Monday 27 January 2020 06:02 PM IST : By സ്വന്തം ലേഖകൻ

ഗർഭിണി മരുന്നു കഴിക്കുന്നത് കുഞ്ഞിന് ദോഷം ചെയ്യുമോ?; 22 വയസുകാരിയുടെ അനുഭവം: മറുപടി

pregnant

ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച േചാദ്യോത്തരങ്ങൾ

Q 22 വയസ്സുള്ള വിവാഹിതയാണ്. രണ്ടു മാസം ഗർഭിണിയാണ്. എനിക്ക് ഇടയ്ക്കിടെ പനിയും ജലദോഷവും വരുന്നുണ്ട്. പാരസെറ്റമോളും മറ്റു മരുന്നുകളും ഡോക്ടറുടെ നിർദേശത്തോടെ കഴിക്കുന്നുണ്ട്. എന്നാൽ മരുന്നു കഴിക്കുമ്പോൾ അത് കുഞ്ഞിനു ദോഷം ചെയ്യുമോ എന്നൊരു ടെൻഷനുണ്ട്. ഗർഭകാലത്ത് മരുന്നു കഴിക്കുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എന്താണ്?

ഫെബി, തിരുവല്ല

Aഡോക്ടർ നിങ്ങൾക്കു നിർദേശിച്ചിട്ടുള്ള മരുന്നുകൾ നിർദേശിക്കപ്പെട്ട ഡോസിൽ കഴിക്കുന്നതിൽ അപാകത ഒന്നുമില്ല. കുഞ്ഞിനെ ബാധിക്കാമെന്നതിനാൽ പല മരുന്നുകളും ഗർഭകാലത്ത് ഒഴിവാക്കുകയും വളരെ കരുതലോടെയോ മാത്രം കഴിക്കുകയും വേണം എന്ന അറിവാണ് ഇവിടെ ആശങ്കയുടെ കാരണം. അതു ശരിയുമാണ്. എന്നാൽ ഗർഭിണിക്ക് ഗർഭകാലത്ത് ബാധിക്കാവുന്ന ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും കുഞ്ഞിനു ദോഷം വരാതെ സുരക്ഷിതമായി കഴിക്കാവുന്ന മരുന്നുകളും ചികിത്സയും ഇന്ന് ലഭ്യമാണ്.

ആശങ്ക മാറുന്നില്ലെങ്കിൽ ഒരു രക്തപരിശോധനയും, ഗർഭസ്ഥശിശുവിന്റെ വളർച്ചയെ മനസ്സിലാക്കാൻ ഒരു അൾട്രാസൗണ്ട് സ്കാനിങ്ങും ചെയ്യാം. നിങ്ങൾക്കും കുഞ്ഞിനും എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു മനസ്സിലാക്കാനാകും. കുഴപ്പം കണ്ടാൽ നിങ്ങളുടെ ഡോക്ടർ അതിനു വേണ്ട മരുന്നുകളും മറ്റും നിർദേശിക്കും.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,

തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ

(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം