Tuesday 17 September 2019 05:00 PM IST : By സ്വന്തം ലേഖകൻ

മൈഗ്രെയ്ന് പരിഹാരം ഇഞ്ചിച്ചായ! തലവേദനയ്ക്കുള്ള വീട്ടുപരിഹാരങ്ങൾ

gt

മൈഗ്രെയ്ൻ ഉൾപ്പെടെയുള്ള തലവേദനകൾ ഉണ്ട്. അവയ്ക്കുള്ള വീട്ടുപരിഹാരങ്ങൾ

∙ തലവേദന അനുഭവപ്പെട്ടാൽ ആദ്യം സ്വസ്ഥമായ ഒരിടത്ത് വിശ്രമിക്കുക. നെറ്റിയിൽ തുണി നനച്ച് ഇടുന്നതും ഐസ് വയ്ക്കുന്നത് നല്ലത്. ഐസ് നേരിട്ടു വയ്ക്കാതെ തുണിയിൽ പൊതിഞ്ഞ് അമർത്തുക.

∙ ഡീഹൈഡ്രേഷൻ കാരണം തലവേദന വരാം. ഈ സാഹചര്യത്തിൽ ആവശ്യത്തിനു വെള്ളം കുടിക്കുക. ഇലക്ട്രോലൈറ്റ് അടങ്ങിയ കരിക്കിൻവെള്ളം നല്ലതാണ്.

∙ മൈഗ്രെയ്നാണെങ്കിൽ േഡാക്ടർ നിർദേശിച്ച വേദനസംഹാരി വേദനയുെട തുടക്കത്തിെല കഴിക്കുക. ട്രിഗർ തിരിച്ചറിഞ്ഞ് ഒഴിവാക്കണം.

∙ യൂക്കാലി തൈലം പുരട്ടുന്നത് ഗുണം ചെയ്യും

∙ ഇഞ്ചി ചേർത്ത തേയിലവെള്ളം നല്ലതാണ്. തലയിലെ രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ ഇഞ്ചി സഹായിക്കും.