Saturday 09 February 2019 04:34 PM IST : By സ്വന്തം ലേഖകൻ

എന്തിനും ഏതിനും തർക്കുത്തരം; കുസൃതിക്കുരുന്നിന്റെ ഈ മാറ്റങ്ങൾ ശ്രദ്ധിച്ചേ തീരൂ

angry-kid

കുട്ടികളുെട വളർച്ചയുെട ഘട്ടത്തിന്റെ ഭാഗമായിത്തന്നെ അവർ ഇല്ല, വേണ്ട എന്ന് എതിർത്തു പറയാറുണ്ട്. എന്നാൽ ഇത് സ്വഭാവപ്രശ്നമായാൽ ശ്രദ്ധിക്കണം.

∙ മാനസികസംഘർഷം, തെറ്റായ മാതൃക, ടിവി തുടങ്ങിയവയാണോ കാരണം എന്നു േനാക്കുക.

∙ കുട്ടിയോടു സമാധാനപരമായി സംസാരിച്ച് സ്വഭാവമാറ്റത്തിനു കാരണമായ വികാരം മനസ്സിലാക്കുക. ഉദാ: േദഷ്യം, അസൂയ, വെറുപ്പ് .

∙ സ്വഭാവത്തിന്റെ േദാഷങ്ങൾ കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക.

∙ കുട്ടിയോടു പ്രകോപനപരമായ പെരുമാറ്റം ഒഴിവാക്കുക.

∙ മറ്റുള്ളവരുെട ശ്രദ്ധ പിടിച്ചു പറ്റാൻ ഇത്തരം സ്വഭാവം കാണിക്കുകയാണെങ്കിൽ അവഗണിക്കുക.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. മിനി കെ. പോൾ,

കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്, സി ഡി സി, തിരുവനന്തപുരം