Thursday 11 January 2018 02:10 PM IST : By േഡാ. ജ്യോതിദേവ് കേശവദേവ്

പ്രമേഹം നിയന്ത്രിക്കാൻ മൊബൈൽ ആപ്പുകളും; നല്ലതേത്? തിരിച്ചറിയാം ഉപയോഗിക്കാം

diab01

മറ്റു രോഗങ്ങളിൽ നിന്നുമൊക്കെ വിഭിന്നമാണ് പ്രമേഹരോഗത്തിന്റെ ചികിത്സ. ഡോക്ടറുടെ ഒരു കുറിപ്പടി കൊണ്ടുമാത്രം സാധ്യമല്ലത്. അതിസങ്കീർണവും നിരന്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന രോഗപ്രക്രിയയും ആയതിനാൽ ആധുനിക സാേങ്കതികവിദ്യയുടെ പ്രയോജനം രോഗികൾക്കു നന്നേ ഗുണം ചെയ്യും. പ്രമേഹരോഗികളുെട എക്കാലത്തേയും പേടി സ്വപ്നമായ പ്രമേഹ സങ്കീർണതകളായ ഹൃദ്രോഗവും വൃക്കരോഗവും പോലെയുള്ള അവസ്ഥകൾ തടയുന്നതിന് പ്രമേഹ നിയന്ത്രണത്തിലെ കൃത്യനിഷ്ഠകൾക്ക് വളരെ പ്രാധാന്യമുണ്ട്. അതിനു രോഗികളെ സഹായിക്കുന്ന വിവിധസാങ്കേതിക സംവിധാനങ്ങൾ ഇന്നു ലഭ്യമാണ്. വരുംകാലത്തെ പ്രമേഹചികിത്സയിലെ ഏറ്റവും നിർണയകമായ ഗാഡ്ജറ്റ്, സ്മാർട് ഫോണുകളായിരിക്കും. മൊെെബൽ ഫോൺ ആപ്പുകൾ എല്ലാപേർക്കും ഇപ്പോൾ സുപരിചിതമാണ്. പണം വാങ്ങാനും കൊടുക്കുവാനും മാത്രമല്ല, സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാനും ഒരു ദിവസം എത്രദൂരം നടന്നു എന്നറിയുന്നതിനും ഒക്കെയുണ്ട് ഇപ്പോൾ മൊെെബൽ ഫോൺ ആപ്ലിക്കേഷൻസ്. ഇവിടേക്കാണു പ്രമേഹചികിത്സയ്ക്കായുള്ള ആപ്ലിക്കേഷനുകളും വന്നെത്തുന്നത്.


ഒൗഷധങ്ങൾ ഉപയോഗിച്ചുകൊണ്ടു മാത്രം ചികിത്സിക്കാൻ കഴിയുന്ന ഒരു രോഗമേയല്ല പ്രമേഹം. രോഗി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് അനുസരിച്ചു രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും തോതു മാറിക്കൊണ്ടിരിക്കുന്നു. ഒരു വ്യക്തി ദിവസവും നിർബന്ധമായും വ്യായാമം ചെയ്തിരിക്കണം എന്നു ഭിഷഗ്വരൻ നിർദേശിക്കുകയാണെങ്കിൽ പോലും അതു പലർക്കും സാധിക്കാറേയില്ല. അതും രോഗചികിത്സയെ പ്രതികൂലമായി സ്വാധീനിച്ചുകൊണ്ടേയിരിക്കും. അതുപോലെ കൊളസ്ട്രോളും ബിപിയുമെല്ലാം നിയന്ത്രണത്തിലായിരിക്കണം. ഇവയെക്കുറിച്ചെല്ലാം ഓർമ്മിച്ചുകൊണ്ടിരിക്കുന്ന, വേണ്ടപ്പോൾ ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കുന്ന ഒരു സഹായിയെ പോലെയാണ് പ്രമേഹ ആപ്പുകൾ പ്രവർത്തിക്കുന്നത്.പതിനായിരക്കണക്കിനു ഡയബറ്റിസ് ആപ്പുകളാണ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമായിട്ടുള്ളത്. എന്നാൽ വിരലിലെണ്ണാവുന്നവ മാത്രമാണു രോഗികൾക്കു ചികിത്സയ്ക്കായി യഥാർഥത്തിൽ പ്രയോജനപ്പെടുന്നത് എന്ന കാര്യം മറക്കരുത്.

sugar_blood

ഗ്ലൂക്കോമീറ്ററും ആപ്ലിക്കേഷനും


രക്തത്തിലെ പഞ്ചസാര ഗ്ലൂക്കോമീറ്ററിൽ നോക്കുമ്പോൾ ആ പഞ്ചസാരയുടെ അളവ് മൊെെബൽ ഫോണിലെ ആപ്പിൽ അപ്പോൾ തന്നെ പ്രത്യക്ഷപ്പെടുന്ന സംവിധാനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും ലഭ്യമാണ്. ബ്ലൂടൂത്/വയർലെസ് സംവിധാനമുള്ള ഇത്തരം ഗ്ലൂക്കോമീറ്റർ അനുബന്ധ ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്ത ഫോണുമായി ബന്ധിപ്പിച്ചിരിക്കും. സ്വയം രക്തപരിശോധന നടത്തുന്ന ഫലങ്ങൾ അവലോകനം ചെയ്യുവാനും അത് ഒരു ഗ്രാഫാക്കി മാറ്റാനും ഡോക്ടർക്ക് ഇ–മെയിലായി അയച്ചു കൊടുക്കുവാനുമെല്ലാം ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ഡയബറ്റിസ് ആപ്പുകളിലെ എല്ലാ വിവരങ്ങളും ക്ലൗഡിൽ (Cloud) ശേഖരിക്കുന്നത കാരണം എപ്പോൾ വേണമെങ്കിലും ഏതു കംപ്യൂട്ടറിൽ വേണമെങ്കിലും നമ്മുടെ യൂസർഐഡിയും പാസ്‌വേർഡ്  ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാനും വിശകലനം ചെയ്യാനും സാധിക്കും.


മികച്ച ഡയബറ്റിസ് ആപ്പ്


ആഗോളതലത്തിൽ തന്നെ ഉപയോഗിച്ചു ശ്രദ്ധേയമായ ഒരു ഡയബറ്റിസ് ആപ്പാണ് ലൈഫ്  ഇൻ കൺട്രോൾ ഡയബറ്റിസ് കോച്ച് (Life in control). നൂറിലധികം സംവിധാനങ്ങളും സവിശേഷതകളുമാണ് ഈ ആപ്ലിക്കേഷനുള്ളത്. 24 മണിക്കൂറും ഇതിൽ രോഗികൾക്ക് ഒരു കോച്ചിനെ ലഭ്യമാകും. പ്രമേഹസംബന്ധിയായ ഏതു സംശയങ്ങളും വാട്സ് ആപ്പ് ചാറ്റിലൂടെ ചോദിക്കുന്നതുപോലെ ചോദിക്കാവുന്നതും വ്യക്തമായ മറുപടി രോഗികൾക്ക് ലഭിക്കുന്നതുമാണ്.


നാം കഴിക്കുന്ന ഭക്ഷണത്തിന്റെ വിവരങ്ങൾ, വ്യായാമത്തിന്റെ വിശകലനം, രക്തത്തിലെ പഞ്ചസാരയുടെ ശരാശരി, അത് ഒരു ദിവസം എങ്ങനെയായിരുന്നു? ഒരാഴ്ച എങ്ങനെയായിരുന്നു? ഒരു മാസം എങ്ങനെയായിരുന്നു? ഇതെല്ലാം നമ്മുടെ ആപ്ലിക്കേഷനിൽ കാണുന്നതോടൊപ്പം അതു ഡോക്ടറുടെ ഒാഫീസിലും ലഭ്യമാകും. ആശുപത്രിയിലെ ഡയറ്റീഷന് ഒരു പുതിയ ഭക്ഷണരീതി നിർദേശിക്കണമെങ്കിൽ അത് ആശുപത്രിയിലെ രേഖകളിൽ ഉൾപ്പെടുത്തുന്ന നിമിഷം തന്നെ രോഗിക്ക് അവരുടെ ഫോൺ ആപ്പിലും ലഭ്യമാകുന്നു.


കൃത്രിമ ബുദ്ധിയുള്ള സഹായി


പ്രമേഹം ആയുഷ്കാല രോഗമായതു കൊണ്ടാകാം രോഗികൾക്കു മറവി വളരെ കൂടുതലാണ്. ഡോക്ടർ ഏതെങ്കിലും ഒൗഷധം കൊടുക്കുകയാണെങ്കിൽ വർഷങ്ങളോളം ചിലപ്പോൾ അത് ഉപയോഗിച്ചുകൊണ്ടിരിക്കും. മൂന്നു മാസത്തിലൊരിക്കൽ വിശദമായ ലബോറട്ടറി പരിശോധനകൾ നടത്തണം എന്നറിയാമെങ്കിലും ചിലപ്പോൾ അതിനെക്കുറിച്ച് ഒാർമിക്കുന്നത് ഒരു വർഷം കഴിഞ്ഞിട്ടായിരിക്കും. അഞ്ചു കി.ഗ്രാം ഭാരം 6 മാസങ്ങൾ കൊണ്ടു കുറയ്ക്കണം എന്നു ഡോക്ടർ നിർദേശിക്കുമ്പോൾ പാലിക്കുവാൻ തീരുമാനമെടുത്താലും ചിലപ്പോൾ അതു മറന്നുപോയി എന്നു വരും. ഇങ്ങനെ 100 കൂട്ടം കാര്യങ്ങളുണ്ട്. മരുന്നുകൾ കഴിക്കാൻ മറന്നുപോകുക, വ്യായാമം ചെയ്യാൻ മറന്നുപോകുക ഇത്തരം എല്ലാ മറവികൾക്കും ഒരു പരിഹാരം കൂടിയാണ് ലൈഫ്  ഇൻ കൺട്രോൾ ആപ്പ്. കൃത്യമായ ഇടവേളകളിൽ ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഒാർമപ്പെടുത്തിക്കൊണ്ടിരിക്കും.


പ്രമേഹരോഗ ചികിത്സയിൽ ചികിത്സാവിജയം ഉറപ്പിക്കുന്നതിന് ഒരു പ്രമേഹരോഗസംഘം കൂടെ വേണം എന്നതു നിർബന്ധമാണ് എന്ന് എല്ലാവർക്കുമറിയാം. ഡോക്ടറോടൊപ്പം ഡയറ്റീഷൻ, എഡ്യുക്കേറ്റർ, നഴ്സ്, ഫാർമസിസ്റ്റ്, െെസക്കോളജിസ്റ്റ് ഇവരൊക്കെ വേണം. പക്ഷേ, ഇവരുടെയെല്ലാം സേവനം രോഗിക്കു ലഭിക്കുന്നത് ആശുപത്രിയിൽ നിന്നു മാത്രമാണ്. പക്ഷേ, ഡയബറ്റിസ് ആപ്പുകളിലൂടെ അതു തുടർന്നും സാധ്യമാകും. കാരണം ഒാരോ രോഗികളുടെയും രോഗത്തിന്റെ പ്രത്യേകതകൾ മാനിച്ചു മാത്രമേ അവർക്കു വ്യായാമത്തെക്കുറിച്ചും ഭക്ഷണക്രമീകരണത്തെക്കുറിച്ചും ഒൗഷധങ്ങളുടെ ഡോസും മറ്റും മാറ്റുന്നതിനെക്കുറിച്ചുമുള്ള നിർദേശങ്ങൾ കൊടുക്കാൻ കഴിയൂ. ഇവിടെയാണു കൃത്രിമബുദ്ധി (Artifical intelligence) പ്രയോജനപ്പെടുത്തേണ്ടത്. ആധുനിക ഡയബറ്റിസ് ആപ്പുകളിൽ കൃത്രിമബുദ്ധി (artificial intelligence) കൂടി ഉൾപ്പെടുത്തിയാണ് ചികിത്സാ തുടർനിർദേശങ്ങൾ നൽകുന്നത്.


കണ്ണിനും ഫോൺ


ആദ്യമായി പ്രമേഹം തിരിച്ചറിയുന്ന രോഗിയിൽ പോലും കണ്ണു പരിശോധിച്ച് റെറ്റിനോപ്പതി എന്ന നേത്ര രോഗം ആരംഭിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിന് നേത്രരോഗ വിദഗ്ധനും പരിശോധിക്കാനുള്ള ഉപകരണങ്ങളും അത്യാവശ്യമാണ്. എന്നാൽ ഗ്രാമങ്ങളിലേയോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ഒക്കെയുള്ള പ്രമേഹ രോഗികൾക്ക് ഇതു സാധ്യമാകാതെ വരുന്നു. ഈ സ്ഥാനത്തേയ്ക്കാണ് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള നേത്ര പരിശോധന ഇപ്പോൾ സാധ്യമായിരിക്കുന്നത്. മൊബൈൽ ഫോണിൽ ഘടിപ്പിക്കാവുന്ന താരതമ്യന വില കുറഞ്ഞ ഒരു ഉപകരണത്താൽ കണ്ണു പരിശോധിക്കാനും ആവശ്യമെങ്കിൽ നേത്ര രോഗവിദഗ്ധന്  അയച്ചുകൊടുക്കാനും എളുപ്പം കഴിയും.  

diab03


വരാനിരിക്കുന്നവ


പ്രമേഹരോഗ സ്പെഷാലിറ്റി ആശുപത്രികളിലെ ഇലക്ട്രോണിക് മെഡിക്കൽ റിക്കോർഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നവയാകും ഈ ആധുനിക യുഗത്തിൽ വന്നെത്തുവാൻ പോകുന്ന ഡയബറ്റിസ് ആപ്പുകൾ. സമീപഭാവിയിൽ തന്നെ ഇവ ഇൻഷുറൻസുമായി ബന്ധിപ്പിക്കുവാനുള്ള ഒരുക്കങ്ങൾ കൂടി ആരംഭിച്ചുകഴിഞ്ഞു. ഇവിടെയും രോഗികൾക്കുതന്നെയാകും പ്രയോജനം ലഭിക്കുക. നന്നായി രോഗം ചികിത്സിക്കുവാൻ കഴിയുന്ന, നിത്യവും ആപ്പ് ഉപയോഗിക്കുവാൻ കഴിയുന്ന രോഗികൾക്ക്, ഇൻഷുറൻസുമായി ബന്ധിപ്പിക്കുക വഴി ഇത്തരം രോഗികളെ യന്ത്രം തന്നെ കണ്ടെത്തി അവർക്ക് ഇൻഷുറൻസ് പ്രീമിയം കുറഞ്ഞുകൊണ്ടിരിക്കും.


ആര്  ഉപയോഗിക്കും?


മൊെെബൽ ഫോൺ ഇല്ലാത്ത പ്രമേഹരോഗികൾ അത്യപൂർവമാണ്. അതിൽ 50 ശതമാനം പേർക്കു മാത്രമാണു സ്മാർട്ട് ഫോൺ ഉള്ളത് എന്നു കരുതുകയാണെങ്കിൽ കൂടിയും ദശലക്ഷക്കണക്കിനു രോഗികൾക്കാകും ഈ സൗജന്യ സേവനങ്ങൾ ലഭിക്കുക. നിരവധി ഒൗഷധങ്ങൾ ഇന്ന് പുതുതായി കണ്ടെത്തിയെങ്കിലും പ്രമേഹരോഗചികിത്സ പൂർണലക്ഷ്യം കാണുന്നില്ല. രോഗികൾക്കാവശ്യം നിരന്തരമായ പ്രമേഹരോഗ വിദ്യാഭ്യാസവും ഒാർമപ്പെടുത്തലുകളുമാണ്. ഡയബറ്റിസ് ആപ്പുകൾ നടപ്പിലാക്കാൻ പോകുന്നതും ഈ പ്രക്രിയകൾ തന്നെയാണ്. ഇത് ഉപയോഗിക്കാൻ സാധ്യതയുള്ളത് വെറും 20 ശതമാനം രോഗികളാണെങ്കിൽ കൂടിയും 75 ദശലക്ഷം പ്രമേഹരോഗികളുള്ള ഭാരതത്തിൽ പ്രമേഹം വരുത്തിത്തീർക്കുന്ന െെബപാസ് ശസ്ത്രക്രിയകളും ഡയാലിസിസും ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും എന്നു പ്രത്യാശിക്കാം.

സ്കിൻ സെൻസറുകളാണ് പുതു തരംഗം

ശരീരത്തിലെ ഗ്ലൂക്കോസ് നില ഇടയ്ക്കിടെ പരിശോധിച്ച് വിവരം  റീഡർ എന്ന ഉപകരണത്തിലേക്കോ മൊബൈൽ ഫോണിലേക്കോ കൈമാറുന്ന  സ്കിൻ സെൻസറുകളാണ് പ്രമേഹ ഗാഡ്ജറ്റുകളിലെ പുതു തരംഗം. ഫ്ലാഷ് ഗ്ലൂക്കോസ് മോണിട്ടറിങ് സംവിധാനം എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ഗ്ലൂക്കോമീറ്ററിന്റേയും കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിട്ടറിങ് സംവിധാനത്തിന്റേയും (സിജിഎംഎസ്) ഒരു കൂടിച്ചേരലാണ് ഈ ഉപകരണമെന്നു പറയാം. നമ്മുെട നാട്ടിലും ലഭ്യമായിത്തുടങ്ങിയ വൃത്താകൃതിയിൽ ശരീരത്തിലൊട്ടിച്ചുവെയ്ക്കുന്ന ഈ സെൻസറുകൾ കൈയുെട പുറകുവശത്താണ്  ഒട്ടിക്കുന്നത്. തുടർന്ന് സെൻസർ പാച്ചിന്റെ നിശ്ചിത അകലത്തിൽ കൊണ്ടു വന്നു പ്രവർത്തിപ്പിക്കുമ്പോൾ സെൻസറിലെ റീഡിങുകൾ ഉപകരണത്തിലേക്കു കൈമാറും. 14 ദിവസം വരെ ഈ ഒരേ സെൻസർ ഉപയോഗിച്ച്  തുടർച്ചയായ ഗ്ലൂക്കോസ് നില അറിഞ്ഞുകൊണ്ടിരിക്കാം. പ്രമേഹം നിയന്ത്രണവിധേയമാകാൻ പ്രയാസമുള്ളവരിലും അടിക്കടി രക്തത്തിലെ പഞ്ചസാരനിലയിൽ കാര്യമായ മാറ്റങ്ങൾ വരുന്നവർക്കും ഏറെ ഉപകാരപ്രദമാണ് ഈ ഗാഡ്ജറ്റ്.

diab02

വിരങ്ങള്‍ക്കു കടപ്പാട്:- േഡാ. ജ്യോതിദേവ്  കേശവദേവ് - കൺസൽറ്റന്റ് ഇന്‍ ഡ‍യബറ്റിസ് & ജീറിയാട്രിക്സ്,
ജ്യോതിദേവ്സ് ഡയബറ്റിസ് സെന്റർ, തിരുവനന്തപുരം, ceo@jothydev.net

രക്തത്തിലെ പഞ്ചസാരനില പെട്ടെന്ന് കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാറ്റിലിവർ വ്യാപകമാകുന്നു; കാരണങ്ങളും പരിഹാരങ്ങളും