Saturday 15 September 2018 05:23 PM IST : By അമ്പിളി സുധീർ

ഹെപ്പറ്റൈറ്റിസ് മുതൽ സ്തനാർബുദം വരെ; മദ്യാപാനികളായ സ്ത്രീകളെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ

drunk

ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത വസ്തു ഏതെന്നു േചാദിച്ചാൽ ഇന്ന് സ്ത്രീ പുരുഷന്മാരടക്കം ഒരേെയാരുത്തരമേ പറയും മദ്യം. ആനന്ദലഹരിയിൽ മതിമറന്നാടുമ്പോൾ ൈകവിട്ടു േപാകുന്നത് സ്വന്തം ജീവിതമാണെന്നോർക്കാതെ... വാരാന്ത്യങ്ങൾ ആഘോഷപൂർണമാകണമെങ്കിലും ഇന്ന് മദ്യം വേണമെന്ന അവസ്ഥയാണ്. മദ്യം കടകളിൽ നിന്ന് വാങ്ങി, വീട്ടിൽ തന്നെ കുടിച്ചു തിമിർക്കുകയാണ് ജനങ്ങൾ.

സ്ത്രീകളും മദ്യവും

മദ്യപിക്കുന്ന സ്ത്രീകളോ? അതും നമ്മുടെ കേരളത്തിൽ? ശാലീനതയും തന്റേടവും േചരുംപടി േചർത്ത മലയാളി സ്ത്രീ സങ്കൽപത്തിനു വലിെയാരു വിള്ളൽ ഉണ്ടാക്കിയിട്ടുണ്ട് സ്ത്രീകൾക്കിടയിലെ മദ്യപാനം. ഒരു കാലത്തു പുരുഷൻ മദ്യപിച്ചെത്തുമ്പോൾ കലഹിച്ച സ്ത്രീ സമൂഹം ഇന്ന് അവയോടാഭിമുഖ്യം പുലർത്തുന്ന കാഴ്ച ആശങ്കാജനകമാണ്.

എന്തുെകാണ്ട് സ്ത്രീകൾ മദ്യപിക്കുന്നു?

വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് പല സ്ത്രീകൾ‍ക്കും മദ്യപാനം. വിശ്രമമില്ലാത്ത ജീവിതവും കടിഞ്ഞാണില്ലാത്ത സൗഹൃദവും ആദ്യം ബിയറിൽ തുടങ്ങി പിന്നീട് വോഡ്‌കയിലേക്കും പല പല മദ്യ ബ്രാൻഡുകളിലേക്കും അവളെ എത്തിക്കുന്നു.

സ്ത്രീകൾ േജാലി സംബന്ധമായ എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കുന്നു, സാമ്പത്തികമായി മറ്റാരെയുമാശ്രയിക്കേണ്ട സ്ഥിതിവിശേഷമില്ല. അത് മദ്യപാനമെന്ന െകണിയിൽ അവളെ വീഴ്ത്തുന്നു. ആഴ്ചയിൽ രണ്ടു ദിവസം എന്ന കണക്കിൽ തുടങ്ങി പിന്നെ ദിവസവും എന്ന തീവ്രതയിൽ എത്താനും താമസമില്ല. ഹൈപ്രൊഫൈൽ സ്ത്രീകളിലാണ് ആദ്യം ഇത് കണ്ടിരുന്നതെങ്കിൽ ഇന്ന് സാധാരണ വീട്ടമ്മമാർ പോലു ഈ ദുശ്ശീലത്തിനടിമകളാണെന്ന വസ്തുത ഞെട്ടിക്കുന്നതാണ്.

പണ്ട് മുത്തശ്ശിമാർ ദൈവിക കഥകളിലൂെടയാണ് മൂല്യബോധവും സദാചാരബോധവും നമ്മെ പഠിപ്പിച്ചിരുന്നത്. അത്തരം വൈകാരിക മുഹൂർത്തങ്ങൾ കുറഞ്ഞു വന്നതിന്റെയൊക്കെ പരിണിത ഫലം കൂടിയാണ് സ്ത്രീകളിലെ മദ്യപാനം. േകാർപ്പറേറ്റ് മീറ്റിങ്ങുകൾക്കിടയിൽ മദ്യപാനം നിർബന്ധമായ ശീലമായിരിക്കും. എന്നാൽ ഇത്തരം മീറ്റിങ്ങുകൾക്കിടയിലും ഒരു ഗ്ലാസ് ആപ്പിൾ ജ്യൂസ് കയ്യിലെടുത്ത് എല്ലാവരുമായി ഇടപഴകി നല്ല രീതിയിൽ മുന്നോട്ട് നീങ്ങുന്ന സ്ത്രീകളും ഉണ്ട്. അത് ശരിക്കും മാതൃകയാണ്.

ആേരാഗ്യത്തെ േദാഷകരമായി ബാധിക്കുമ്പോൾ

പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് മദ്യപാനം ആേരാഗ്യത്തെ ഏറെ േദാഷകരമായി ബാധിക്കുന്നത്. േകരത്തിൽ സ്ത്രീകൾ മദ്യത്തെ ആശ്രയിക്കുന്നതിനു കാരണങ്ങൾ ഇവയാണ് : വിഷാദരോഗം, ഉത്കണ്ഠ, പാരമ്പര്യം, വ്യക്തിത്വപ്രശ്നങ്ങൾ, മദ്യപാനിയായ ഭർത്താവിനൊപ്പം ജീവിക്കേണ്ടി വരുക.

സ്ത്രീശരീരത്തിൽ ജലാംശം െപാതുവെ പുരുഷശരീരത്തെക്കാൾ കുറവാണ്. മാത്രവുമല്ല മദ്യത്തെ ദഹിപ്പിക്കാനുള്ള എൻസൈമുകളുെട സാന്നിധ്യം സ്ത്രീകളിൽ കുറവാണ്. ഇതെല്ലാം െകാണ്ടുതന്നെ മദ്യപാനം സ്ത്രീകൾക്കു പുരുഷന്മാരെക്കാൾ േദാഷം െചയ്യുന്നു.

പ്രധാന പ്രശ്നങ്ങൾ

സ്ത്രീകൾ മദ്യപിക്കുന്നതുെകാണ്ടുള്ള പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമെന്നു നോക്കാം.

∙ കരളിനെ ബാധിക്കുന്ന െഹപ്പറ്റൈറ്റിസ് േരാഗം പെട്ടെന്നു പിടി

പെടാനുള്ള സാധ്യതയുണ്ട്.

∙ ഹൃദയസംബന്ധിയായ അസുഖവും സ്ത്രീമദ്യപരിൽ കൂടുതലായി കാണുന്നു.

∙ സ്തനാർബുദം ബാധിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു.

∙ പ്രസവസമയത്തുള്ള ബുദ്ധിമുട്ടുകൾ വരാൻ സാധ്യത കൂടുതലാണ്.

∙ മാതാവിന്റെ മദ്യപാനം ഗർഭസ്ഥ ശിശുവിന് വളരെ മാരകമായ വൈകല്യങ്ങൾ സൃഷ്ടിക്കുമെന്നു പുതിയ പഠനങ്ങൾ പറയുന്നു. ഗർഭം ധരിക്കാനുള്ള സാധ്യതകളെയും മദ്യം േദാഷകരമായി ബാധിക്കുന്നുണ്ട്.

∙ ശാരീരിക പീഡനത്തിനു സാധ്യതയുള്ളതിനാൽ ലൈംഗികരോഗങ്ങളും വരാൻ ഇടയുണ്ട്.

∙ ഈസ്ട്രജൻ അടങ്ങിയ ഗർഭനിരോധന ഗുളിക കഴിക്കുന്നവരിൽ മദ്യം ശരീരത്തിൽ നിന്നു നീക്കം

െചയ്യപ്പെനിരക്കു താഴുന്നു

ഭാരതീയ സ്ത്രീസങ്കൽപത്തിനു മദ്യപാനം വിരുദ്ധമാണെന്നത് മാത്രമല്ല പ്രശ്നം. ശാരീരികവും മാനസികവുമായി അപചയത്തിന് സത്രീ മദ്യപാനം വഴിയൊരുക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കമില്ല.

അമ്മമാർ മദ്യപാനികളാകുമ്പോൾ

∙അച്ഛന്റെ മദ്യപാനത്തെക്കാൾ പതിന്മടങ്ങ് ആഘാതമാണ് അമ്മ മദ്യപിച്ചാൽ കുട്ടികളിലുണ്ടാവുക.

∙ കുട്ടികളുെട സംരക്ഷണം അമ്മമാരാണല്ലോ പ്രധാനമായും. അമ്മ മദ്യപിക്കുമ്പോൾ കുട്ടികൾക്കു നഷ്ടമാകുന്നത് ഈ സുരക്ഷയാണ്.

∙അമ്മമാർ മദ്യപരാവുകയാണെങ്കിൽ അവരുെട പെൺമക്കളും മദ്യത്തിനടിമകളാകാൻ സാധ്യത

കൂടുതലാണ്.

∙ മദ്യപിക്കുന്ന സ്ത്രീയുെട മക്കൾ അന്തർമുഖരായിരിക്കും. മദ്യപാനം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ കുട്ടികളുെട മാനസിക–ശാരീരിക വളർച്ചയെ േദാഷമായി ബാധിക്കാം.



∙ മദ്യപിക്കുന്ന വിവരം പുറത്തറിയുന്നത് സ്ത്രീകൾക്ക് പലപ്പോഴും കടുത്ത് അപമാനമാണ്. അതു കൊണ്ടു തന്നെ ലഹരിവിമുക്ത ചികിത്സ തേ ടാൻ ഇവർ മടിക്കും. ഇവിെടയാണ് കുടുംബത്തിന്റെ പിന്തുണ വേണ്ടത്.