കോവിഡ് കാലത്ത് വീടിനുള്ളിലെ ജീവിതം ആസ്വദിച്ചു തുടങ്ങിയ മലയാളി പാചകം ഒരാഘോഷമാക്കി മാറ്റിയതിൽ അതിശയിക്കാനൊന്നുമില്ല. ഈറ്റിങ് ഒൗട്ടുകൾ ഒാർമകളിലേക്ക് ഇടംപിടിക്കുകയാണ്.
പുതിയ രുചികളുടെ പാചകക്കുറിപ്പുകൾ തേടിപ്പിടിച്ചും പ്രിയ വിഭവങ്ങളെ കൂടെക്കൂടെ പാകപ്പെടുത്തിയും പാചകകലയിൽ നാം സ്വന്തം കയ്യൊപ്പു ചാർത്തുന്ന കാലം. എന്നാൽ കഴിക്കുന്നതൊക്കെ ആരോഗ്യകരമാണോ എന്നു കൂടി ചിന്തിക്കേണ്ട സമയമാണിത്. ഉപ്പും കൊഴുപ്പും മധുരവുമൊക്കെ പകരുന്ന രുചിലഹരിയിൽ നമ്മുടെ ആരോഗ്യം പൊയ്പ്പോകരുതല്ലോ.
ഹെൽത്തി കുക്കറി എന്ന സെഗ്‌മെന്റിലൂടെ തികച്ചും ആരോഗ്യകരമായി വിഭവങ്ങൾ എങ്ങനെ തയാറാക്കാം എന്നു പറഞ്ഞു തരുകയാണ് നമുക്കു പ്രിയപ്പെട്ട പോഷകാഹാരവിദഗ്ധർ.
രുചികരവും പോഷകസമൃദ്ധവുമായ ഒരു വെജിറ്റബിൾ ഒാംലെറ്റുമായി എത്തുകയാണ് തൃശൂർ അമല ഇൻസ്‌റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ ചീഫ് ഡയറ്റീഷൻ റീന ജിജോ വളപ്പില.
വിഡിയോ കാണാം