Wednesday 23 September 2020 04:13 PM IST : By സ്വന്തം ലേഖകൻ

സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ വേണ്ട 8 ഭക്ഷണങ്ങള്‍; ബഡ്ജറ്റില്‍ നിന്നു കൊണ്ട് തന്നെ ഡയറ്റ് പ്ലാന്‍ തയ്യാറാക്കാം; വിഡിയോ

lek-new

ഇഷ്ടമേറിയതും വ്യത്യസ്തങ്ങളുമായ ഭക്ഷണങ്ങള്‍ മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുള്ള ഷെഫാണ് ലക്ഷ്മി നായര്‍. പാചകത്തിലെ പുതുമയേറിയ പരീക്ഷണങ്ങളുമായി ലക്ഷ്മി എത്തുമ്പോള്‍ സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുകയും ചെയ്യാറുണ്ട്. ഡയറ്റും സൗന്ദര്യ സംരക്ഷണവും ഒരുപോലെ മുറുകെ പിടിക്കുന്നവര്‍ക്ക് കിടിലന്‍ ടിപ്‌സുമായാണ് ലക്ഷ്മി നായര്‍ ഇക്കുറി എത്തുന്നത്. സൗന്ദര്യത്തിനും ആരോഗ്യത്തിനും കഴിച്ചിരിക്കേണ്ട 8 ഭക്ഷണങ്ങളാണ് ലക്ഷ്മി പരിചയപ്പെടുത്തുന്നത്. മാറുന്ന കാലത്തെ ഭക്ഷണ ശൈലി നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും ലക്ഷ്മി നായര്‍ വിഡിയോയിലൂടെ വ്യക്തമാക്കുന്നു. നമ്മുടെ ബഡ്ജറ്റ് അനുസരിച്ചു തന്നെ ഹെല്‍തി ഫുഡ്‌സ് തെരഞ്ഞെടുത്ത് ഡയറ്റ് പ്ലാനുണ്ടാക്കാമെന്നും ലക്ഷ്മി പറയുന്നു. 

ലക്ഷ്മി നായര്‍ വ്‌ളോഗ്‌സ് എന്ന യൂ ട്യൂബ് പേജിലാണ് ലക്ഷ്മി നായര്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിഡിയോ കാണാം;