Thursday 07 June 2018 05:20 PM IST : By സ്വന്തം ലേഖകൻ

പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നതെന്തെല്ലാം? മനസ്സിലാക്കി പെരുമാറിയാൽ ഭാര്യയെ കയ്യിലെടുക്കാം

Relationship-Advice-for-man

പുരുഷനിൽ നിന്നും സ്ത്രീ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് എന്തൊക്കെയാണ്? അതായത് സ്ത്രീയുടെ ഇഷ്ടങ്ങളും താൽപ്പര്യങ്ങളും മനസ്സിലാക്കി പെരുമാറാൻ കഴിഞ്ഞാൽ പിന്നെ അവൾക്കേറെ പ്രിയപ്പെട്ടവനാകും പുരുഷൻ. ഇതാ സ്ത്രീകളുടെ മനം കവരാൻ ചില എളുപ്പവഴികൾ.

. പുരുഷൻ കള്ളം പറയരുത് എന്ന് സ്ത്രീ ആഗ്രഹിക്കുന്നു. ഒപ്പം പൂർണ്ണമായും അവളെ വിശ്വാസത്തിലെടുക്കുന്ന പുരുഷനോട് ഇഷ്ടവും കൂടും.  

. അധികം വിശദീകരിച്ചു കൊടുക്കാതെ അവളെ നന്നായി മനസ്സിലാക്കുന്നയാളാകണം. ഒപ്പം ആവശ്യത്തിന് സ്വാതന്ത്ര്യവും സ്‌പേസും നൽകണം.

. അവളുടെ ചെറിയ ഇഷ്ടങ്ങളെയും മൂഡ് മാറ്റങ്ങളെയും കെയർ ചെയ്യുന്ന ആളാകണം. അവഗണിക്കപ്പെടുന്നത് ഒരിക്കലും അവൾക്ക് സഹിക്കാൻ കഴിയില്ല.

. സഹൃദയത്വവും പ്രണയവും സന്തോഷവും പകരാൻ കഴിയുന്നവരോട് സ്ത്രീക്ക് കൂടുതൽ ഇഷ്ടം തോന്നും. ചെറിയ കാര്യങ്ങൾക്ക് പോലുമുള്ള നിങ്ങളുടെ കടുംപിടിത്തങ്ങളും മുരടൻ സ്വഭാവവും മാറ്റിയെടുക്കൂ...

. അവളെ കേൾക്കാൻ തയാറാകണം. എത്ര തിരക്കാണെങ്കിലും അതിനുവേണ്ടി സമയം കണ്ടെത്തണം. അവൾക്ക് എന്തും തുറന്നു പറയാനുള്ള ഒരു സ്‌പേസ് നിങ്ങൾ നൽകിയിരിക്കണം.

. ജീവിതത്തെ പോസിറ്റീവ് ആയി കാണണം. ചെറിയ തെറ്റുകൾ പോലും ഊതിപ്പെരുപ്പിച്ച് വലിയ വിഷയമാക്കാതെ നിസ്സാരമായി കൈകാര്യം ചെയ്യുക. സ്ത്രീക്ക് കുറ്റപ്പെടുത്തലുകളെക്കാൾ ഇഷ്ടം തന്നെ ആശ്വസിപ്പിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്ന പുരുഷനെയാണ്.