Thursday 02 July 2020 12:21 PM IST : By സ്വന്തം ലേഖകൻ

ലൈംഗിക ബന്ധത്തിൽ ഈ ബുദ്ധിമുട്ടുകളുണ്ടോ?; എങ്കിൽ ശേഷിക്കുറവ് ഉറപ്പിക്കാം; ചികിത്സ ഇങ്ങനെ

sex-issue

സംതൃപ്തമായ െെലംഗിക ജീവിതം ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യമാണ്. െെലംഗികശേഷിക്കുറവും രോഗങ്ങളും ആ വ്യക്തിയെയും പങ്കാളിയെയും പ്രതികൂലമായി ബാധിക്കും. ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചികിത്സ തേടാനുള്ള മടി നമ്മുെട നാട്ടിൽ കൂടുതലാണ്. െെലംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാൽ െെലംഗിക അവയവങ്ങളുടെ വലുപ്പത്തെക്കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചും െെലംഗികബന്ധത്തിന്റെ സമയത്തെക്കുറിച്ചും ഉള്ള മിഥ്യാധാരണകളേറെയാണ്. അതുകൊണ്ടുതന്നെ െെലംഗികതയെക്കുറിച്ചു തുറന്നു സംസാരിക്കാൻ ആത്മവിശ്വാസം ഇല്ലാത്തവരാണ് നമ്മിലധികവും. അതിന്റെ ഫലമായി ശരിയായ ചികിത്സകനെ സമീപിക്കാതെ വ്യാജ പരസ്യങ്ങൾക്കു പിന്നാലെ പോയി രോഗനിർണയം പോലും നടത്താതെ മരുന്നും െെതലങ്ങളും ലിംഗവർധക പമ്പുകളും വാങ്ങി ഉപയോഗിക്കുകയും ഫലമായി ചിലപ്പോൾ െെലംഗികശേഷി തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വരികയും ചെയ്യാം.

∙ െെലംഗിക രോഗ ചികിത്സയ്ക്ക് ആരെ സമീപിക്കണം?

സെക്‌ഷ്വൽ മെഡിസിനിൽ ശിക്ഷണം നേടിയ അംഗീകൃത മെഡിക്കൽ ബിരുദമുള്ള ഡോക്ടറെയാണു ലൈംഗികതയുമായി ബന്ധപ്പെട്ട രോഗനിർണയത്തിനും ചികിത്സയ്ക്കുമായി സമീപിക്കേണ്ടത്. െെലംഗികപ്രശ്നങ്ങൾ, ശാരീരികവും മാനസികവും ആയ കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. രോഗിയിൽ സമഗ്രമായ പരിശോധന നടത്തിയാലേ, രോഗനിർണയം കൃത്യമാകൂ.

∙ െെലംഗിക ശേഷിക്കുറവ് ഉണ്ടോ എന്ന് എങ്ങനെ തീരുമാനിക്കാം?

ഏറ്റവും സാധാരണമായ ലൈംഗികരോഗ ലക്ഷണമാണ് ലൈംഗിക ശേഷിക്കുറവ് (Sexual Dysfunctions). ഒരു വ്യക്തിക്ക് ആനന്ദകരമായ െെലംഗിക ജീവിതം നയിക്കാൻ പറ്റാത്ത അവസ്ഥയെ െെലംഗികശേഷിക്കുറവ് എന്നു പറയാം. ഈ പ്രശ്നത്തെ സ്ത്രീകളിലും പുരുഷൻമാരിലും എന്നു രണ്ടായി തിരിക്കാം.

1. സ്ത്രീ െെലംഗികശേഷിക്കുറവ്

∙സ്ത്രീ െെലംഗിക താൽപര്യ/ഉത്തേജന

പ്രശ്നങ്ങൾ (Female Sexual Interest/Desire Disorder)

∙രതിമൂർച്ഛാ പ്രശ്നങ്ങൾ (Orgasmic Disorder)

∙ജനിറ്റോ െപൽവിക് വേദനാ/പ്രവേശന പ്രശ്നങ്ങൾ (Genito pelvic pain/penetration disorder)

2. പുരുഷ െെലംഗികശേഷിക്കുറവ്

∙പുരുഷ െെലംഗിക താൽപര്യ പ്രശ്നങ്ങൾ

(Male Hypoactive Sexual Desire Disorder)

∙ലിംഗ ഉദ്ധാരണ പ്രശ്നങ്ങൾ (Erectitle Disorder) ∙ശീഘ്രസ്ഖലനം (Premature / Early Ejaculation) ∙മാന്ദ്യസ്ഖലനം (Retarded Ejaculation)

ഒരു വ്യക്തിക്ക്, െെലംഗികശേഷിക്കുറവുണ്ട് എന്നു ഉറപ്പിച്ചു പറയണമെങ്കിൽ ഈ പറഞ്ഞ െെലംഗിക പ്രശ്നങ്ങൾ കുറഞ്ഞത് ആറു മാസമെങ്കിലും നിലനിൽക്കുകയും െെലംഗിക പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ 75% തവണയും ഈ പ്രശ്നങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ലൈംഗിക ശേഷിക്കുറവ് ഉണ്ട്.

sex-issue-1

∙ െെലംഗിക ശേഷിക്കുറവ് എങ്ങനെ നിർണയിക്കാം?

െെലംഗികശേഷിക്കുറവിന്റെ കാരണങ്ങളെ കൃത്യമായി നിർണയിക്കുകയാണ് ആദ്യ പടി. അതിനായി ആദ്യം വേണ്ടത് വിശദമായ രോഗചരിത്രമെടുക്കലാണ്. രോഗിയുടെയും പങ്കാളിയുടെയും െെലംഗിക കാഴ്ചപ്പാടിനെക്കുറിച്ചറിയണം. െെലംഗിക പ്രവൃത്തിയുടെ സമഗ്രമായ നിർണയവും നടത്തണം. നിലവിൽ ഉള്ള മറ്റ് അസുഖങ്ങളെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും മനസ്സിലാക്കണം. ലൈംഗികശേഷിക്കുറവുള്ള വ്യക്തിയുടെ ശാരീരിക പരിശോധനയും പങ്കാളി ഉണ്ടെങ്കിൽ, പങ്കാളിയുടെ ശാരീരിക പരിശോധനയും അത്യാവശ്യമാണ്.

ഇവയ്ക്കു പുറമെ ഹോർമോൺ നിലയറിയാനുള്ളവ അടക്കമുള്ള ലാബ് ടെസ്റ്റുകളും വേണ്ടിവന്നാൽ സ്കാൻ പരിശോധനയും വേണ്ടിവരാം. ഇതെല്ലാം കൂടി സമഗ്രമായി അപഗ്രഥിച്ചു വേണം രോഗനിർണയം നടത്താൻ.

∙ െെലംഗിക ശേഷിക്കുറവിനു ചികിത്സ?

ഏതുതരം െെലംഗിക ശേഷിക്കുറവാണ് എന്നത് അനുസരിച്ചുവേണം ചികിത്സാമാർഗം തിരഞ്ഞെടുക്കേണ്ടത്.െെലംഗിക പ്രശ്നങ്ങൾ എല്ലാം തന്നെ മാനസികമാണ് എന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. അതിനാൽ, പലപ്പോഴും രോഗിയെ കൗൺസലിങ്ങിനു മാത്രമേ വിധേയമാക്കുകയുള്ളൂ. തന്മൂലം ശാരീരിക കാരണങ്ങളാൽ ഉള്ള െെലംഗിക പ്രശ്നങ്ങൾ ചികിത്സിക്കാതെ വരികയും അതുമൂലം കുടുംബബന്ധങ്ങൾ തകരുകയോ, വിവാഹമോചനത്തിലേക്ക് എത്തിച്ചേരുകയോ ചെയ്യാം.ലൈംഗിക ശേഷിക്കുറവ് താൽക്കാലികമാണോ എപ്പോഴും നീണ്ടു നിൽക്കുന്നതാണോ എന്നതനുസരിച്ചും ചികിത്സകൾ മാറും.

മരുന്നുകൾ: ശേഷിക്കുറവ് മാറ്റാനുള്ള മരുന്നുകളും ഇൻജക്‌ഷനുകളുമുണ്ട്. മറ്റ് അസുഖങ്ങൾക്കു വേണ്ടി കഴിക്കുന്ന ചില മരുന്നുകൾ െെലംഗികശേഷിയെ ബാധിക്കാം. ആ സാഹചര്യത്തിൽ ചികിത്സിക്കുന്ന ഡോക്ടറുമായി കൂടിയാലോചിച്ചു, മരുന്നുകളിൽ

മാറ്റം വരുത്തണം.

ഉദ്ധാരണപ്രശ്നത്തിന് ഫലപ്രദമായ പല മരുന്നുകളും ഹോർമോൺ ഉൾപ്പടെയുള്ള ഇൻജക്‌ഷനുകളും ഉണ്ട്..ലിംഗത്തിൽ എടുക്കുന്ന ഇൻജക്‌ഷനുകളുമുണ്ട്.അതുപോലെ ലിംഗത്തിനകത്തു ശസ്ത്രക്രിയ വഴി വച്ചു ചേർക്കുന്ന കൃത്രിമ അവയവം വരെ ഉദ്ധാരണ പ്രശ്നം പരിഹരിക്കും.

ശീഘ്രസ്ഖലനം, െെലംഗിക താൽപര്യക്കുറവ്, െെലംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന വേദന എന്നിവയെല്ലാം തന്നെ ഫലപ്രദമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ചികിത്സിച്ചു മാറ്റാം. മൂത്രനാളിയിലെ അണുബാധപോലും ലൈംഗിക പ്രശ്നത്തിനു കാരണമാകും. അത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ അവ ആദ്യം ചികിത്സിക്കണം.

വേദന, വജിനിസ്മസ് (യോനീസങ്കോചം) മൂലം ആണെങ്കിൽ, സെക്സ് തെറപ്പി എന്ന പ്രത്യേകതരം ചികിത്സാരീതിയിൽ കൂടി പൂർണമായി മാറ്റിയെടുക്കാം. െെലംഗിക കൗൺസലിങ് ഉൾപ്പെടുന്ന സെക്സ് തെറപ്പിയിൽ രോഗിയെയും ആവശ്യമെങ്കിൽ പങ്കാളിയെയും ഉൾപ്പെടുത്തണം. െെലംഗിക ശേഷിക്കുറവുകൾക്ക് ചില ഘട്ടങ്ങളിൽ ശസ്ത്രക്രിയാ പരിഹാരങ്ങളും ഫലപ്രദമാണ്.‌‌

∙ െെലംഗികശേഷിയെ ബാധിക്കുന്ന മറ്റു രോഗങ്ങൾ?

ജീവിത ശൈലീരോഗങ്ങളായ പ്രമേഹം, പൊണ്ണത്തടി, അമിത രക്തസമ്മർദം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ ലൈംഗിക താൽപര്യത്തെയും

ശേഷിയെയും പ്രതികൂലമായി ബാധിക്കാം.

അതുപോലെ പ്രോസ്റ്റേറ്റ് അർബുദം ഉൾപ്പടെയുള്ള അർബുദ രോഗങ്ങൾ, നാഡീവ്യവസ്ഥയെ ബാധിക്കുന്ന പാർക്കിൻസൺസ് രോഗം, തലച്ചോറിലെ പരുക്കുകൾ, സുഷുമ്നയെ ബാധിക്കുന്ന പരുക്കുകൾ എന്നിവയും ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കാം.

വളരെ സാധാരണമായ തൈറോയ്ഡ് രോഗവും ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ ഹോർമോണുകളുെട കുറവ്, പ്രൊലാക്ടിൻ ഹോർമോൺ ആധിക്യം എന്നിവയെല്ലാം ലൈംഗികതയെ ബാധിക്കാം. കൂടാതെ മദ്യപാനം മയക്കുമരുന്നു പുകവലി തുടങ്ങിയ ശീലങ്ങളും സെക്സിനു നല്ലതല്ല.

∙ പ്രശ്നകാരിയായ മരുന്നുകൾ ഏതൊക്കെയാണ്?

അമിത രക്തസമ്മർദത്തിനു പയോഗിക്കുന്ന Atenol, Nefedipine തുടങ്ങിയ മരുന്നുകൾ, വിഷാദ രോഗത്തിനു കഴിക്കുന്ന Carbamazepine, Benzodiazepines, Fluoxetine തുടങ്ങിയ മരുന്നുകൾ ലൈംഗികതയെ ബാധിക്കാം. പ്രോസ്റ്റേറ്റ് വീക്കത്തിന് കഴിക്കുന്ന Fenasteride അലർജിക്കുള്ള Diphenhydramine കീമോ തെറപ്പിക്ക് ഉപയോഗിക്കുന്ന വിവിധ മരുന്നുകൾ എന്നിവ ലൈംഗികശേഷിയെയും താൽപര്യത്തെയും കുറയ്ക്കാം. മരുന്നുകൾ ലൈംഗികതയെ ബാധിക്കുന്നതായി തോന്നിയാൽ അക്കാര്യം ഡോക്ടറോട് തുറന്നു പറഞ്ഞ് പരിഹാരം തേടണം.

∙ലൈംഗികതയെ ബാധിക്കുന്ന പകർച്ചാരോഗങ്ങളെ(STD) എങ്ങനെ ചെറുക്കാം?

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പല ലൈംഗിക സാംക്രമിക രോഗങ്ങളും പടരാം. ഇവയിൽ പലതും ലൈംഗിക പ്രശ്നങ്ങളെ ബാധിക്കുന്നതിനും അപ്പുറം ആരോഗ്യത്തെ കാര്യമായി ബാധിക്കാം. ഗർഭധാരണം ഒഴിവാക്കാനായി ലിംഗ–യോനി െെലംഗികബന്ധം അല്ലാെത സുരക്ഷിതമല്ലാത്ത മറ്റു മാർഗങ്ങൾ തേടുന്നവർ ഏറെയാണ്. വദനസുരതം (Oral Sex), ഗുദഭോഗം (Anal sex) തുടങ്ങിയവയും ശുക്ലം വരാറാവുമ്പോൾ യോനിയിൽ നിന്നും ലിംഗം പുറത്തെടുത്തു ശുക്ലവിസർജനം നടത്തുന്ന രീതിയും (Withdrawal method) അവലംബിക്കുന്ന ചെറുപ്പക്കാരേറെയുണ്ട്. സുരക്ഷിതമല്ലാത്ത ഇപ്രകാരം െെലംഗികബന്ധത്തിൽ ഏർപ്പെടുന്നതുമൂലം പല സാംക്രമികരോഗങ്ങളും (STD) പിടിപെടാം.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്, ദിവസവും ലോകത്തിൽ പത്തു ലക്ഷം പേർക്ക് െെലംഗികബന്ധത്തിൽ കൂടെ പകരുന്ന രോഗങ്ങൾ പിടിപെടുന്നു. അതിൽ ഏറ്റവും കൂടുതൽ 20–24 വയസ്സായ യുവാക്കളിൽ ആണ്.

െെലംഗികബന്ധം മൂലം പകരുന്ന രോഗങ്ങൾ മുൻപ് അഞ്ചുതരമായിരുന്നു.ഇപ്പോൾ, ഇരുപതിലും അധികമായി കൂടി. െെലംഗികബന്ധം മൂലം പകരുന്ന പല രോഗങ്ങളും (STD) രോഗലക്ഷണങ്ങൾ കാണിക്കാറില്ല. അല്ലെങ്കിൽ വളരെ കുറച്ചു പേരിൽ മാത്രമേ രോഗലക്ഷണങ്ങൾ കാണാറുള്ളൂ. അതുകൊണ്ടുതന്നെ, ശരിയായ ചികിത്സ പലരും തേടാറില്ല. തന്മൂലം, ആ രോഗങ്ങൾ പങ്കാളി അല്ലെങ്കിൽ പങ്കാളികൾക്ക് പകരാൻ കാരണമാകുന്നു.

എച്ച്ഐവി(എയ്ഡ്സ്), ഹെപ്പെെറ്ററ്റിസ് B&C എന്നിവ മാത്രമല്ല ലൈംഗിക പകർച്ചവ്യാധികൾ. വേദനയില്ലാത്ത വ്രണങ്ങൾ ആയി കാണുന്ന സിഫിലസ് (Syphilis), മൂത്രനാളത്തെയും യോനീനാളത്തെയും ബാധിക്കുകയും തന്മൂലം സ്ത്രീയിലും പുരുഷനിലും വന്ധ്യതയ്ക്ക് കാരണമാകുന്ന ഗൊണോറിയ (Gonorrhea), പൊതുവേ ലക്ഷണങ്ങൾ കാണിക്കാത്ത ക്ലമീഡിയ (Chlamydia), ചിലപ്പോൾ സ്ത്രീയിൽ, വജിെെനറ്റിസും യോനിയിൽ നിന്നും പഴുപ്പു വരുകയും പുരുഷനിൽ യൂറീെെത്രറ്റിസ് ഉണ്ടാക്കുന്ന െെട്രക്കോമോണിയാസിസ് (Trichomoniasis) തുടങ്ങിയ രോഗങ്ങൾ പകർച്ചയിലൂെട കിട്ടാം. ഷാങ്ക്റോയ്ഡ് (Chancroid): ജനിറ്റൽ ഹെർപ്സ് (Genital Herpes), ഡൊണോവനോസിസ് (Donovanosis), ലിംഫോ ഗ്രാനുലോമ വെനെറം (Lymphogranuloma venerum) എന്നിവയും ഇക്കൂട്ടത്തിലുണ്ട്.

ശരിയായ സമയത്ത് STD രോഗനിർണയം നടത്തി ചികിത്സ തേടണം. പങ്കാളിയെയും പരിശോധിച്ച് രോഗമുണ്ടെങ്കിൽ ചികിത്സിക്കണം. ഇക്കൂട്ടത്തിൽ മിക്കരോഗങ്ങൾക്കും പൂർണ പരിഹാരമുണ്ട്. അല്ലാത്തവയുെട ലക്ഷണങ്ങൾ പരമാവധി കുറച്ച് മുന്നോട്ടു പോകാനുമാകും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അജിത്     ചക്രവർത്തി

സീനിയർ കൺസൽറ്റന്റ് ഇൻ റിപ്രൊഡക്ടീവ് &
സെക്‌ഷ്വൽ മെഡിസിൻ,
തിരുവനന്തപുരം