Tuesday 07 April 2020 05:09 PM IST : By സ്വന്തം ലേഖകൻ

ലോക് ഡൗണിനു ശേഷമുള്ള ജീവിതം പഴയതുപോലെ ആകുമോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? (വിഡിയോ)

india44ftfyufgtt

"കൃത്യസമയത്താണ് നമ്മൾ ലോക്ക് ഡൗൺ ചെയ്തത്. ലോകാരോഗ്യ സംഘടന അക്കാര്യത്തിൽ ഇന്ത്യയെ അഭിനന്ദിച്ചിരുന്നു. വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ള എല്ലാവരും തന്നെ ഇപ്പോൾ പുറത്താരുമായി കോണ്ടാക്റ്റ് ഇല്ലാതെ വീടുകളിലാണ്. രോഗവ്യാപനത്തിന്റെ തോത് കാര്യമായി കുറഞ്ഞിട്ടുണ്ട്. പക്ഷേ, എങ്ങനെയൊക്കെ ലോക്ക് ഡൗൺ ചെയ്താലും മന്ദഗതിയിൽ ഉള്ള രോഗവ്യാപനം സമൂഹത്തിൽ നടക്കുമെന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ കൊറോണ ഭീഷണിയിൽ നിന്ന് നമ്മൾ പൂർണവിമുക്തി നേടി എന്നു പറയാനാവില്ല.

‌ഇനി, ഈ 21 ദിവസത്തെ ലോക്ക് ഡൗൺ കഴിഞ്ഞ് 14ാം തീയതി മുതൽ ആളുകൾ പഴയതു പോലെ പുറത്തിറങ്ങി നടന്നു തുടങ്ങിയാൽ കാര്യങ്ങൾ വഷളാക്കും. രോഗം ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരും. തീർച്ചയായും നമ്മുടെ ആരോഗ്യ സംവിധാനം അത് താങ്ങുകയില്ല. ഉദാഹരണത്തിന് തിരുവനന്തപുരം ജില്ലയിൽ 5 ശതമാനം ആളുകൾക്ക് രോഗം വരുന്നു എന്നു കരുതുക. അത്രയും പേർ രോഗബാധിതരായി ഐസിയുവിൽ ആവുക എന്നത് ആലോചിച്ചു നോക്കൂ. എത്ര ഭീകരമായ അവസ്ഥ ആയിരിക്കും. "- ഡോ ഷെരീക് പറയുന്നു.

ലോക് ഡൗണിനു ശേഷമുള്ള ജീവിതം പഴയതു പോലെ ആകുമോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. തിരുവനന്തപുരം എസ് യു റ്റി ആശുപത്രിയിലെ അണുരോഗ വിദഗ്ധൻ ഡോ ഷെരീക് പറയുന്നു... വിശദമായി അറിയാൻ വിഡിയോ കാണുക;

Tags:
  • Manorama Arogyam