Tuesday 17 March 2020 11:05 AM IST : By സ്വന്തം ലേഖകൻ

ഫോൺ നൽകിയില്ലെങ്കില്‍ അലറിക്കരയുന്ന വാശിക്കുരുന്ന്, ചെന്നെത്തുന്നത് സ്വഭാവ വൈകല്യങ്ങളിൽ

kids-mobile

മൂന്നരവയസ്സുള്ള എന്റെ മോനു വേണ്ടിയാണ് എഴുതുന്നത്. അവന് എപ്പോഴും മൊബൈൽ ഫോണിൽ കളിക്കാനാണ് ഇഷ്ടം. ഫോൺ നൽകിയില്ലെങ്കിൽ അലറിക്കരയും. കൺമുൻപിൽ കാണുന്നതെല്ലാം വലിച്ചെറിയും. ഈ സ്വഭാവം കൊണ്ടു ഞങ്ങൾ ബുദ്ധിമുട്ടുകയാണ്. സാധാരണ കളിപ്പാട്ടങ്ങളോട് അവന് താൽപര്യമില്ല. കാർട്ടൂൺ വിഡിയോകൾ നിർത്താതെ എത്ര നേരം വേണമെങ്കിലും കണ്ടിരിക്കും. ചിലപ്പോൾ കണ്ണിൽ നിന്നു വെള്ളം വരുന്നതായും കാണുന്നുണ്ട്. എന്താണു ചെയ്യേണ്ടത്?

റിജി, കണ്ണൂർ

കുട്ടികൾക്കു മൊെെബൽഫോൺ വളരെ ഇഷ്ടമാണ്. അതൊരു തെറ്റല്ല. പക്ഷേ, എല്ലാ ഇഷ്ടങ്ങളും അമിതമായി ഉപയോഗിക്കാൻ പറ്റില്ല. ഇവിടെ ഒരുപക്ഷേ, നിങ്ങളുടെ ജോലിത്തിരക്കു മൂലം കാർട്ടൂൺ വിഡിയോകൾ നിങ്ങൾ തന്നെയാവാം ഇട്ടുകൊടുത്തത്. അതിനു പിന്നീട് അത്ര തടസ്സവും പറഞ്ഞിരിക്കില്ല. ഇപ്പോൾ കണ്ണിനു വരെ കേടുവരുത്തുന്ന തരത്തിലേക്കു കാര്യങ്ങൾ െെകവിട്ടു പോയിരിക്കുന്നു.

ഇനിയും നിങ്ങൾ മാത്രം വിചാരിച്ചാൽ ഇതു മാറ്റാൻ അത്ര എളുപ്പമല്ല. കുട്ടിയുടെ വാശി നടക്കില്ല എന്നു നൂറു ശതമാനം ഉറപ്പിച്ചാൽ എത്രനേരം കരഞ്ഞാലും ബഹളമുണ്ടാക്കിയാലും നമ്മൾ അതു ശ്രദ്ധിക്കില്ല എന്ന് ഉറപ്പുവരുത്തിയാൽ അവരുടെ സ്വഭാവം ക്രമേണ മാറിക്കൊള്ളും. അതിനു പകരം ഒാേരാ തവണയും നമ്മൾ അത് അംഗീകരിക്കുമ്പോൾ (reinforcing) പ്രശ്നം വഷളാക്കാനേ ഉപകരിക്കൂ. ഇതു ചെറുപ്രായത്തിൽ തന്നെ നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ സ്വഭാവ വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. എം. കെ. സി. നായർ

പ്രശസ്ത ശിശുരോഗവിദഗ്ധനും

മനശ്ശാസ്ത്രജ്ഞനും

ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ

cdcmkc@gmail.com

Tags:
  • Baby Care