Wednesday 18 November 2020 05:31 PM IST : By ജീന വർഗീസ്

പോഷകങ്ങളിൽ മുൻപൻ എരുമപ്പാൽ; പ്രതിരോധശക്തിക്ക് ആട്ടിൻപാൽ: പാലിന്റെ ഔഷധഗുണങ്ങൾ അറിയാം

milk435

പാലും പാൽ ഉൽപന്നങ്ങളും നമ്മുെട നിത്യജീവിതത്തിന്റെ ഭാഗമാണ്. കാത്സ്യത്തിന്റെയും പ്രോട്ടീനിന്റെയും നല്ല സ്രോതസ്സാണ് പാൽ. വൈറ്റമിൻ എ യും വൈറ്റമിൻ ഡിയും മറ്റു ധാതുലവണങ്ങളും പാലിൽ ധാരാളം അടങ്ങിയിരിക്കുന്നു. പശു, ആട്, എരുമ എന്നിവയുടെ പാൽ ആണ് നമ്മൾ സാധാരണ ഉപയോഗിക്കുന്നത്. പോഷകങ്ങളുെട കാര്യത്തിൽ ഇവ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. അവ എന്താണെന്നു നോക്കാം.

∙ പശുവിൻ പാൽ : നമുക്ക് എളുപ്പം ലഭ്യമാകുന്ന പാലാണ് പശുവിൻ പാൽ. മറ്റു പാലുകളെ അേപക്ഷിച്ച് കൊഴുപ്പിന്റെ അളവ് കുറവാണ് എന്നതാണ് പശുവിൻ പാലിന്റെ പ്രത്യേകത. ഇതിൽ പ്രോട്ടീൻ അളവ് 3.2 ഗ്രാം, കൊഴുപ്പിന്റെ അളവ് 4.1 ഗ്രാം, കാത്സ്യത്തിന്റെ അളവ് 180 എംജി എന്ന രീതിയിലാണ്.

∙ ആട്ടിൻ പാൽ : എളുപ്പം ദഹിക്കാനും പ്രതിരോധശക്തി വർധിപ്പിക്കാനും ആട്ടിൻ പാൽ ആണ് നല്ലത്. ഇതിൽ പ്രോട്ടീനിന്റെ അളവ് 3.2 ഗ്രാം, കൊഴുപ്പ് 4.1 ഗ്രാം കാത്സ്യം 120 എംജി, ഊർജം 72 കാലറി എന്നിങ്ങനെയാണ്.

∙ എരുമ പാൽ : മറ്റു പാലുകളെ അേപക്ഷിച്ച് പോഷകങ്ങളുെട അളവ് കൂടുതൽ ആണ്. തൈര്, വെണ്ണ, നെയ്യ്, ചീസ് തുടങ്ങിയവ ഉണ്ടാക്കാൻ എരുമ പാൽ ആണ് കൂടുതൽ നല്ലത്. ഇതിൽ പ്രോട്ടീൻ അളവ് 4.3 ഗ്രാം, കൊഴുപ്പിന്റെ അളവ് 6.5 ഗ്രാം, കാത്സ്യം 210 എംജി , ഊർജം 117 കാലറി എന്നിങ്ങനെയാണ് പോഷകങ്ങളുെട അളവ്.

ഒാരോ വ്യക്തിയുെടയും ശരീരഘടനയുെടയും മറ്റ് അവസ്ഥകളും അനുസരിച്ച് ഏത് പാൽ എന്നത് തിരഞ്ഞെടുക്കാം. കുട്ടികൾക്ക് ആട്ടിൻ പാലാണ് ഉത്തമം. കാലറി, കൊഴുപ്പ് എന്നിവ നിയന്ത്രിക്കേണ്ടവർ പശുവിൻ പാൽ തിരഞ്ഞെടുക്കുന്നതാവും ഉത്തമം. എന്നാൽ പശുവിൻ പാലിന്റെ ഉപയോഗം കുട്ടികളിൽ അലർജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നു.

പാലിലെ കൊഴുപ്പ് നീക്കം െചയ്യാനായി പാൽ തിളപ്പിച്ച ശേഷം ഒരു മണിക്കൂറോളം ഫ്രിജിൽ വയ്ക്കുകയോ തണുക്കാൻ വയ്ക്കുകയോ െചയ്യാം. ഇങ്ങനെ െചയ്യുമ്പോൾ കൊഴുപ്പ് മുകളിൽ അടിയുകയും നീക്കം െചയ്യുകയും െചയ്യാം.

പാൽ ഔഷധമായി ഉപയോഗിക്കാറുണ്ട്. സാധാരണ ആട്ടിൻപാലാണ് അങ്ങനെ പ്രയോജനപ്പെടുത്താറുള്ളത്.

തയാറാക്കിയത്

ജീന വർഗീസ്

ന്യൂട്രിഷൻ വിദഗ്ധ

ആലപ്പുഴ

Tags:
  • Manorama Arogyam
  • Health Tips