Thursday 13 December 2018 12:55 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്ക് ഒറ്റയ്ക്കിരിക്കാനും കിടക്കാനും ഭയം; പേടി പമ്പകടത്താൻ നാല് പോംവഴികൾ

fear

ഒറ്റയ്ക്കിരിക്കാനുള്ള പേടി മിക്ക കുട്ടികളും എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചിട്ടുണ്ടാകാം.

∙ മറ്റു കുട്ടികളിൽ നിന്ന് വിഭിന്നമായി കുട്ടിയുെട പ്രായത്തിനും സാഹചര്യത്തിനും അതീതമായ ഭയമാണോ എന്നു നോക്കുക.

∙ പേടിയെ കുറിച്ചു കുട്ടിയോട് വിശദമായി സംസാരിക്കണം. അവർക്കു പറയാനുള്ളത് ക്ഷമയോെട േകൾക്കുകയും വേണം.

∙ അവർക്ക് ആത്മവിശ്വാസവും ധൈര്യവും നൽകണം. ഉദാ: ഒറ്റയ്ക്കു കിടക്കാൻ േപടിയെങ്കിൽ മുറിയിൽ െചറിയ ലൈറ്റ് ഇട്ടു െകാടുക്കുക, അടുത്ത മുറിയിൽ മാതാപിതാക്കൾ കിടക്കുക.

∙ കുട്ടിക്കു േപടിയാണെന്ന് ആവർത്തിച്ചു പറയുന്നതും ശിക്ഷിക്കുന്നതും നന്നല്ല.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. മിനി കെ. പോൾ,

കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്, സി ഡി സി, തിരുവനന്തപുരം