Thursday 11 February 2021 01:11 PM IST : By സ്വന്തം ലേഖകൻ

ആർത്തവം ആരംഭിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ സ്വഭാവത്തിൽ വ്യതിയാനം?: 20കാരിയുടെ ആശങ്ക: മറുപടി

stress-menstrual

20 വയസുണ്ട്. ആർത്തവം ആരംഭിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ എന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുന്നു. എല്ലാരോടും ദേഷ്യം, പെട്ടെന്നു സങ്കടം വരുക, ഉറക്കം കുറയുക തുടങ്ങിയ പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളായി ഈ പ്രശ്നം എനിക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും അടുത്തിടെയാണ്, ആർത്തവം ആരംഭിക്കുന്നതിനു മുൻപാണ് ഈ പ്രശ്നമെന്നു മനസ്സിലാകുന്നത്. എനിക്ക് മാനസികരോഗം വല്ലതുമാണോ? എന്തുചെയ്യണം?

ശ്രീകല, കോട്ടയം

A ആർത്തവാരംഭത്തിനു മുൻപ് ചെറിയ മനോവിഷമങ്ങളും ശാരീരിക വിഷമങ്ങളും പലർക്കും ഉള്ളതാണ്. പക്ഷേ അത് ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുക.

ആർത്തവകാല തലവേദന

Q 31 വയസുണ്ട്. ആർത്തവസമയത്തുള്ള തലവേദനയാണ് എന്റെ പ്രശ്നം. കഴിഞ്ഞ രണ്ടു വർഷമായി മൂന്നു ദിവസം മാത്രമെ രക്തസ്രാവമുള്ളൂ. ഇതുകൊണ്ടാണോ തലവേദന വരുന്നത്? ഹീമോഗ്ലോബിൻ അളവ് ഒൻപതാണ്. തൈറോയ്ഡ് അളവും നോർമലാണ്? നല്ല തോതിൽ മുടികൊഴിച്ചിലുമുണ്ട്. തലവേദനയും മുടികൊഴിച്ചിലും മാറാൻ എന്താണ് ചെയ്യേണ്ടത്?

അനീസ, കൊല്ലം

A ആർത്തവസമയത്ത് കുറച്ച് തലവേദനയും ക്ഷീണവും തോന്നുന്നത് സാധാരണമാണ്. പലരിലും കാണാറുണ്ട്. മറ്റു രോഗാവസ്ഥകളില്ലെങ്കിൽ ഇതിനെപ്പറ്റി കൂടുതൽ വിഷമിക്കേണ്ട. എന്നാൽ സാധാരണയേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ കാണുന്നുണ്ടെങ്കിൽ വിശദമായ മെഡിക്കൽ പരിശോധന നടത്തി കുഴപ്പങ്ങളൊന്നുമില്ല എന്നു മനസ്സിലാക്കുന്നത് നല്ലതാണ്. ഹീമോഗ്ലാബിൻ നില കൂടേണ്ടതുണ്ട്. ഇതിനായി അയൺ ഗുളികകൾ കഴിക്കാം. ഒപ്പം പോഷകസമൃദ്ധമായ ഇലക്കറികളും പച്ചക്കറികളുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം. ഇത് മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.

കടപ്പാട്:

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ്  ഗൈനക്കോളജിസ്റ്റ്,  
േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,
തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ
(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,
െമഡിക്കൽ േകാളജ്, തിരുവനന്തപുരം