Friday 11 January 2019 12:59 PM IST : By സ്വന്തം ലേഖകൻ

മണ്ണ് വാരി തിന്നുന്ന കുഞ്ഞാവ; കാരണവും പരിഹാരങ്ങളും ഇതാ; ടിപ്സ്

mud-eater

ചില കുട്ടികൾ മണ്ണ്, കല്ല്, മുടി സിമന്റ് എന്നിവ തിന്നുവാനുള്ള പ്രവണത കാണിക്കാം. ഇതിനെ പിക (Pica) എന്നു പറയും.

∙ ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ േപാഷകമൂല്യങ്ങളുെട കുറവാണ് പികയുെട പ്രധാന കാരണം. ചില മാനസികാവസ്ഥയിലും ഇങ്ങനെ ഉണ്ടാകാം.

∙മരുന്നു ചികിത്സയോെടാപ്പം മനഃശാസ്ത്രചികിത്സയും ആവശ്യമാണ്. ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നിവ മരുന്ന് രൂപത്തിൽ നൽകണം.

∙ കൗൺസലിങ്ങും വേണ്ടിവരും.

∙ ഈ സ്വഭാവത്തിന്റെ അനന്തരഫലമായി കുടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ചികിത്സിക്കണം.

∙ ഇങ്ങനെയുള്ള കുട്ടികളിൽ വിരശല്യം കാണും. അതും ചികിത്സിക്കണം.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സുജ േവണുഗോപാൽ,

പീഡിയാട്രീഷൻ, ഇഎസ്ഐ ആശുപത്രി, േകാട്ടയം