Tuesday 16 October 2018 02:10 PM IST : By സ്വന്തം ലേഖകൻ

അമ്മമാർ മദ്യപാനികളാകുമ്പോൾ സംഭവിക്കുന്നത്; കാണാതെ പോകരുത് ഈ മുന്നറിയിപ്പുകൾ

liquors

ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത വസ്തു ഏതെന്നു േചാദിച്ചാൽ ഇന്ന് സ്ത്രീ പുരുഷന്മാരടക്കം ഒരേെയാരുത്തരമേ പറയും മദ്യം. ആനന്ദലഹരിയിൽ മതിമറന്നാടുമ്പോൾ ൈകവിട്ടു േപാകുന്നത് സ്വന്തം ജീവിതമാണെന്നോർക്കാതെ... വാരാന്ത്യങ്ങൾ ആഘോഷപൂർണമാകണമെങ്കിലും ഇന്ന് മദ്യം വേണമെന്ന അവസ്ഥയാണ്. മദ്യം കടകളിൽ നിന്ന് വാങ്ങി, വീട്ടിൽ തന്നെ കുടിച്ചു തിമിർക്കുകയാണ് ജനങ്ങൾ.

സ്ത്രീകളും മദ്യവും

മദ്യപിക്കുന്ന സ്ത്രീകളോ? അതും നമ്മുടെ കേരളത്തിൽ? ശാലീനതയും തന്റേടവും േചരുംപടി േചർത്ത മലയാളി സ്ത്രീ സങ്കൽപത്തിനു വലിെയാരു വിള്ളൽ ഉണ്ടാക്കിയിട്ടുണ്ട് സ്ത്രീകൾക്കിടയിലെ മദ്യപാനം. ഒരു കാലത്തു പുരുഷൻ മദ്യപിച്ചെത്തുമ്പോൾ കലഹിച്ച സ്ത്രീ സമൂഹം ഇന്ന് അവയോടാഭിമുഖ്യം പുലർത്തുന്ന കാഴ്ച ആശങ്കാജനകമാണ്.

അമ്മമാർ മദ്യപാനികളാകുമ്പോൾ

അച്ഛന്റെ മദ്യപാനത്തെക്കാൾ പതിന്മടങ്ങ് ആഘാതമാണ് അമ്മ മദ്യപിച്ചാൽ കുട്ടികളിലുണ്ടാവുക.

∙ കുട്ടികളുെട സംരക്ഷണം അമ്മമാരാണല്ലോ പ്രധാനമായും. അമ്മ മദ്യപിക്കുമ്പോൾ കുട്ടികൾക്കു നഷ്ടമാകുന്നത് ഈ സുരക്ഷയാണ്.

∙അമ്മമാർ മദ്യപരാവുകയാണെങ്കിൽ അവരുെട പെൺമക്കളും മദ്യത്തിനടിമകളാകാൻ സാധ്യത കൂടുതലാണ്.

∙ മദ്യപിക്കുന്ന സ്ത്രീയുെട മക്കൾ അന്തർമുഖരായിരിക്കും. മദ്യപാനം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ കുട്ടികളുെട മാനസിക–ശാരീരിക വളർച്ചയെ േദാഷമായി ബാധിക്കാം.

∙ മദ്യപിക്കുന്ന വിവരം പുറത്തറിയുന്നത് സ്ത്രീകൾക്ക് പലപ്പോഴും കടുത്ത് അപമാനമാണ്. അതു കൊണ്ടു തന്നെ ലഹരിവിമുക്ത ചികിത്സ തേടാൻ ഇവർ മടിക്കും. ഇവിെടയാണ് കുടുംബത്തിന്റെ പിന്തുണ വേണ്ടത്.