Saturday 04 May 2019 11:48 AM IST : By സ്വന്തം ലേഖകൻ

ബലമേകാൻ ബെറി, വളർച്ചയ്ക്ക് സ്പിനച്ച്; മുടിയഴകിനും വളർച്ചയ്ക്കും വേണ്ടത് ഈ ഭക്ഷണങ്ങൾ

hair

കഴിക്കുന്നതെന്താണോ അതാണു നിങ്ങൾ (You are what you eat) എന്ന ചൊല്ല് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും വളരെ പ്രസക്തമാണ്. അഴകു വർധിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും പോഷകങ്ങൾ സവിശേഷ പങ്ക് വഹിക്കുന്നുണ്ട്. പ്രത്യേകിച്ച് ചർമം (തൊലി), മുടി, നഖം, പല്ല് എന്നിവയുടെ സംരക്ഷണത്തിൽ.

മുടിയഴകിന് ഭക്ഷണം

നല്ല നീളവും കട്ടിയും ബലവും ഉള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. . മുടിക്ക് ആവശ്യമായ പോഷകങ്ങളും ആഹാരവും ഏതെന്നറിയാം.

∙ പ്രോട്ടീന് മുട്ട

മുടിവളർച്ചയ്ക്ക് ആവശ്യമായ രണ്ടു പോഷകങ്ങൾ മുട്ടയിലുണ്ട്. പ്രോട്ടീനും ബയോട്ടിനും. ഹെയർ ഫോളിക്കിളുകൾ പ്രോട്ടീൻ കൊണ്ട് നിർമിതമായതിനാൽ മുടി വളരാൻ പ്രോട്ടീൻ അത്യാവശ്യമാണ്. കെരാറ്റിൻ എന്ന പേരുള്ള ഹെയർ പ്രോട്ടീന്റെ ഉൽപാദനത്തിനും ബയോട്ടിൻ, ആവശ്യമാണ്. മുട്ടയിലെ മറ്റു പോഷകങ്ങൾ ആയ സിങ്കും സെലിനിയവും മുടി വളരാൻ സഹായിക്കുന്നു.

∙ ബലമേകാൻ ബെറി

ബെറിയിലെ െെവറ്റമിൻ സി, ഹെയർ ഫോളിക്കിളിനെ ഫ്രീ റാഡിക്കലിൽ നിന്നു സംരക്ഷിക്കുന്നു. ഒപ്പം മുടി ബലപ്പെടുത്തുന്ന കൊളാജന്റെ ഉൽപാദനത്തിലും ഇരുമ്പിന്റെ ആഗിരണത്തിലും സഹായിക്കുന്നു. ഇരുമ്പിന്റെ ആഗിരണം കുറയുമ്പോൾ അനീമിയ ഉണ്ടായി മുടി കൊഴിയുന്നു.

മുടി വളർച്ചയ്ക്ക്

∙ സ്പിനച്ച് –സ്പിനച്ചിലെ ഫോളേറ്റ്, ഇരുമ്പ്, െെവറ്റമിൻ എ, െെവറ്റമിൻ സി ഇവയെല്ലാം മുടി വളർച്ചയ്ക്കു സഹായിക്കുന്നു. ത്വക്കിലെ ഗ്രന്ഥികളിൽ നിന്നും സിബം എന്ന എണ്ണ കലർന്ന വസ്തു ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. ഇതു തലയോടിനെ ഈർപ്പമുള്ളതാക്കി ആരോഗ്യമുള്ള മുടി ഉണ്ടാകുന്നു.

∙കൊഴുപ്പുള്ള മീനുകളായ സാൽ മൺ, മത്തി, അയല, ചൂര എന്നിവയിലെ ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, സെലിനിയം, െെവറ്റമിൻ ഡി3, ബി െെവറ്റമിനുകൾ ഇവ മുടി വളരാൻ സഹായിക്കുന്നവയാണ്.

∙ മധുരക്കിഴങ്ങിലെ ബീറ്റാകരോട്ടിനെ ശരീരം െെവറ്റമിൻ എ ആക്കി മാറ്റും.ഇത് സീബത്തിന്റെ ഉൽപാദനത്തെ സഹായിക്കുന്നു. െെവറ്റമിൻ എ മുടി വളർച്ച വേഗത്തിലാക്കും. കട്ടി കൂട്ടും.

∙ അവക്കാഡോയിലെ ആരോഗ്യമുള്ള കൊഴുപ്പ്, െെവറ്റമിൻ ഇ, എസൻഷ്യൽ ഫാറ്റി ആസിഡ് എന്നിവ തലയോടിനെ സംരക്ഷിച്ച് മുടികൊഴിച്ചിൽ തടയും.

∙ അണ്ടിപ്പരിപ്പുകളിലെ െെവറ്റമിൻ ഇ, ബി എന്നിവയും സിങ്കും എസൻഷ്യൽ ഫാറ്റി ആസിഡുകളും മുടിവളർച്ച കൂട്ടുന്ന പോഷകങ്ങൾ ആണ്.

∙ വിത്തുകളിലും മുടി വളർച്ചയ്ക്ക് ആവശ്യമായ െെവറ്റമിൻ ഇ, സിങ്ക്, സെലിനിയം, ബി െെവറ്റമിനുകൾ എന്നീ പോഷകങ്ങളുണ്ട്. ഫ്ലാക്സ് സീഡുകളും ചിയാ സീഡുകളും മുടി വളരാൻ സഹായിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡുകൾ നൽകുന്നു.

∙ സ്വീറ്റ് പെപ്പറിലെ വൈറ്റമിൻ സിയും െെവറ്റമിൻ എയും മുടിക്കു നല്ലതാണ്.

∙വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവർക്ക് പ്രോട്ടീൻ, സിങ്ക്, ഇരുമ്പ്, ബയോട്ടിൻ, ഫോേളറ്റ് എന്നീ പോഷകങ്ങൾ ബീൻസ് ലഭ്യമാക്കുന്നു.

∙ സോയാബീനിലെ സ്പെർമിഡിൻ എന്ന സംയുക്തം മുടിവളർച്ചയ്ക്കു സഹായിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്;
സോളി ജെയിംസ്, ന്യൂട്രീഷനിസ്റ്റ്
കൊച്ചി