Wednesday 12 February 2020 12:40 PM IST : By സ്വന്തം ലേഖകൻ

ആർത്തവ കാലത്തെ സെക്സും, ഡയറ്റും; അറിയേണ്ടതെല്ലാം

menstrual-period

ആർത്തവം സംബന്ധിച്ച് ഒരുപാട് തെറ്റിധാരണകൾ സ്ത്രീകൾക്കുണ്ട്. പലതും തലമുറയായി പകർന്നു കിട്ടിവയാണ്. പ്രധാനപ്പെട്ട ചില ധാരണകളിലെ ശരിതെറ്റുകൾ അറിയാം.

ആർത്തവം ഒരു പാപം/ശാപം ആണോ?

ഒരു സ്ത്രീ ആരോഗ്യവതി ആണെന്നതിന്റെ തെളിവായ സാധാരണ ശാരീരിക പ്രക്രിയയാണ് ആർത്തവം. അതൊരു ശാപമോ, പാപമോ അല്ല.

ചില സമുദായങ്ങളിൽ മാസമുറയുള്ളപ്പോൾ സ്ത്രീയെ വീട്ടിൽ കയറ്റാറില്ല. ഇതെന്താണ്?

പല സമുദായങ്ങളിലും മാസമുറയുമായി ബന്ധപ്പെട്ട പല കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമുണ്ട്. ഇതിൽ അധികവും അടിസ്ഥാനരഹിതമാണ്; അശാസ്ത്രീയമാണ്; അനാവശ്യമായ ഭാവനാസൃഷ്ടികളാണ്.

രക്തസ്രാവമുള്ളതുകൊണ്ടു മാസമുറയുള്ളപ്പോൾ സ്ത്രീ അശുദ്ധയാണെന്നും അതിനാൽ അസ്പൃശ്യയാെണന്നുമുള്ള വിശ്വാസത്തിൽ നിന്നും ഉടലെടുത്ത ആചാരമാവണം അത്തരം സ്ത്രീകളെ വീട്ടിൽ കയറ്റാതിരിക്കൽ. തീണ്ടാരി=തീണ്ടാരി ഇരിക്കൽ= മാറി ഇരിക്കൽ. മറ്റൊരു അന്ധവിശ്വാസമാണ് ആർത്തവം നടക്കുന്ന സ്ത്രീ തൊട്ട ഭക്ഷണം അശുദ്ധവും ചീത്തയും ആകുമെന്നത്. ഇതിനൊന്നും ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരശുദ്ധി പാലിക്കുന്നിടത്തോളം ആർത്തവം നടക്കുന്ന സ്ത്രീ മറ്റുള്ള വരെപ്പോലെ തന്നെ ശുദ്ധയാണ്.

രക്തനഷ്ടം സ്ത്രീയെ ക്ഷീണിതയാക്കുമോ?

ക്ഷീണിതയാക്കും. പക്ഷേ, ആർത്തവകാലം കഴിഞ്ഞാൽ അവൾ പഴയതുപോലെ ഊർജസ്വലയാകും.

ഈ സമയത്ത് ഒരു സ്ത്രീക്കു സ്കൂളിൽ/കോളജിൽ/ഒാഫീസിൽ പോകാമോ?

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, അതിവേഗം നീങ്ങുന്ന, മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്തുകൃത്യമായുണ്ടാകുന്ന സാധാരണമായ ഒരു ശാരീരിക പ്രക്രിയയുടെ പേരിൽ ഒരു പെൺകുട്ടിക്ക്/സ്ത്രീക്ക് കോളജിൽ നിന്നോ വീട്ടിൽ നിന്നോ വിട്ടുനിൽക്കുക സാധ്യമല്ല. വിവരം, വിദ്യാഭ്യാസം, ആത്മവിശ്വാസം ഇവയെല്ലാം അവരെ ആ വിധത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. സ്ത്രീ ഇന്ന് എന്തിനും തയാറാണ്. പാഡുകൾ കൊണ്ടുനടക്കുന്ന അവർക്ക് ‘മുൻപും പിറകും’ നോക്കേണ്ട കാര്യമില്ല.

ഏതു തരത്തിലുള്ള ആഹാരമാണ് ആർത്തവം നടക്കുമ്പോൾ കഴിക്കേണ്ടത്?

ഇരുമ്പുസത്ത് ധാരാളമുള്ള സമീകൃതാഹാരമാണ് ഉത്തമം. ബജ്റ (Pearl Millet) , ശർക്കര, റാഗി, പച്ചയിലക്കറികൾ ഇവയിലെല്ലാം ഇരുമ്പിന്റെ അംശമുണ്ട്.

ആർത്തവമുള്ളപ്പോൾ വ്യായാമം ചെയ്യാമോ?

ഇന്ന് വ്യായാമവും ശാരീരികാരോഗ്യവും ഒഴിച്ചുകൂടാൻ വയ്യാത്തതാണല്ലോ. ആർത്തവമുള്ളപ്പോൾ ലഘുവായ വ്യായാമം ചെയ്യുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല.

ഏതുതരം സാനിറ്ററി നാപ്കിനാണ് നല്ലത്?

നനവ് വലിച്ചെടുക്കുന്ന, മൃദുവായ ഏതു നാപ്കിനും നല്ലതാണ്. തുടയിൽ ഉരച്ചിൽ ഉണ്ടാക്കുന്നതാകരുത്. നാപ്കിൻ രോഗാണുവിമുക്തമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ദിവസം എത്ര നാപ്കിനുകൾ ഉപയോഗിക്കണം? ഇതിനു പ്രത്യേക കണക്ക് ഉണ്ടോ?

രക്തംേപാക്കിന്റെ അളവും രീതിയും അനുസരിച്ചുവേണം നാപ്കിനുകളുടെ എണ്ണം നിശ്ചയിക്കാൻ. വലിയ തോതിൽ രക്തസ്രാവമുണ്ടെങ്കിൽ അഞ്ച് എണ്ണമൊക്കെ ഉപയോഗിക്കാം. അല്ലെങ്കിൽ 2–3 പാഡുകൾ തന്നെ മതിയാകും.

ആർത്തവസമയത്ത് െെലംഗിക ബന്ധത്തിൽ ഏർപ്പെടാമോ?

ഇതു വളരെ ശ്രദ്ധിച്ചു മറുപടി പറയേണ്ട വിഷയമാണ്. പണ്ട് ആർത്തവകാലങ്ങളിൽ സ്ത്രീകൾക്ക് െെലംഗികത മാത്രമല്ല ഗൃഹവൃത്തികളും അപ്രാപ്യമായിരുന്നു. എന്നാൽ സ്ത്രീക്കു താൽപര്യവും സാഹചര്യവുമുണ്ടെങ്കിൽ െെലംഗികത ആവാം എന്നാണ് പുതിയ നിലപാട്. ആർത്തവസമയത്തു ഗർഭപാത്രത്തിന്റെ അകത്തെ വലയങ്ങൾ കട്ടിയാകുകയും കൂടുതൽ പുറത്തേക്കു തള്ളിനിൽക്കുകയും ചെയ്യും. അതിനാൽ പെട്ടെന്ന് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. െെലംഗിക പങ്കാളിക്ക് അണുബാധ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

ആർത്തവമുള്ള സ്ത്രീയുമായി ബന്ധപ്പെട്ടാൽ പുരുഷന് ടെറ്റനസ് വരാൻ സാധ്യതയുണ്ടോ?

ഇല്ല. െെലംഗികാവയവങ്ങളിലെ രോഗങ്ങളാണ് െെലംഗികബന്ധത്തിലൂടെ പകരുന്നത്. ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയ ആണ് ടെറ്റനസ് പരത്തുന്നത്.സ്ത്രീക്ക് രക്തത്തിൽ നിന്നുള്ള അണുബാധ ഉണ്ടായിരിക്കുകയും അതു പുരുഷലിംഗത്തിലൂടെ മൂത്രനാളിവഴി അകത്തോട്ട് കയറുകയും ചെയ്താലേ അണുബാധ ഉണ്ടാകൂ.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി  
സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ
ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )  
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ,
dnr@degainstitute.net