Friday 01 February 2019 04:24 PM IST : By സ്വന്തം ലേഖകൻ

രാത്രിയിൽ വേദനകൊണ്ട് പിടയുന്ന കുരുന്ന്; കുഞ്ഞുങ്ങളിലെ ഗ്രോയിങ് പെയ്ൻ നിസാരക്കാരനല്ല; പരിഹാരമിങ്ങനെ

growing-pain

കുട്ടികളിൽ കണ്ടുവരുന്ന അസ്ഥി മാംസപേശി സംബന്ധമായ േവദനകളിൽ ഏറ്റവും വ്യാപകം ഗ്രോയിങ് െപയ്നാണ്.

∙നാലിനും എട്ടിനും ഇടയ്ക്ക് പ്രായമുള്ളവരിലാണ് കൂടുതൽ.

∙ വൈകുന്നേരമോ രാത്രിയിലോ കാലുവേദന ഉണ്ടാകും. വേദന കാരണം ഉറക്കത്തിൽ നിന്ന് ഉണരാം. തിരുമ്മി െകാടുക്കുകയോ ചൂടു വയ്ക്കുകയോ െചയ്താൽ വേദന മാറും. പിറ്റേന്ന് ഒട്ടും േവദനയില്ലാതെ കുട്ടി പഴയതുപോെല ഒാടിക്കളിക്കും.

∙ വേദന രണ്ടു കാലിനും ഒരുപോെല ആയിരിക്കും. സന്ധികളിൽ വേദന കാണില്ല

.∙ ഭയപ്പെടേണ്ട അവസ്ഥ അല്ലെങ്കിലും തുടരെ ഉണ്ടാവുകയാണെങ്കിൽ വിശദപരിശോധന വേണം.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സുജ േവണുഗോപാൽ,

പീഡിയാട്രീഷൻ, ഇഎസ്ഐ ആശുപത്രി, േകാട്ടയം