Thursday 06 December 2018 01:14 PM IST : By സ്വന്തം ലേഖകൻ

കരഞ്ഞാലോ വാശിപിടിച്ചാലോ ഛർദ്ദിക്കുന്ന കുഞ്ഞുങ്ങൾ; പ്രതിവിധി ഇതാണ്

cry

മോൾക്ക് മൂന്നു വയസ്സ്. കുഞ്ഞ് ആഹാരം കഴിച്ചു കുറച്ചു കഴിഞ്ഞ് പ്രത്യേകിച്ച് പാലു കുടിച്ചു കഴിഞ്ഞ് കരയുകയോ ഇമോഷനലാകുകയോ ചെയ്താൽ ഉടനെ ഛർദിക്കും. കഴിച്ചതെല്ലാം പോകും. വല്ലാതെ ഒാക്കാനിച്ചുള്ള ഛർദിയാണ്. ഒരാഴ്ചയിൽ രണ്ടു മൂന്നു തവണ ഇങ്ങനെ വരാറുണ്ട്? ഇതെന്തു കൊണ്ടാണ്?

ഈ പ്രായത്തിലെ ഒട്ടേറെ കുട്ടികൾക്കുള്ള പ്രശ്നം മാത്രമാണ് നിങ്ങളുടെ കുട്ടിക്കും.മൂന്നു വയസ്സിനു പകരം മൂന്നു മാസത്തിലായിരുന്നു ഇതൊക്കെ വന്നത് എങ്കിൽ കുടലിലെ തടസ്സം (Hypertrophic pyloric stenosis) ആകാം കാരണമെന്നു പറയാമായിരുന്നു. ആഹാരം കഴിച്ചശേഷം ഒരു മണിക്കൂറു വരെ ആഹാരം ആമാശയത്തിൽ ഉണ്ടാകാം. ആ സമയത്തു ശക്തിയായി കരയുകയോ, വാശിപിടിക്കുകയോ ചെയ്താൽ അതു ഛർദിയിൽ അവസാനിക്കും. പല കുട്ടികൾക്കും പാൽ പ്രശ്നമാകാറുണ്ട്. പാലിന്റെ അളവു കുറയ്ക്കുക. ശിശുരോഗവിദഗ്ധനെ കാണിക്കുന്നതിൽ തെറ്റില്ല.

വിവരങ്ങൾക്ക് കടപ്പാട്

േഡാ. എം. കെ. സി. നായർ

വൈസ് ചാൻസലർ,

ആരോഗ്യ സർവകലാശാല,

പ്രശസ്ത ശിശുരോഗവിദഗ്ധനും

മനശ്ശാസ്ത്രജ്ഞനും.

cdcmkc@gmail.com