Saturday 13 October 2018 03:31 PM IST : By സ്വന്തം ലേഖകൻ

ഡയറ്റിന്റെ ഭാഗമായി പ്രാതൽ ഒഴിവാക്കരുതേ...; പ്രഭാത ഭക്ഷണം സൂപ്പർഹെൽത്തിയാക്കാൻ ചെയ്യേണ്ടത്!

dosa

പ്രഭാതഭക്ഷണം സമീകൃതാഹാരമായാൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന എനർജി സ്വന്തമാക്കാം. വണ്ണം കുറയ്ക്കാനുള്ള ഡയറ്റിന്റെ ഭാഗമായും തിരക്കിട്ട ജീവിതത്തിനിടെയും പ്രാതൽ ഒഴിവാക്കുന്നവരാണ് ഏറെപ്പേരും. ഇതു കാലക്രമേണ ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടാൻ ഇടയാക്കും. മതിയായ അളവിൽ പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കിൽ കുട്ടികൾക്കു പഠനത്തിൽ ഏകാഗ്രത നിലനിർത്താൻ കഴിയില്ലെന്നാണു പഠനങ്ങൾ പറയുന്നത്. ദിവസം മുഴുവൻ ക്രിയാത്മകമായി ജോലി ചെയ്യാൻ സമീകൃതമായ പ്രാതൽ കഴിക്കാൻ മുതിർന്നവരും ശ്രദ്ധിക്കണം. ആരോഗ്യകരമായ പ്രഭാതഭക്ഷണം ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..

ആേരാഗ്യകരമാകട്ടെ പ്രാതൽ

ഉണർന്ന് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. എന്നും ഒരേ വിഭവം ത ന്നെ പ്രാതലായി കഴിച്ചാൽ ശരീരത്തിന് ആവശ്യമായ പോഷകം ലഭിക്കണമെന്നില്ല. അതുെകാണ്ട് വ്യത്യസ്തമായ വിഭവങ്ങൾ മാറിമാറി ഉണ്ടാക്കാം.

∙തവിടോടു കൂടിയ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ, കൊഴുപ്പ് നീക്കിയ പാൽ, മുട്ട ഇങ്ങനെ പലതരം ഭക്ഷണപദാർഥങ്ങ ൾ ഇടകലർത്തിയ പ്രാതലാണ് ഉത്തമം.

∙പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്. മുട്ട, നട്സ്, പ യർവർഗങ്ങൾ ഇവ പ്രോട്ടീൻ നൽകും. കുട്ടികൾക്കു പ്രാതലിനൊപ്പം പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കലർത്തി നൽകാം. ഉപ്പുമാവാണ് ഉണ്ടാക്കുന്നതെങ്കിൽ അൽപം നട് സും ഉണക്കമുന്തിരിയും ചേർക്കാം.

∙ കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളിൽ പച്ചക്കറികൾ കൂടി ഉൾപ്പെടുത്തി പ്രാതൽ തയാറാക്കിയാൽ കുട്ടികൾക്ക് ആവശ്യമായ പോഷകം ലഭിക്കും. പുട്ടിനൊപ്പവും ഉപ്പുമാവിനൊപ്പവും കാരറ്റ് ഗ്രേറ്റ് ചെയ്തതു ചേർത്തു നൽകാം. മുരിങ്ങയില, പാലക് ചീര ഇവ ചേർത്ത ദോശ തയാറാക്കി നൽകാം.

∙ ഇഡ്ഡലി– സാമ്പാർ, പുട്ട്– കടല തുടങ്ങിയവ ഏറെ ആരോഗ്യകരമായ ഭക്ഷണമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് തുടങ്ങിയവ ആവശ്യത്തിന് അടങ്ങിയ ഇത്തരം സമീകൃതാഹാരം ശീലമാക്കാം.

∙ ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണ പദാർഥങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. ഹോൾവീറ്റ് ബ്രെഡിൽ പച്ചക്കറികളും െതാലി നീക്കിയ ഇറച്ചിയും ഫില്ലിങ്ങായി വച്ച് നൽകിയാൽ കുട്ടികൾക്ക് ആവശ്യത്തിനു പോഷകങ്ങളും ആരോഗ്യകരമായ െകാഴുപ്പും ലഭിക്കും.

∙ റാഗി അഥവാ പഞ്ഞപ്പുല്ല് കാൽസ്യത്താൽ സമ്പുഷ്ടമാണ്. റാഗി െകാണ്ടുള്ള വിഭവങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കും.

∙ പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണം കഴിച്ചാൽ പെട്ടെന്നു ദഹിക്കുകയും അതിവേഗം വിശക്കുകയും െചയ്യും. പ്രാതലിൽ പഞ്ചസാരയുടെ അളവ് കുറച്ച്, നാരുകൾ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരം.