Friday 10 January 2020 03:54 PM IST : By സ്വന്തം ലേഖകൻ

മൂത്രം ഏറെ നേരം പിടിച്ചു വയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നത്; അമ്മമാർ അറിയാൻ 10 കാര്യങ്ങൾ

urinary

അണുബാധ വരാം

∙ സ്കൂളിൽ േപാകുന്ന കുട്ടികളിൽ വേണ്ടത്ര വെള്ളം കുടിക്കാതെ വന്നാൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാകാം.

∙ മുൻപ് യൂറിനറി ഇൻഫെക്ഷൻ ഉണ്ടായിട്ടുള്ളവർക്കും ജന്മനാ മൂത്രനാളത്തിനു തടസ്സമുള്ളവർക്കും അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്.

∙ ജന്മാനാലുള്ള കാരണങ്ങൾ ഇല്ലാത്തവരിൽ േപാലും മൂത്രം ഏറെ നേരം പിടിച്ചുവച്ചാൽ ബ്ലാഡറിൽ ചെറിയ കൺട്രാക്‌ഷനുകൾ (ചുരുങ്ങലുകൾ) ഉണ്ടാകുന്നു. ഇതിന്റെ ഫലമായി വോയിഡിങ് ഡിസ്ഫങ്ഷൻ (മൂത്രം തിരികെ വൃക്കയിലെക്കു േപാകുന്ന അവസ്ഥ) സംഭവിക്കുന്നു. ഇതു അണുബാധയ്ക്കു കാരണമാകും

മറ്റ് പ്രശ്നങ്ങൾ

∙ വെള്ളം ആവശ്യത്തിനു കുടിക്കാതെയിരുന്നാൽ വേറെയും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാം. ഡീഹൈഡ്രേഷൻ കാരണം തലവേദനയുണ്ടാകാം. മൈഗ്രെയ്ൻ േപാലുള്ള തലവേദനയും ഡീഹൈഡ്രേഷൻ കാരണം ഉണ്ടാകാം.

∙ നേരിയ പനിയുള്ള കുട്ടികളിൽ ശരീരത്തിലെ ജലാംശം കുറയുമ്പോൾ പനിയുെട കാഠിന്യം വർധിക്കുകയും ക്ഷീണം കൂടുകയും െചയ്യുന്നു.

∙ ഏറെനേരം സ്കൂൾ അസംബ്ലിക്ക് നിൽക്കുകയും വെയിലത്ത് നിൽക്കുകയും െചയ്യുമ്പോൾ തലകറങ്ങി വീഴുന്ന പ്രവണതയുള്ള കുട്ടികൾക്ക് ശരീരത്തിൽ ജലാംശം കുറയുമ്പോൾ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടും.

ദിവസം എട്ട് ഗ്ലാസ് വെള്ളം

∙ സ്കൂളിലെ ബാത്ത്റൂമിലെ വൃത്തിയില്ലായ്മയാണ് മിക്ക കുട്ടികൾക്കും വെള്ളം കുടിക്കാൻ മടിയുണ്ടാക്കുന്നത്. വെള്ളം കുടിക്കാതിരുന്നാൽ േടായ്‌ലറ്റിൽ േപാകാതെ കഴിച്ചുകൂട്ടാം എന്നു കുട്ടികൾ കരുതുന്നു. സ്കൂൾ ടോയ്‌ലറ്റിനു വൃത്തി വേണമെന്നത് ഒരു വിദ്യാർഥിയുെട അവകാശം ആണ്. ഇത് സ്കൂൾ അധികൃതരുമായി നിരന്തരം സംസാരിച്ച് ഉറപ്പുവരുത്തുക.

∙ സ്കൂൾ കുട്ടികളിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക.

∙ ദിവസം എട്ട് ഗ്ലാസ് െവള്ളം അതായത് 1.6 ലീറ്റർ വെള്ളമെങ്കിലും കുട്ടികൾ കുടിക്കണം.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സുജ പി.
പീഡിയാട്രീഷൻ,  േകാട്ടയം

Tags:
  • Parenting Tips