Saturday 15 September 2018 01:48 PM IST : By സ്വന്തം ലേഖകൻ

ആർത്തവ കാലത്തെ വേദന ഇല്ലാതാക്കാൻ, ക്രമപ്പെടുത്താൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ

periods

തെറ്റായ ആഹാരശീലങ്ങൾ കൊണ്ടും ചര്യകളിലെ കുഴപ്പം കൊണ്ടുമാണ് ആർത്തവം നേരത്തെ ആകുന്നത്. അത് തിരിച്ചറിഞ്ഞ് ജങ്ക് ഫൂഡുകളും മറ്റും നിയന്ത്രിക്കുക.

∙ മൂന്നു നേരവും ഭക്ഷണം കഴിക്കണം. അതിനു പകരം സ്നാ ക്സ് കഴിക്കുക എന്ന സമ്പ്രദായം ഉപേക്ഷിക്കുക. പ്രഭാത ഭ ക്ഷണം നിർബന്ധമായും കഴിക്കുക.

∙ കൗമാരക്കാരായ പെൺകുട്ടികൾ പ്രത്യേകിച്ചും ധാരാളം വെള്ളം കുടിക്കുക. വ‍ൃത്തിയുള്ള ടോയ്‍‌ലെറ്റുകളുടെ അസൗകര്യമാണ് പലപ്പോഴും പെൺകുട്ടികളെ ഇതിൽ നിന്ന് പിൻതിരിപ്പിക്കുന്നത്. മൂത്രം പിടിച്ചു വയ്ക്കുന്നത് വലിയ കുഴപ്പങ്ങളിലേക്കാണ് അവരെ എത്തിക്കുന്നത്. ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നതു പോലെ തന്നെ കൃത്യമായ സമയത്ത് വെള്ളം കുടിച്ചോ എന്നും യൂറിനേറ്റ് ചെയ്തോ എന്നും ചോദിക്കണം.

∙ ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കു ടിക്കുക. ആർത്തവസമയത്ത് കൂടുതൽ രക്തസ്രാവമുള്ളവരും മറ്റു പ്രശ്നങ്ങളുള്ളവരും ചില ശീത ദ്രവ്യങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. രാമച്ചം, ചന്ദനം, കൊത്തമ ല്ലി, നറുനീണ്ടി, പതിമുഖം എന്നീ ശീതദ്രവ്യങ്ങളിട്ട് വെള്ളം തി ളപ്പിച്ച് ആറിയ ശേഷം കുടിക്കാം.

∙ ചുക്കും മല്ലിയും ഇട്ടു തിളപ്പിച്ച െവള്ളം കുടിക്കുന്നതു ആർത്തവ തകരാറുകൾ പരിഹരിക്കാൻ സഹായിക്കും.

∙ വെളുത്തുള്ളി, മുതിര, എള്ള്, എള്ളെണ്ണ എന്നിവ ആർത്തവം ക്രമപ്പെടുത്താൻ സ്ഥിരമായുപയോഗിക്കാം. ചെറിയ മത്സ്യങ്ങ ൾ കറിവച്ചു കഴിക്കാം.

∙ ആര്‍ത്തവം കൃത്യമായി വരാത്തവർ (പത്തു ദിവസം വരെ വൈകി വരുന്നവർ) രണ്ടല്ലി വെളുത്തുള്ളി തലേ ദിവസം രാത്രി കാൽ ഗ്ലാസ് മോരിൽ ഇട്ടു വച്ച് പിറ്റേദിവസം എടുത്ത് അരച്ച് മോരോടു കൂടി കഴിക്കുക

∙ രണ്ടു ചെറിയ സ്പൂൺ എള്ളെണ്ണ വെറുംവയറ്റിൽ എല്ലാ ദിവസവും കഴിക്കുക.

∙ ഉലുവ വറുത്ത് വെള്ളം തിളപ്പിച്ചു കൊടുക്കുക.

∙ മുരിങ്ങയുടെ പട്ട ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഇഞ്ചി വെളുത്തുള്ളി നീരു ചേർത്ത് 10 മില്ലി വീതം രണ്ടു നേരം കൊ ടുക്കുക.

∙ അക്കി കറുക (തൊടിയില്‍ ഇല്ലെങ്കിലും അങ്ങാടി മരുന്നു കടയിൽ കിട്ടും) കഷായം വച്ച് ആദ്യ ആർത്തവ സമയത്തു കൊടുക്കുന്നത് യോനീരോഗങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്. അറുപതു ഗ്രാം മരുന്ന് എട്ടു ഗ്ലാസ് വെള്ളത്തില്‍ ക ഷായം വച്ച് ഒന്നര ഗ്ലാസായി വറ്റിച്ച് മുക്കാൽ ഗ്ലാസു വീതം ര ണ്ടു നേരം ശർക്കര ചേർത്ത് കഴിക്കുക.

∙ അമിത രക്തസ്രാവം നിയന്ത്രിക്കാൻ പരിഹാര മാർഗങ്ങൾ പലതുണ്ട് ആയുർവേദത്തിൽ. ചെറൂളയോ മുക്കുറ്റിയോ ഇ ടിച്ചു പിഴിഞ്ഞു നീരെടുത്ത് തേൻ ചേർത്ത് ഒരു ചെറിയ സ്പൂ ൺ വീതം രണ്ടു നേരം കൊടുക്കാം.

∙ മാങ്ങായണ്ടിപ്പരിപ്പെടുത്ത് ചതച്ചെടുത്ത് ഒരു ചെറിയ സ്പൂ ൺ കൊടുക്കുക.

ഇതെല്ലാം രക്തസ്രാവ സമയത്ത് സ്തംഭനമായി കഴിക്കുന്നവയാണ്. എന്നാൽ ബ്ലീഡിങ് ഇല്ലാത്ത അവസ്ഥയിൽ ക ഴിക്കേണ്ടവയാണ് ഇനി പറയുന്നത്.

∙ ഒരുപിടി ജീരകം എട്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒന്നര ഗ്ലാസ്സാക്കി മുക്കാൽ ഗ്ലാസു വീതം രണ്ടു നേരം കുടിക്കാം.

∙ ചെറിയ സ്പൂൺ കറുത്ത എള്ള് ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഗ്ലാസിലാക്കി അടച്ചു വയ്ക്കുക. പിറ്റേന്നു രാവിലെ അൽപം ചുക്കു പൊടിയും കരിപ്പെട്ടിയും ചേർത്ത് കുടിക്കുക.

ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാൻ വീട്ടിൽ ചെയ്യാനാവുന്നത് എന്തൊക്കെ?

വേദനയെ ഒരു ചികിത്സകൻ നാലഞ്ചു രീതിയി ലാണ് കാണുന്നത്. വേദനയുണ്ട്, ബ്ലീഡിങ് ഇല്ല. വേദനയു ണ്ട്, ബ്ലീഡിങ് കൂടുതലാണ്്... ഈ രണ്ടു കാര്യവും രണ്ടു രീ തിയിലാണ് എടുക്കേണ്ടത്. അതുകൊണ്ടുതന്നെ വീട്ടിൽ കൊ ടുക്കാവുന്ന പൊടിക്കൈകളെ മരുന്നായി കാണേണ്ടതില്ല.

∙ഉലുവയോ എള്ളോ കൊണ്ട് കഷായം വച്ചു കൊടുക്കാം. ഒ രുപിടി ഉലുവ മൂന്നു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് മുക്കാൽ ഗ്ലാസാക്കി വറ്റിച്ച് കുടിക്കുക. ഉലുവ പെയിൻ റിലീഫ് മാത്ര മാണ്. താൽക്കാലികമായ കുറവേ ഉണ്ടാവൂ. മരുന്നായി തെറ്റി ദ്ധരിക്കരുത്.

∙എള്ളും ഇതേ പോലെ കഷായമാക്കി കഴിക്കാം.

∙ ഹോട്ട് ബാഗ് വയറിൽ വയ്ക്കാവുന്നതാണ്.

∙ആർത്തവത്തിനു മുൻ‍പ് ശോധനകർമം ചെയ്യാം. ത്രിഫല കഷായം വച്ചു കഴിച്ചാൽ വിരേചനം ഉണ്ടാകും. ധാരാളം പഴങ്ങ ളും പച്ചക്കറികളും ആർത്തവത്തിന് ഒന്നോ രണ്ടോ ദിവസം മുന്നേ കഴിക്കുക.

∙ആർത്തവ സമയത്തെ വേദനകൾ കുറച്ചൊക്കെ പ്രാണായാമം പോലുള്ള വ്യായാമങ്ങളിലൂടെയും പരിഹിക്കാം.

∙കൗമാരക്കാരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് യൂറിനറി ഇ ൻഫെക്‌ഷൻ. അഞ്ചു ചെമ്പരത്തിപ്പൂവെടുത്ത് അഞ്ചു ഗ്ലാസ്സ് വെള്ളത്തിൽ ഇട്ട് അഞ്ചുമിനിറ്റ് തീ കുറച്ച് തിളപ്പിക്കുക. എന്നിട്ട് തണുക്കാനായി വയ്ക്കുക. പൂ എടുത്ത് കളഞ്ഞ് അതിൽ ഒരു ചെറുനാരങ്ങ പിഴിയുക. അൽപം ഉപ്പും പഞ്ചസാരയും ചേർത്ത് കൊടുക്കുന്നത് യൂറിനറി ഇൻഫക‌്‌ഷൻ കുറയാൻ സഹായിക്കും. ഒപ്പം വേദനയും കുറയ്ക്കും.

മാസമുറയുമായി ബന്ധപ്പെട്ട മാനസിക സംഘർഷങ്ങളെ എങ്ങനെ കുറയ്ക്കാം?

ആർത്തവവുമായി ബന്ധപ്പെട്ട സമയം പിത്ത ദോഷപ്രധാനമെന്നാണ് ആയുർവേദം പറയുന്നത്. ചൂടു കൂടുന്ന ഹോർമോൺ ആ സമയത്ത് ഉൽപാദിപ്പിക്കപ്പെടും.

ചൂട് പിത്തത്തെ ആശ്രയിച്ചാണിരിക്കുന്നത്. ചൂട് കൂടുമ്പോൾ പിത്തത്തിനു കുഴപ്പമുണ്ടാവുകയും അത് ദേഷ്യം നി രാശ എല്ലാം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ പിത്തശമനവുമായി ബന്ധപ്പെട്ട ആഹാരങ്ങൾ കഴിക്കുക. ശോ ധന ക‍ൃത്യമാക്കുക. ധാരാളം വെള്ളം കുടിക്കുക.

മാനസികസംഘർഷം ഉണ്ടാകുമെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അത് പങ്കാളി കൂടി മനസ്സിലാക്കുകയും പിന്തുണ നൽകുകയും വേണം. കുടുംബത്തിന്റെ പിന്തുണയാണ് ഏറ്റവും നല്ല മരുന്ന്. ഭക്ഷണ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ഇലക്കറികൾ ധാരാളമായി കഴിക്കുന്നത് ക്ഷീണം കുറയ്ക്കാനും ശോധനയ്ക്കും നല്ലതാണ്. ഈ സമയങ്ങളിൽ ശീലിക്കേണ്ട പൊതുവായ ചില കാര്യങ്ങൾ കൂടി പറയാം.

∙നാൽപാമരമിട്ടു വെള്ളം കുടിക്കുക.

∙പതിമുഖം, രാമച്ചം, ചന്ദനം എന്നിവയൊക്കെയിട്ട് തിളച്ചാറിയ വെള്ളം കുടിക്കാം.

∙മല്ലിയിട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്.

∙നാൽപാമരാദി തൈലം തേച്ച് നാൽപാമരമിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം കുളിക്കുക.

∙മുന്തിരി കഴിക്കുക.

∙ചിക്കൻ ഒഴിവാക്കുക, മത്തി കഴിക്കാം. മസാല ചേർത്ത ഭക്ഷണം ഒഴിവാക്കൂക.

∙അഞ്ചു ചെമ്പരത്തി പൂവ് എടുത്ത് ജ്യൂസ് പോലെയാക്കിതേൻ ചേർത്ത് കഴിക്കാം. മാനസിക പിരിമുറുക്കം മാറാനും ആർത്തവ വേദനയ്ക്കും ഇത് നല്ലതാണ്. ഒാവുലേഷനെ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ളതിനാൽ ഗർഭധാരണത്തിന് ആഗ്രഹിക്കുന്നവർ ഇതു കഴിക്കരുത്.