Saturday 16 June 2018 05:12 PM IST : By സ്വന്തം ലേഖകൻ

ഈ ലക്ഷണങ്ങളുണ്ടൊ; എങ്കിൽ നിങ്ങളുടെ ഹൃദയം അപകടത്തിലാണ്

heart-1

ആരോഗ്യമുള്ള ഹൃദയമാണ് ആരോഗ്യമുള്ള ശരീരത്തിന്റ ലക്ഷണം. ശരീരത്തിന്റെ സകല പ്രവർത്തനങ്ങളിലും ഹൃദയം പങ്കാളിയാണ്. ഹൃദയമിടിപ്പിലെ നേരിയ വ്യത്യാസം പോലും മനുഷ്യ ജീവനെ അപകടത്തിലാക്കിയേക്കാം. അതുകൊണ്ടു തന്നെ ഹൃദയത്തെ സുരക്ഷിതമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പ്രതി വർഷം അമേരിക്കയിൽ മാത്രം 610,000 പേർ ഹൃദയ സ്തംഭനം കാരണം മരിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. ഇന്ത്യയിലും അതൊട്ടും കുറവല്ല. നമ്മുടെ ഹൃദയം കൃത്യമായാണോ പ്രവർത്തിക്കുന്നത്? അല്ലങ്കിൽ അതെങ്ങനെ തിരിച്ചറിയാം. പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന സംശയമാണിത്. നിങ്ങളുടെ ഹൃദയം സാധാരണ നിലയിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കും. അവയിൽ പ്രധാനപ്പെട്ട എട്ടെണ്ണം ഏതൊക്കെയാണെന്നു നോക്കാം.

1, ഇടത്തേ തോളെല്ലിലെയും കൈയിലെയും വിട്ടുമാറാത്ത കടുത്ത വേദന. ഹാർട്ട് അറ്റാക്കിനു മുൻപ് ഈ വേദന അതികഠിനമാം വിധം അനുഭവപ്പെട്ടിട്ടുള്ളതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

2, തുടർച്ചയായ ചുമ. അകാരണമായുണ്ടാകുന്ന ചുമ നിസ്സാരമായി തള്ളിക്കളയരുത്. ഹൃദയവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളുടെയും പ്രാഥമിക ലക്ഷണമാണത്.

3, കാലും കാൽവണ്ണയും കാൽപാദവും നീരു വെക്കുന്നത്. ഹൃദയ ധമനികൾ കൃത്യമായി പ്രവർത്തിക്കാത്തതിന്റെ ലക്ഷണമാണത്.

4, വിശപ്പില്ലായ്മയും തുടർച്ചയായ ഛർദ്ദിയും.

5, സമ്മർദ്ദ പൂർണ്ണമായ ജീവിത ശൈലികൾ കാരണമുണ്ടാകുന്ന അമിതമായ ആകുലത.

6, അമിതമായ തളർച്ച ഹൃദ് രോഗത്തിന്റെ പ്രധാന ലക്ഷണമാണ്.

7, ത്വക്കിൽ ചുമപ്പോ നീലയോ നിറം പടരുന്നത് ഹൃദ് രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്.

8, ത്വക്കിൽ തടിപ്പുണ്ടാകുന്നതും അസ്വഭാവികമായ കുത്തുകളുണ്ടാകുന്നതും ശ്രദ്ധിക്കണം.