Friday 07 December 2018 03:45 PM IST : By സ്വന്തം ലേഖകൻ

ശ്രദ്ധയില്ലായ്മ, അമിത ബഹളം; വികൃതിക്കുട്ടനെ അടക്കിയിരുത്താനുണ്ട് ചില പൊടിക്കൈകൾ

naughty-final

വിദേശത്തു താമസിക്കുന്ന ദമ്പതികളാണ്. ഒരു മകനേയുള്ളൂ. നാലു വയസ്സുള്ള മോൻ അമിതവികൃതിയാണ്. അടങ്ങിയിരിക്കുന്നതു കാണാനേ കഴിയില്ല. ഉയരമുള്ള മേശയുടെ മുക ളിൽ കയറി താഴേക്കു ചാടുക, ഉയരത്തിലേക്കു കയറുക ഇവയാണ് ഹോബികൾ. എപ്പോഴും ഞെളിപിരി കൊള്ളുന്ന പ്രകൃതമാണ്. മൊ ബൈൽ ഫോണിൽ വിഡിയോ കണ്ടിരുന്നാൽ കുഴപ്പമില്ല. കടയിൽ കയറിയാൽ ഒാരോ സാധനങ്ങൾ വേണമെന്നു വാശി പിടിച്ചു കരയും. സ്കൂളിൽ ചേർത്തിട്ടില്ല. ഈ സ്വഭാവം മാറ്റിയെടുക്കാനാകുമോ?

കുട്ടിക്ക് അറ്റൻഷൻ ഡെഫിസിറ്റ് െെഹപ്പർ ആക്ടീവ് ഡിസോർഡർ (Attention Deficit Hyper Active Disorder-ADHD) എന്ന അവസ്ഥ ആകാനാണു സാധ്യത. ആറു വയസ്സിനുശേഷമേ ഉറപ്പിച്ചു പറയാനാകൂ എങ്കിലും ഇന്നു ധാരാളം കുട്ടികളിൽ നാലു വയസ്സിൽ തന്നെ എഡിഎച്ച്ഡി (ADHD) കാണാറുണ്ട്. ശ്രദ്ധയില്ലായ്മ, അമിത ബഹളം, എടുത്തുചാട്ടം എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.

ഇതിനൊരു മറുവശമുണ്ട്. നാലു വയസ്സിലെ കുസൃതിയാകാം. മുറിക്കകത്തു മാത്രമുള്ള ജീവിതമാകാം. കളിക്കൂട്ടുകാരില്ല എന്നതാകാം. രണ്ടു പേരും ജോലിക്കാരാണെങ്കിൽ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വെമ്പലുമാകാം. മൊെെബൽ ഫോൺ കണ്ടിരിക്കുമ്പോൾ അധികം ശ്രദ്ധ കൂടാതെ കാര്യങ്ങൾ ഗ്രഹിക്കാം. അതുകൊണ്ടാണ് അടങ്ങി ഇരിക്കുന്നത്. കടയിൽവച്ചു ബഹളം ഉണ്ടാക്കുന്നതു നിങ്ങളെ നാണംകെടുത്തി കാര്യം സാധിക്കാനുള്ള മാർഗം ആകാം. ഇതൊക്കെ പറയുമ്പോഴും കുട്ടിക്കു എഡിഎച്ച്ഡി തന്നെ ആകാനാണു കൂടുതൽ സാധ്യത. അതുകൊണ്ട് ശിശുരോഗവിദഗ്ധനെ കാണിക്കുക.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി

സെക്സോളജിസ്റ്റ്

(വേൾഡ് അസോസിയേഷൻ ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് ),

ദേഗാ ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ

dnr@degainstitute.net