Wednesday 22 January 2020 06:08 PM IST : By സ്വന്തം ലേഖകൻ

രണ്ടാമതു വിവാഹിതയായി അമ്മ, വിഷാദത്തിലേക്ക് വീണ് മകൾ; ഡോക്ടർ മറുപടി പറയുന്നു

mother

ശിശുക്കളുടെ ആേരാഗ്യപ്രശ്നങ്ങൾക്കും കൗമാരക്കാരുടെ ആകുലതകൾക്കും മറുപടി

എന്റെ മകൾക്കു വേണ്ടിയാണെഴുതുന്നത്. അവൾ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. എന്റെ ഭർത്താവു മരിച്ചിട്ട് അഞ്ചു വർഷമായി. രണ്ടു മാസം മുൻപ് ഞാൻ രണ്ടാമതു വിവാഹിതയായി. എന്നാൽ കുട്ടിയെ കൂടെ നിർത്താനാകില്ല എന്നായിരുന്നു ഭർ‍‍തൃവീട്ടുകാരുടെ നിർബന്ധം. അതു കൊണ്ട് അവളെ എന്റെ അമ്മയുടെ അടുത്താക്കി. കുട്ടിയുടെ ടീച്ചർ ഇടയ്ക്കു വിളിച്ച് പരീക്ഷയിൽ മാർക്കു കുറയുന്നു, ക്ലാസിൽ വിഷാദഭാവത്തിലാണിരിപ്പ് എന്നൊക്കെ പറഞ്ഞു. മോളുടെ സന്തോഷം വീണ്ടെടുക്കാൻ ഞാൻ എന്തു ചെയ്യണം?

പ്രബിത, മലപ്പുറം

A രണ്ടാം വിവാഹം ഒരു തെറ്റല്ല, ഒരു സ്ത്രീയുടെ അവകാശമാണ്. എങ്കിൽ പോലും 13 വയസ്സു കഴിഞ്ഞ കൗമാരത്തിലുള്ള ഒരു പെൺകുട്ടിയുടെ പൂർണസമ്മതത്തോടുകൂടി മാത്രമേ അതു ചെയ്യാവൂ. കാരണം ഇവിടെ കുട്ടിക്കു തോന്നിയിരിക്കുന്നത് എന്നെ വേണ്ടെന്നുവച്ച് അമ്മൂമ്മയുടെ കൂടെ ആക്കി എന്നാണ്. അതുകൊണ്ടുതന്നെ അതിനോടു വിരോധവും സങ്കടവും ഒക്കെയായി ഒരു വിഷാദഭാവത്തിലേക്കു കുട്ടി പോയിരിക്കും. നിങ്ങൾ എത്ര പറയാൻ ശ്രമിച്ചാലും കുട്ടിക്കു മനസ്സിലാകണമെന്നില്ല. അതുകൊണ്ടുതന്നെ ഒരു കൗൺസലറുടെയോ ക്ലിനിക്കൽ െെസക്കോളജിസ്റ്റ്/െെസക്യാട്രിസ്റ്റിന്റെയോ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

േഡാ. എം. കെ. സി. നായർ

പ്രശസ്ത ശിശുരോഗവിദഗ്ധനും
മനശ്ശാസ്ത്രജ്ഞനും
ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ
 cdcmkc@gmail.com