Saturday 10 November 2018 04:10 PM IST : By സ്വന്തം ലേഖകൻ

ഈ അഞ്ചു സന്ദർഭങ്ങളിൽ സോപ്പോ ഹാൻഡ്‍വാഷോ നിർബന്ധം; കൈകളുടെ വൃത്തി രോഗങ്ങളെ അകറ്റുന്നത് ഇങ്ങനെ

hand-wash

കൈകൾ വൃത്തിയാക്കുമ്പോൾ ‘സോപ്പ് സ്ലോ ആയാലും ഇല്ലെങ്കിലും’ കുറ‍ഞ്ഞത് ഇരുപത് സെക്കൻഡ് നേരമെങ്കിലും സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ചു വൃത്തിയായി കഴുകണമെന്നാണു പഠനങ്ങൾ പറയുന്നത്. അണുക്കളെ അകറ്റി ശരിയായ രീതിയിൽ കൈകൾ വൃത്തിയാക്കേണ്ട വിധം അറിയാം.

േരാഗാണുക്കളെ അകറ്റും കൈകളുടെ വൃത്തി

കൈകൾ വൃത്തിയായാൽ പല അസുഖങ്ങളെയും അകറ്റി നിർത്താനാകും. ശരിയായ രീതിയിൽ കൈകൾ കഴുകണമെന്നു മാത്രം.

∙ ഭക്ഷണം പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും പ്രാഥമികകൃത്യങ്ങൾ നിർവഹിച്ചതിനു ശേഷവും മൂക്ക് പിഴിയുക, ചുമയ്ക്കുക, തുമ്മുക ഇവയ്ക്കു ശേഷവും കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു വൃത്തിയാക്കുക.

∙ കൃത്യമായ രീതിയിൽ വേണം കൈകൾ വൃത്തിയാക്കേണ്ടത്. ആദ്യം കൈകൾ ടാപ്പിനു കീഴിൽ പിടിച്ചു നനയ്ക്കുക. ടാപ്പ് അടച്ച ശേഷം ഉള്ളം കൈകളിൽ േസാപ്പോ ഹാൻഡ് വാ ഷോ എടുത്തു പുരട്ടി പതപ്പിക്കുക. വലത്തേ കൈ കൊണ്ട് ഇടത്തേ കൈത്തലത്തിന്റെ മുകളിൽ സോപ്പ് പുരട്ടിയ ശേഷം വിരലുകളുടെ ഇടയിലെ ഭാഗത്ത് സോപ്പ് പുരട്ടുക. ഇതേ രീതിയിൽ ഇടത്തേ കൈ കൊണ്ട് വലത്തേ കൈത്തലത്തിന്റെ മുകളിലും വിരലുകളുടെ ഇടയിലും സോപ്പ് പുരട്ടുക.

ഉള്ളം കൈകൾ േചർത്തു പിടിച്ചു കൊണ്ട് ഇരു കൈകളിലെയും വിരലുകൾ കോർത്തു േസാപ്പ് പതപ്പിക്കുക. ഇരു കൈകളിലെയും പെരുവിരലിനും ചൂണ്ടു വിരലിനും ഇടയിലുള്ള ഭാഗത്തു സോപ്പ് പതപ്പിക്കുക. ഇടത്തേ ഉള്ളം കയ്യിൽ വലതു ക യ്യുടെയും വലത്തേ ഉള്ളം കയ്യിൽ ഇടതു കയ്യുടെയും വിരലുകളുടെ അഗ്രം ക്ലോക്‌വൈസ്, ആന്റി ക്ലോക് ‌വൈസ് ആകൃതിയിൽ മസാജ് ചെയ്യുക. ഇതിനു ശേഷം കൈകൾ ടാപ്പിനടിയിൽ പിടിച്ച് കഴുകി വൃത്തിയാക്കണം. വൃത്തിയുള്ള ടവ്വൽ ഉ പയോഗിച്ചു കൈകളിലെ നനവ് ഒപ്പുക.