Tuesday 05 February 2019 06:14 PM IST : By സ്വന്തം ലേഖകൻ

മൊബൈലിനെ കൂട്ടുപിടിച്ചാൽ ഉറക്കം അതിന്റെ വഴിക്കു പോകും; ശ്രദ്ധിക്കണം ഈ നാല് കാര്യങ്ങൾ

mobile-phonez

ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ ഉറക്കപ്രശ്നങ്ങൾ നേരിടേണ്ടിവരാം.

∙ മൊബൈൽ സ്ക്രീനിൽ നിന്ന് പുറത്തുവരുന്ന നീലരശ്മികൾ പകൽസമയമാണെന്ന് തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഉറക്കം നഷ്ടപ്പെടാൻ കാരണം. ഇത് സ്ലീപ് ഹോർമോണായ മെലടോണിന്റെ ഉൽപാദനം കുറയ്ക്കും.

∙ ഐഫോൺ അടക്കമുള്ള പുതിയ മൊബൈലുകളിൽ നൈറ്റ്മോഡ് ആക്ടിവേറ്റ് ചെയ്താൽ നീല പ്രകാശരശ്മികൾ അപ്രത്യക്ഷമാകും.

∙ നീലവെളിച്ചം അപ്രത്യക്ഷമാക്കുന്ന തേൻ‌നിറമുള്ള (Amber Colour) സ്ക്രീൻ പ്രൊട്ടക്ടർ സ്ക്രീനിൽ പതിപ്പിച്ചാലും ഈ പ്രശ്നം മറികടക്കാം.

∙ നീലരശ്മികളെ മാറ്റുന്ന ഫിൽറ്റർ കോട്ടിങ് ഉള്ള കണ്ണട ഉപയോഗിക്കുകയുമാവാം.