Wednesday 30 January 2019 11:21 AM IST : By സ്വന്തം ലേഖകൻ

പഴം–പച്ചക്കറി ഡയറ്റുകൾക്ക് താത്കാലിക ഗുണം മാത്രം; വണ്ണം കുറയ്ക്കാനിറങ്ങുന്നവർക്ക് അഞ്ച് ടിപ്പുകൾ

diet

വണ്ണം കുറയാൻ സഹായിക്കുന്നതിൽ അറുപതു ശതമാനം പങ്ക് കഴിക്കുന്ന ഭക്ഷണത്തിനും 40 ശതമാനം പങ്ക് വ്യായാമത്തിനുമാണുള്ളത്.

∙ പഴം, പച്ചക്കറി മാത്രമുള്ള ഡയറ്റുകൾ താൽകാലികഗുണമേ നൽകൂ.

∙ സ്ക്വാട്ട്, ഡെഡ്‌ലിഫ്റ്റ് തുടങ്ങിയ സംയോജിത വ്യായാമങ്ങളാണ് ഡംബൽ, ലാറ്ററൽ വ്യായാമങ്ങളേക്കാൾ വണ്ണം കുറയാൻ നല്ലത്.

∙ വയറിലെ കൊഴുപ്പു കുറയ്ക്കാനുള്ള വ്യായാമങ്ങൾ (ആബ്സ് എക്സർസൈസ്) എല്ലാ ദിവസവും ചെയ്യുമ്പോൾ പ്രയോജനം കുറയും. ഇടവേളനൽകിയാലേ പേശികൾ റിക്കവർ ചെയ്യൂ.

∙ ഒരേ വ്യായാമം പതിവായി ചെയ്യുന്നത് കാലറി ബേണിങ് കുറയ്ക്കും. വ്യായാമം പല ദിവസങ്ങളിൽ പലതരത്തിൽ കൂട്ടിക്കലർത്താം.

വിവരങ്ങൾക്ക് കടപ്പാട്;
ജിമ്മി ദാസ്, ട്രെയ്നർ, കോർ ഫിറ്റ്നസ്, ആലപ്പുഴ