Friday 24 January 2020 07:00 PM IST : By സ്വന്തം ലേഖകൻ

എന്റെ പെണ്ണിനെ ഞാൻ തിരഞ്ഞെടുത്തു, അവരുടെ ചെക്കൻമാരെ അവരും തെരഞ്ഞെടുക്കട്ടെ; പെൺമക്കളുടെ ഡാഡി കൂൾ പറയുന്നു

kk-family കൃഷ്ണകുമാറും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക

കുട്ടികളിലൂെട പഠിക്കാം

മൂത്ത മകളായ അഹാനയെ വളർത്തിയാണ് ഞാനും ഭാര്യ സിന്ധുവും പേരന്റിങ് എന്താണെന്ന് പഠിച്ചത്. അവളിലൂെടയാണ് ഞങ്ങൾ മറ്റ് കുട്ടികളെ വളർത്താൻ പഠിച്ചത്. ഞാനും ഭാര്യയും മാതാപിതാക്കളെന്ന നിലയിൽ മക്കളോടൊപ്പം വളരുകയാണ്.

നല്ല കാര്യങ്ങൾ പറയാം

ഞാൻ എപ്പോഴും നല്ല കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കാറുണ്ട്. മക്കൾക്കു േബാറടിക്കുമായിരിക്കും. പക്ഷേ കുറെനാൾ കഴിയുമ്പോൾ അതവരുെട മനസ്സിലേക്കു കയറും

kk-1

കല്യാണം– ടെൻഷനേ വേണ്ട

മാതാപിതാക്കളുെട ടെൻഷനാണ് മക്കളുെട കല്യാണം. മക്കൾ അവർക്കിഷ്ടമുള്ളവരെ കല്യാണം കഴിക്കട്ടെ. ഞാൻ എന്റെ ഇഷ്ടത്തിനാണ് കല്യാണം കഴിച്ചത്. മക്കളുെട തിരഞ്ഞെടുപ്പിനോട് നമ്മളാണ് പൊരുത്തപ്പെടേണ്ടത്.

കുട്ടികളുമായി ചേർന്നുപോകാം

നമ്മൾ അല്ല കുട്ടികൾക്ക് ജന്മം നൽകുന്നത്. കുട്ടികളാണ് നമ്മളെ അവരുെട രക്ഷകർത്താക്കളായി തിരഞ്ഞെടുക്കുന്നത് എന്ന് എനിക്കു തോന്നാറുണ്ട്. നമ്മൾ അവരുെട കൂെട േചർന്നു േപാകുന്നതാണ് നല്ലത്.

kk

അവർ ജീവിതം കാണട്ടെ

എല്ലാവരും പറയും കുട്ടികളുെട മുന്നിൽ വച്ച് വഴക്കു കൂടരുതെന്ന്. അതു ശരിയായിരിക്കാം. പക്ഷേ ഞങ്ങൾ അങ്ങനെയല്ല. ഞങ്ങളുെട വാശിയും വഴക്കും മക്കളുെട മുന്നിൽവച്ചാണ്. ഇതു കണ്ട് മക്കളും പഠിച്ചുകാണും, ഇതാണ് ജീവിതം എന്ന്.


ഫോട്ടോ: ശ്യാം ബാബു

കോസ്റ്റ്യൂംസ്: സിസൈൻസ് ബൈ മിഷേൽ എഡ്വേർഡ്, കൊച്ചി