Thursday 25 February 2021 03:49 PM IST : By സ്വന്തം ലേഖകൻ

ടെപറേച്ചർ ഗൺ മുതൽ പിപിഇ കിറ്റ് വരെ: കൊറോണ കാലത്ത് ജീവിതം മാറ്റിമറിച്ച ഉപകരണങ്ങളെ പരിചയപ്പെടാം

coronadevw2

കഴിഞ്ഞ എട്ടു മാസങ്ങള്‍ കൊണ്ടു നമ്മുടെ ജീവിതം മാറ്റിമറിച്ച ഒന്നാണ് കൊറോണ െെവറസ് ആക്രമണവും കോവിഡ്–19ഉം. ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതം കോറോണയ്ക്ക് മുന്‍പും പിന്‍പും എന്ന നിലയിലേക്കു മാറ്റിമറിക്കാന്‍ ഈ ഇത്തിരിക്കുഞ്ഞന്‍ െെവറസിനു സാധിച്ചു. നമ്മുടെ ജീവിതരീതികളില്‍ സമൂലമായ മാറ്റം വരുത്തിയ ഈ മഹാമാരി പുതിയ ഒരുപാടു സാമഗ്രികളെക്കൂടി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. കൊേറാണ കാരണം നമ്മുടെ നിത്യജീവിതത്തിലേക്കു കടന്നുവന്ന ചില പുതിയ ഉപകരണങ്ങളെ പരിചയപ്പെടാം. ചിലതെല്ലാം മുന്‍പേ തന്നെ ഇവിടെ ഉണ്ടായിരുന്നെങ്കിലും നിത്യജീവിതത്തിന്റെ ഭാഗമാവുന്നത് ഇപ്പോഴാണ്.

1. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍

എവിടെപ്പോയാലും നമുക്കു നേരേ പിസ്റ്റള്‍ ചൂണ്ടതുപോലെ ചൂണ്ടിക്കാണിച്ച് നമ്മുടെ ശരീരോഷ്മാവ് അളക്കുന്ന ഈ ഉപകരണം ഇന്ന് ഏറെ സുപരിചിതമാണ്. നമ്മുടെ ശരീരത്തില്‍ നിന്നു പുറത്തേക്കു വികിരണം ചെയ്യപ്പെടുന്ന തെര്‍മല്‍ റേഡിയേഷന്‍ ഒരു െസന്‍സര്‍ ഉപയോഗിച്ചു അളന്നാണ് ഇതു സാധ്യമാവുന്നത്. ശരീരതതില്‍ തൊടാതെ തന്നെ ശരീരോഷ്മാവ് അളക്കാം എന്നതുതന്നെയാണ് ഇതിന്റെ പ്രത്യേകത. ലേബര്‍ തെര്‍മോമീറ്റര്‍, നോണ്‍–കോണ്‍ടാക്ട് തെര്‍മോമീറ്റര്‍, ടെമ്പറേച്ചര്‍ ഗണ്‍ എന്നൊക്കെ ഇതിനു പേരുകളുണ്ട്. എന്നാല്‍ ഇതുകൊണ്ട് അളക്കുന്ന ശരീരോഷ്മാവ് നൂറു ശതമാനം കൃത്യമല്ല. (സാധാരണ തെര്‍മോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള്‍) എന്നൊരു എതിരഭിപ്രായവും ഉണ്ട്.

2. പള്‍സ് ഒാക്സീമീറ്റര്‍

ഈ കുഞ്ഞന്‍ ഉപകരണം നേരത്തെ തന്നെ ഇവിടെയുണ്ട്. പക്ഷേ, ഇവയുടെ ഉപയോഗം ആശുപത്രിക്കുള്ളില്‍ പ്രത്യേകിച്ചും െഎ.സി.യു.വിലും ശസ്ത്രക്രിയാമുറികളിലും റിക്കവറി റൂമിലുമൊക്കെയായിരുന്നു. രക്തത്തിലെ ഒാക്സിജന്റെ അളവു പരിശോധിക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. രക്തത്തിലെ ഒാക്സിജന്‍ നില അപകടകരമായ വിധത്തില്‍ താഴുന്ന െെസലന്റ് െെഹപ്പോക്സിയ എന്ന അവസ്ഥ കൊറോണാ അണുബാധയുടെ ഒരു ഗുരുതരലക്ഷണമാണ്. തുടക്കത്തില്‍ പുറമെ കാണുന്ന ലക്ഷണങ്ങളൊന്നും ഉണ്ടാവില്ല എന്നത് അപകടസാധ്യത കൂട്ടുന്നു. ഈ സാഹചര്യത്തില്‍ െെകവിരലുകളിലോ കാല്‍വിരലുകളിലോ ഒക്കെ ക്ലിപ്പ് ചെയ്തു നഖത്തിലൂടെ ശരീരത്തിലെ ഒാക്സിജന്‍ നില അറിയാന്‍ കഴിയുന്ന പള്‍സ് ഒാക്സീമീറ്റര്‍ ഒരെണ്ണം െെകയിലുണ്ടെങ്കില്‍ കൊറോണാബാധയുടെ അപകടകരമായ ഈ ലക്ഷണം പരിശോധിച്ചറിയാവുന്നതാണ്. പല വിലയിലും ഇത് ഇന്നു മാര്‍ക്കറ്റില്‍ സുലഭമാണ്.

3. ഒാട്ടോമാറ്റിക് സാനിെെറ്റസര്‍ ഡിസ്പെന്‍സര്‍

വീടുകളിലും സ്ഥാപനങ്ങളിലും വളരെ ഉപകാരപ്രദമായ ഒരു ഉപകരണമാണിത്. കൊറോണയെ പടികടത്താനുള്ള മുന്‍കരുതലുകളില്‍ പ്രധാനപ്പെട്ട ഒന്ന് ഇടയ്ക്കിടെ െെകകള്‍ സാനിെെറ്റസര്‍ ഉപയോഗിച്ചു വൃത്തിയാക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സാനിെെറ്റസര്‍ കുപ്പിയില്‍ നിന്നുതന്നെ അണുബാധയേല്‍ക്കാനുള്ള സാധ്യതകള്‍ ഉണ്ട്. ഇതിനു പരിഹാരമാണ് സെന്‍സര്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ഒാട്ടോമാറ്റിക് സാനിെെറ്റസര്‍ ഡിസ്പെന്‍സര്‍. വീടുകളുടെയും സ്ഥാപനങ്ങളുടെയും കടകളുടെയുമൊക്കെ പ്രവേശനകവാടത്തില്‍ ഇത്തരത്തില്‍ ഒരെണ്ണം വച്ചാല്‍ കരസ്പര്‍ശമേല്‍ക്കാതെ തന്നെ സാനിെെറ്റസര്‍ െെകയിലേക്കു പകര്‍ത്താം.

4. വെജിറ്റബിള്‍ സാനിെെറ്റസര്‍ മെഷീന്‍

ഈ കൊറോണക്കാലത്ത് എവിടെ നിന്നാണു അണുബാധ ഏല്‍ക്കുക എന്നു പറയാനാവാത്ത അവസ്ഥയാണ്. ഇവിടെയാണ് െവജിറ്റബിള്‍ സാനിെെറ്റസര്‍, െവജിറ്റബിള്‍ ക്ലീനിങ് മെഷീന്‍, ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ ക്ലീനര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ഉപകരണത്തിന്റെ പ്രസക്തി. ഒാസോണ്‍ സിസിന്‍െഫക്ഷന്‍ ടെക്നോളജിയാണ് ഈ ഉപകരണത്തില്‍ ഉപയോഗിക്കുന്നത്. രോഗാണുക്കളെ നശിപ്പിക്കുന്നതിനോടൊപ്പം ഇവയില്‍ അടങ്ങിയിരിക്കുന്ന കീടനാശിനികള്‍ കൊണ്ടുള്ള പ്രശ്നങ്ങളും വളരെ ഗണ്യമായി കുറയ്ക്കാന്‍ ഈ ഉപകരണത്തിലെ വൃത്തിയാക്കല്‍ കൊണ്ടു കഴിയും.

5. UV െെലറ്റ് സാനിെെറ്റസിങ് ബോക്സ്

െെകകള്‍ കഴുകുമ്പോലെ എളുപ്പമല്ല നമ്മുടെ െെകയിലെ ഉപകരണങ്ങള്‍ പ്രത്യേകിച്ചു ഇലക്ട്രോണിക് ഉപകരണങ്ങള്‍, പേന, കണ്ണട ഒക്കെ അണുവിമുക്തമാക്കുന്നത്. െമാെെബല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയില്‍ അണുനാശിനി നേരിട്ട് സ്പ്രേ ചെയ്യുന്നത് അഭികാമ്യമല്ല. ഇതിനു പരിഹാരമാണ് യുവി െെലറ്റ് സാനിെെറ്റസിങ് ബോക്സ്. ഈ പെട്ടിക്കുള്ളില്‍ നമുക്കു രോഗാണു വിമുക്തമാക്കേണ്ട ചെറു ഉപകരണങ്ങള്‍ വച്ച് അടയ്ക്കുകയേ േവണ്ടൂ. ഇതിനുള്ളില്‍ ഘടിപ്പിച്ച െെലറ്റില്‍ നിന്ന് അള്‍ട്രാവയലറ്റ്–സി രശ്മികള്‍ ബഹിര്‍ഗമിച്ച് നമ്മുടെ ഉപകരണങ്ങള്‍ അണുവിമുക്തമാക്കിത്തരും. സാധനങ്ങള്‍ അകത്തുവയ്ക്കുന്നതിനു മുമ്പ് നന്നായി തുടച്ചു വൃത്തിയാക്കുന്നതു നല്ലതാണ്. കൂടുതല്‍ ഫലപ്രദമായി വൃത്തിയാക്കാന്‍ അത് ആവശ്യമാണ്.

6. പ്ലാസ്റ്റിക് ഫേസ് സേഫ്ടി ഷീല്‍ഡ്

കൊറോണ െെവറസ് വ്യാപനം തടയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണല്ലോ മാസ്ക്. അതിലും ഒരു പടികൂടി കടന്ന് കണ്ണുകള്‍ക്കും മുഖത്തിനു ആകെയും സംരക്ഷണം തരുന്ന ഒരു ഉപാധിയാണ് േഫസ് ഷീല്‍ഡ്. കൂടുതല്‍ ആളുകളെ െെകകര്യം ചെയ്യേണ്ടിവരുന്ന തൊഴില്‍മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു വലിയ സഹായമാണ്. (ഉദാ: ആരോഗ്യപ്രവര്‍ത്തകര്‍, െസക്യൂരിറ്റി സ്റ്റാഫ്, മറ്റു കൌണ്ടര്‍ സ്റ്റാഫ്, ബസ് കണ്ടക്ടര്‍ മുതലായവര്‍.)

7. കാര്‍ പാര്‍ട്ടീഷന്‍ കര്‍ട്ടന്‍

സുതാര്യമായ പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ഈ കര്‍ട്ടണ്‍ കാറുകളില്‍ െെഡ്രവറെയും യാത്രക്കാരെയും വേര്‍തിരിക്കാനാണ് ഉപയോഗിക്കുന്നത്. െെഡ്രവറും യാത്രക്കാരും തമ്മിലുള്ള കാഴ്ച മറയ്ക്കുന്നി്ല എന്നു മാത്രമല്ല സംസാരിക്കുമ്പോഴും മറ്റുമുള്ള സ്രവങ്ങളില്‍ നിന്നു പരസ്പരം സംരക്ഷണം നല്‍കുകയും ചെയ്യും.

8. സേഫ്ടി കീ അഥവാ സേഫ്ടി ഹാന്‍ഡില്‍

ബലമുള്ള പോളികാര്‍ബണേറ്റ് പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ഇവ പൊതു ഇടങ്ങളില്‍ െെകകള്‍ സ്പര്‍ശിക്കേണ്ട അവസരങ്ങളില്‍ അതിനു പകരമായി ഉപയോഗിക്കാവുന്നതാണ്. ATM മെഷീന്‍, POS മെഷീന്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ലിഫ്ട് ബട്ടണുകള്‍ എന്നിവ ഉപയോഗിക്കേണ്ടിവരുമ്പോഴും കാരീബാഗുകള്‍ നേരിട്ടു സ്പര്‍ശിക്കാതെ തൂക്കിപ്പിടിക്കാനും ഇവ ഉപയോഗിക്കാം.

9. PPE കിറ്റ്

Personal Protective Equipment അഥവാ PPE കിറ്റ് കൊറോണ സമ്മാനിച്ച മറ്റൊരു സംവിധാനമാണ്. നിപ്പാ കാലത്തും ഇതുണ്ടായിരുന്നെങ്കിലും ഇവയുടെ ഉപയോഗം ഇത്ര പ്രചാരത്തിലാക്കിയതു കൊറോണയാണ്. പുനരുപയോഗിക്കാവുന്നതും കഴുകി സാനിെെറ്റസര്‍ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതുമായ ഇത്തരം കിറ്റുകള്‍ ആരോ്യപ്രവര്‍ത്തകര്‍ക്കു മാത്രമല്ല കൊറോണ വ്യാപനസാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന ആര്‍ക്കും ഉപകാരപ്രദമാണ്. വില സ്വല്പം കൂടുതലാണെങ്കിലും കൊറോണയുടെ റിസ്ക്ക് ആലോചിച്ചാല്‍ വില പ്രശ്നമാക്കേണ്ടതില്ല എന്നു പറയാം.

10. ഡിസ്പോസിബിള്‍ ടോയിലറ്റ് ബീറ്റ് കവര്‍

ഒാഫീസുകള്‍ക്കും മറ്റു പൊതു ഇടങ്ങള്‍ക്കും അനുയോജ്യമായ ഒരു ഉപകരണമാണിത്. പൊതു ടോയിലറ്റ് സീറ്റുകളുമായി നേരിട്ടു സമ്പര്‍ക്കം ഒഴിവാക്കുന്നതിനാല്‍ അങ്ങനെ പകരാന്‍ സാധ്യതയുള്ള എല്ലാ രോഗങ്ങള്‍ക്കെതിരെയും ഇവ സംരക്ഷണം നല്‍കുന്നു. കൊേറാണക്കാലം കഴിഞ്ഞാലും ഇവയ്ക്കു ഉപയോഗമുണ്ടെന്നര്‍ഥം. ബയോഡീഗ്രേഡബിള്‍ മെറ്റീരിയല്‍ ആയതിനാല്‍ ഇവ ഫ്ലഷ് ചെയ്തു കളയുന്നതിനും കുഴപ്പമില്ല. സാധാരണ െെസസിലുള്ള ഏതു ടോയിലറ്റ് സീറ്റിനും ഇവ പാകമാവുന്നതാണ്.

11. യുവി െെലറ്റ് സാനിെെറ്റസര്‍ ബാര്‍

െെകയിലൊതുങ്ങുന്ന ബാര്‍ രൂപത്തിലുള്ള അള്‍ട്രാവയലറ്റ് െെലറ്റ് പുറപ്പെടുവിക്കുന്ന ഉപകരണമാണിത്. തീരെ ഭാരം കുറഞ്ഞ ഇവ ഉപയോഗിച്ചു നിമിഷനേരം കൊണ്ടു നമുക്കു സ്പര്‍ശിക്കേണ്ട പ്രതലങ്ങള്‍ അണുവിമുക്തമാക്കാവുന്നതാണ്. കംപ്യൂട്ടര്‍ കീബോര്‍ഡോ, ATM പാഡോ എന്തും ഇത്തരത്തില്‍ അണുവിമുക്തമാക്കാവുന്നതാണ്.

12. പെന്‍ സ്പ്രേ ഹാന്‍ഡ് സാനിെെറ്റസര്‍

പേനയുടെ രൂപത്തിലുള്ള ഈ സ്പ്രേ ഉപകരണം വളരെ ലളിതമായി ഉപയോഗിക്കാവുന്നതാണ്. പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഈ ഉപകരണം ഇടയ്ക്കിടെ െെകകള്‍ ശുചിയാക്കേണ്ടിവരുമ്പോള്‍ ഏറെ ഉപതോഗപ്രദമാണ്. പുനരുപയോഗിക്കാവുന്ന ഈ ഉപകരണം കൊറോണക്കാലത്തിന്റെ ഒരു മികച്ച സംഭാവനയാണ്.

തയാറാക്കിയത്

ഡോ. സുനിൽ മൂത്തേടത്ത്

പ്രഫസർ, അമൃത കോളജ് ഒാഫ് നഴ്സിങ്

കൊച്ചി

Tags:
  • Manorama Arogyam