ്ടുപിടിക്കാൻ എളുപ്പമാണ്.

സങ്കീർണതകൾ സൂക്ഷിക്കുക

ഭക്ഷണ അലർജി പലപ്പോഴും മറ്റ് അവയവങ്ങളെ േദാഷകരമായി ബാധിക്കാം. ശ്വാസനാളിയിൽ ഉണ്ടാകുന്ന നീർക്കെട്ട് കാരണം അതിനുള്ളിലെ ചില അണുക്കൾ ശ്വാസകോശത്തിലെത്തുകയും അവിെട അണുബാധ ഉണ്ടാക്കുകയും െചയ്യും. ഇതു ഗുരുതരമായ ന്യൂമോണിയയിലേക്കു നയിക്കാം. ബിപി താഴുന്നതു ഹൃദയത്തെയും തലച്ചോറിനെയും േദാഷകരമായി ബാധിക്കും. സ്ട്രോക്ക് വരെ സംഭവിക്കാം. ‌

518184324

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. ടി. എസ്. ഫ്രാൻസിസ്
പ്രഫ. ആൻഡ് െഹഡ്, മെഡിസിൻ വിഭാഗം
എംഒഎസ്‌സി മെഡിക്കൽ േകാളജ്, േകാലഞ്ചേരി

2. േഡാ. അനിതാ മോഹൻ
ന്യൂട്രിഷൻ സ്പെഷലിസ്റ്റ്,
തിരുവനന്തപുരം