Tuesday 17 November 2020 05:01 PM IST : By സ്വന്തം ലേഖകൻ

ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് കൃത്യമായി ഷുഗർ നോക്കുന്നതെങ്ങനെ? പ്രമേഹരോഗവിദഗ്ധൻ വിശദീകരിക്കുന്നു, വിഡിയോ കാണാം

glucometer324

പ്രമേഹരോഗികൾ വീട്ടിൽ അത്യാവശ്യം സൂക്ഷിക്കേണ്ടുന്ന ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. പ്രത്യേകിച്ചും പുറത്തിറങ്ങാൻ പേടിക്കുന്ന ഈ കൊറോണക്കാലത്ത് വീട്ടിൽ ഇരുന്നു തന്നെ ഗ്ലൂക്കോസ് അളവു നോക്കാൻ ഈ കുഞ്ഞൻ ഉപകരണം ഏറെ സഹായകമാണ്. ഏതൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് ഷുഗർനില ഉയരുന്നത്, ഏതു ഭക്ഷണം കഴിക്കുമ്പോൾ താഴുന്നു എന്നിങ്ങനെയുള്ള സൂക്‌ഷ്മമായ കാര്യങ്ങൾ നിരീക്ഷിച്ചു കണ്ടുപിടിക്കാനും അതനുസരിച്ച് ഡയറ്റ് ചിട്ടപ്പെടുത്താനും ഗ്ലൂക്കോമീറ്റർ ഉപയോഗിക്കാം.

എന്നാൽ, ഗ്ലൂക്കോമീറ്റർ ഉപയോഗിക്കുന്നതു ശരിയായല്ലെങ്കിൽ ഷുഗറിന്റെ അളവിൽ തെറ്റുപറ്റാം. കയ്യുടെ ശുചിത്വം മുതൽ രക്തം എടുക്കുന്ന രീതിവരെയുള്ള കാര്യങ്ങൾ ഗ്ലൂക്കോമീറ്റർ റീഡിങ്ങിനെ ബാധിക്കാം.

ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് രക്തം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ വിശദമാക്കുകയാണ് പ്രമുഖ പ്രമേഹരോഗവിദഗ്ധനായ ഡോ. പി. സുരേഷ്കുമാർ ഈ വിഡിയോയിലൂടെ. ഇനി വീട്ടിലിരുന്നു തന്നെ കൂടുതൽ കൃത്യതയോടെ ഷുഗർ പരിശോധിക്കാൻ ഈ വിഡിയോ കാണുക.

Tags:
  • Health Tips
  • Manorama Arogyam