Saturday 14 July 2018 04:51 PM IST : By ഡോ: സിമി എസ്‌.എം

മുടിക്ക് നിറംമാറ്റവും കൊഴിച്ചിലുമുണ്ടോ?; ഈ ആരോഗ്യ പ്രശ്നങ്ങളെ തൊട്ട് കരുതിയിരിക്കുക

hair-problem

സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നതിൽ മുടിയുെട പങ്ക് വളരെ വലുതാണല്ലോ. എന്നാൽ സൗന്ദര്യമെന്ന ഘടകം മാത്രമല്ല നമ്മുെട ആ‌രോഗ്യസ്ഥിതി േപാലും പ്രതിഫലിപ്പിക്കുന്ന ഒന്നാണു മുടി എന്ന് എത്രപേർക്കറിയാം. അതെ, നമ്മുെട മുടിയിൽ വരുന്ന മാറ്റങ്ങൾ, അതു മുടി െകാഴിച്ചിൽ മുതൽ നിറം മാറ്റം വരെ, മറ്റു ശാരീരികരോഗങ്ങളുെട ചൂണ്ടുപലകയാണ്.

മരണമടഞ്ഞവരുടെ മുടി പരിശോധിച്ചു വിഷബാധയാണോ മരണകാരണം എന്നു സ്ഥിരീകരിക്കുന്നതു സാധാരണമാണ്. മുടിയുടെ വളർച്ച പതുക്കെയാണ് എന്നതുകൊണ്ട് അത്തരത്തിലുള്ള മാറ്റങ്ങളോ രോഗങ്ങളോ ഉണ്ടായി മൂന്നു മാസം കഴിയുമ്പോൾ മാത്രമേ മുടിയിൽ അതു ദൃശ്യമാകുകയുള്ളൂ എന്നതു പ്രത്യേകം ഒാർമിക്കുക.

െഡങ്കിപ്പനി മുതൽ വൈറ്റമിൻ കുറവ് വരെ

സാധാരണയിൽ കവിഞ്ഞ അളവിൽ മുടി കൊഴിയുന്ന മിക്കവാറും പേർക്ക് മൂന്നു നാലു മാസം മുൻപ് ഡെങ്കിപ്പനി, പൊങ്ങൻപനി, െെടഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ വന്നിട്ടുണ്ടാകാം. അല്ലെങ്കിൽ അവർ ശരീരഭാരം കുറയ്ക്കാനായി ക്രാഷ് ഡയറ്റ് ചെയ്തവരാണെന്നു കാണാറുണ്ട്. വൈറ്റമിൻ B12 കുറവു കാരണവും െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന െെവകല്യത്തിന്റെ ഫലമായും ഇത്തരം മുടികൊഴിച്ചിൽ ഉണ്ടാകാം.

തലമുടി മാത്രമല്ല പുരികം, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ മുടി കൊഴിയുന്ന അവസ്ഥ െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യമുള്ളവരിൽ ഉണ്ടാകാം. അവരിൽ മുടിനാരിന്റെ സ്നിഗ്ധത കുറഞ്ഞുവരുന്നതായും കാണാറുണ്ട്.

അകാലനരയ്ക്കു പിന്നിൽ

മുടി നരയ്ക്കുക എന്നതു പ്രായമാകുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു മാറ്റമാണ്. എന്നാൽ ഇന്ത്യക്കാർക്ക് ഇരുപത്തിയഞ്ച് വയസ്സാകുന്നതിനു മുൻപ് നരയുണ്ടാകുകയാണെങ്കിൽ അതിനെ ‘അകാലനര’ എന്നു കണക്കാക്കും. പ്രധാനമായും ജനിതക കാരണം കൊണ്ടാണ് അകാലനര ഉണ്ടാകുന്നതെങ്കിലും െെതറോയ്ഡ്ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ്, വൈറ്റമിൻ B12ന്റെ അഭാവം എന്നിവ കൊണ്ടും അകാലനര ഉണ്ടാകാം.

പുരുഷന്മാരിൽ കാണുന്നതരത്തിൽ സ്ത്രീകളിലും താടി, മേൽചുണ്ട് തുടങ്ങിയ ഭാഗങ്ങളിൽ അമിതരോമവളർച്ച ഉണ്ടാകുന്നത് ഹോർമോൺ വ്യതിയാനത്തെ സൂചിപ്പിക്കുന്നു. ഇത് ഏറ്റവും സാധാരണയായി കാണുന്നതു പോളിസിസ്റ്റിക് ഒാവറി സിൻഡ്രോം എന്ന അവസ്ഥയിലാണ്. ഇവരിൽ കഷണ്ടിയും കണ്ടുവരാറുണ്ട്. വയറിലും നെഞ്ചിലും പ്രത്യേക രീതിയിൽ അമിത രോമവളർച്ചയുള്ള സ്ത്രീകളിൽ അഡ്രീനൽ ഗ്രന്ഥിയുടെ പ്രവർത്തനം പരിശോധിക്കേണ്ടതാണ്.

മുടി വട്ടത്തിൽ െകാഴിയുന്നത്

ശിരസ്സിലെയും മറ്റു ശരീരഭാഗങ്ങളിലെയും മുടി വട്ടത്തിൽ കൊഴിയുന്നത് അലോപേഷ്യ ഏരിയേറ്റ (Alopecia Areata) എന്ന ഒാട്ടോ ഇമ്യൂൺ രോഗത്തിന്റെ ലക്ഷണമാണ്. നമ്മുെട ശരീരം തന്നെ െഹയർ ഫോളിക്കുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്. ഈ രോഗമുള്ള കുറച്ചുപേരിൽ െെതറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന തൈറോയിഡൈറ്റിസ് എന്ന ഒാട്ടോ ഇമ്യൂൺ രോഗവും കാണാറുണ്ട്.

മാംസ്യവും മുടിയും

മുടിനാരുകളുടെ സ്വാഭാവിക തിളക്കം നഷ്ടപ്പെട്ട് വരണ്ടു മഞ്ഞകലർന്ന ചുവപ്പോടുകൂടി ചില കുട്ടികളിൽ കാണാറുണ്ട്. മാംസ്യത്തിന്റെ (Protein) അളവു കുറയുന്നതു കൊണ്ടുണ്ടാകുന്ന ക്വാഷിയോർക്കർ (Kwashiorkor) എന്ന രോഗത്തിലാണ് ഈ മാറ്റം ഉണ്ടാകുന്നത്. ആവശ്യത്തിനുള്ള പ്രോട്ടീൻ ആഹാരത്തിലൂടെ കിട്ടുന്ന കാലയളവിൽ മുടി സ്വാഭാവികനിറത്തോടുകൂടി വളരും. ഇങ്ങനെ മുടിയിൽ വ്യത്യസ്ത നിറം ഇടകലർന്നു കാണുന്ന അവസ്ഥയെ ‘Flag sign’ എന്നു പറയുന്നു. മദ്യം അമിതമായി ഉപയോഗിക്കുന്ന ചില മുതിർന്നവരിലും ഇങ്ങനെ ഉണ്ടാകാറുണ്ട്.

സ്ക്രൂവിന്റെ ആകൃതിയിലുള്ള മുടിനാരുകൾ പ്രത്യക്ഷമാകുന്ന രോഗാവസ്ഥയാണ് വൈറ്റമിൻ സിയുടെ അഭാവം കൊണ്ടുണ്ടാകുന്ന സ്കർവി. മുടിനാരുകൾ ഉണ്ടാകുന്നിടത്ത് രക്തസ്രാവവും കാണാറുണ്ട്. നമ്മുടെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതിനു മാത്രമല്ല, ശരീരാരോഗ്യത്തിന്റെ ചൂണ്ടുപലകയായി വർത്തിക്കാനും മുടിക്കു കഴിയും. ആയതിനാൽ മുടിയിലെ മാറ്റങ്ങൾ ഗൗരവത്തോടെ പരിഗണിക്കണം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ: സിമി എസ്‌. എം

അസോ. പ്രഫസർ,

ശ്രീഗോകുലം മെഡിക്കൽ േകാളജ്, കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്,

ജി.ജി. േഹാസ്പിറ്റൽ, തിരുവനന്തപുരം