Saturday 20 October 2018 04:26 PM IST : By സ്വന്തം ലേഖകൻ

പാർശ്വഫലങ്ങളെ പേടിക്കേണ്ട, വീട്ടിലുണ്ടാക്കാം നല്ല ഒന്നാന്തരം പ്രകൃതിദത്ത കഫ്സിറപ്പ്

cough

അ‍ഞ്ച് കപ്പ് വെള്ളത്തിൽ ഒരു കപ്പ് ഇഞ്ചി നീരും ഒരു കപ്പ് വാളൻ പുളിയില നീരും ചേർത്തു തിളപ്പിക്കുക. തിളപ്പിച്ച് ഇത് രണ്ടു കപ്പായി വറ്റിക്കുക. പിന്നീട് ഇത് അരിച്ചെടുത്ത് അതിൽ നാലു കപ്പ് പഞ്ചസാര ചേർക്കുമ്പോൾ സിറപ്പ് റെഡി. ഇതൊരു ചില്ലുപാത്രത്തിൽ നന്നായി അടച്ച് വേണം സൂക്ഷിക്കാൻ.

മുതിർന്നവർക്ക് ഒരു വലിയ സ്പൂൺ സിറപ്പിൽ അര ചെറിയ സ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് നാലു നേരം കഴിക്കാം. കുട്ടികൾക്കു ഇതേ അളവിൽ ദിവസം ഒരു തവണയേ കൊടുക്കാവൂ.