Monday 16 December 2019 12:53 PM IST : By സ്വന്തം ലേഖകൻ

അകാല നരയുണ്ടോ, മുടിനാരിന് സ്ക്രൂവിന്റെ ആകൃതിയാണോ; ശ്രദ്ധിക്കുക, ഈ രോഗങ്ങൾ നിങ്ങളെ പിടികൂടാം

hair

അകാലനരയും മുടി വട്ടത്തിൽ കൊഴിയുന്നതുമൊക്കെ ചില രോഗങ്ങളുടെ കൂടി സൂചനയാകാം

അകാലനര–തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യം, വൈറ്റമിൻ ബി12 അഭാവം എന്നിവ കൊണ്ട് അകാലനര വരാം.

∙ മുടി വട്ടത്തിൽ കൊഴിയുക–അലോപേഷ്യ ഏരിയേറ്റ എന്ന ഒാട്ടോ ഇമ്യൂൺ രോഗത്തിന്റെ ലക്ഷണം. നമ്മുടെ ശരീരം തന്നെ ഹെയർ ഫോളിക്കിളുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്.

∙ വരണ്ടു തിളക്കം കുറഞ്ഞ മുടി–വരണ്ടു മഞ്ഞ കലർന്ന ചുവപ്പോടുകൂടി കാണുന്ന മുടി മാംസ്യ അഭാവത്തിന്റെ സൂചനയാകാം. മുടിയിൽ വ്യത്യസ്ത നിറം ഇടകലർന്നു കാണുന്ന അവസ്ഥയെ ഫ്ലാഗ് സൈൻ എന്നു പറയുന്നു. മദ്യം അമിതമായി ഉപയോഗിക്കുന്നവരിലും ഇങ്ങനെ കാണാം.

∙ മുടിനാരുകൾക്ക് സ്ക്രൂവിന്റെ ആകൃതി–വൈറ്റമിൻ സിയുടെ അഭാവം കൊണ്ടുണ്ടാകുന്ന സ്കർവി രോഗത്തിന്റെ ലക്ഷണമാണിത്. മുടിനാരുകൾ ഉണ്ടാകുന്നിടത്ത് രക്തസ്രാവവും കാണാം.

∙ സാധാരണയിലും കൂടുതൽ മുടികൊഴിയുക–വൈറ്റമിൻ ബി12 ന്റെ കുറവു കൊണ്ടും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന തകരാറു മൂലവും മുടി കൊഴിയാം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലായവരിൽ മുടി മാത്രമല്ല പുരികം, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിലെയും മുടി കൊഴിയാം. മുടിനാരിന്റെ മിനുസം കുറയുന്നതായും കാണാറുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സിമി എസ്. എം., ചർമരോഗ വിദഗ്ധ, തിരുവനന്തപുരം

Tags:
  • Hair Style
  • Health Tips