Wednesday 18 September 2019 10:36 AM IST : By സ്വന്തം ലേഖകൻ

‘പിതാവിന്റെ സഹോദരങ്ങൾക്കു കുട്ടികളില്ല, എനിക്കും വന്ധ്യതയുണ്ടാകുമോ?’; ഡോക്ടറുടെ മറുപടി

sex-dr

ലൈംഗികത ആസ്വദിക്കുന്നതു സംബന്ധിച്ചുള്ള വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി

ഇരുപത്തിയാറുകാരനായ യുവാവാണ്. എന്റെ വിവാഹം നിശ്ചയിച്ചു. സെക്സ് സംബന്ധിച്ച് ആധികാരികമായ അറിവില്ല. എന്റെ പിതാവിന്റെ രണ്ടു സഹോദരങ്ങൾക്ക് കുട്ടികളില്ല. എനിക്കു വന്ധ്യതയുണ്ടാകാൻ സാധ്യതയുണ്ടോ? ഉൽപാദനക്ഷമത ഉറപ്പാക്കാൻ ഏതൊക്കെ ടെസ്റ്റുകളാണു ചെയ്യേണ്ടത്?

മി. എക്സ്, കണ്ണൂർ

ആശങ്കപ്പെടാനൊന്നുമില്ല. വിവാഹശേഷം ഭാര്യയോടു സൗഹൃദഭാവത്തിൽ ഇടപെടുക. അവളുമായുള്ള സമ്പർക്കം അവൾക്കുംകൂടി ആസ്വാദ്യമാക്കാൻ ശ്രദ്ധിക്കുക. മാനസ്സികമായി തയാറാക്കിയതിനുശേഷം മാത്രം ബന്ധപ്പെടാൻ ശ്രമിക്കുക. പിന്നെ പിതൃസഹോദരന്മാരുടെ വന്ധ്യത നിങ്ങളെ ബാധിക്കും എന്ന ആശങ്കയ്ക്ക് ശാസ്ത്രീയാടിസ്ഥാനമില്ല. എന്തെന്നാൽ രണ്ടു സഹോദരന്മാർക്കു വന്ധ്യതയുണ്ടായിട്ടും നിങ്ങൾക്കു ജന്മം നൽകാൻ പിതാവിനു കഴിഞ്ഞു. സെമൻ ടെസ്റ്റ് ചെയ്യുക. റിസൽട്ടിൽ അസ്വാഭാവികതയില്ലെങ്കിൽ നിങ്ങൾക്കു കുട്ടികളുണ്ടാകും. അതല്ല സെമൻ ടെസ്റ്റിന്റെ റിസൽട്ടിൽ പ്രശ്നമുണ്ടെങ്കിൽ മാത്രം ഡോക്ടറെ കാണുക.

വിവരങ്ങൾക്ക് കടപ്പാട്;ഡോ. ഡി. നാരായണ റെഡ്ഡി

സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )

ദേഗാ ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ, dnr@degainstitute.net

മോഡലുകൾ: അഭിമന്യു, പ്രീതി

പശ്ചാത്തലം: ദ ലേക് വ്യൂ, മൂന്നാർ