Monday 04 November 2019 02:23 PM IST : By സ്വന്തം ലേഖകൻ

പാച്ച് ഓട്ടിച്ചാൽ തീരാവുന്ന വേദനയേ ഉള്ളൂ! പെയിൻ കില്ലറിനു പകരം പുതിയ സൂത്രം

patches

മുറിവിൽ ബാൻഡേജ് ഒട്ടിക്കുന്നതു േപാലെ ശരീരവേദനയ്ക്കു പാച്ച് ഒട്ടിക്കുന്നത് വളരെയധികം പ്രയോജനപ്രദമാണ്. െപയിൻ റിലീഫ് പാച്ച് എന്നറിയപ്പെടുന്ന ഇവ അതിശക്തവും നിരന്തരവുമായ വേദനകളിൽ ഉപയോഗിക്കാം. ഒാരോ പാച്ചിനുള്ളിലും ത്വക്കിൽ ഒട്ടിപ്പിടിക്കുന്ന രീതിയിൽ മരുന്ന് േചർന്നിട്ടുണ്ടാകും. അത് സാവധാനം െതാലിപ്പുറത്തുകൂടി ശരീരത്തിനുള്ളിലേക്കു പ്രവേശിക്കും. ഒരു പാച്ച് ഒരു തവണ മാത്രമെ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പല തരത്തിലുള്ള പാച്ച് ഉണ്ട്.

∙ ഒപ്പിയോയിഡ് പാച്ച് (ബുപ്രിനോർഫിൻ, ഫെന്റാനീൽ) : ഒരു േഡാക്ടറുെട മേൽനോട്ടത്തിൽ മാത്രമെ ഒപ്പിയോയിഡ് മരുന്ന് അടങ്ങിയ ഇത്തരം പാച്ചുകൾ ഉപയോഗിക്കാൻ പാടുള്ളൂ. ഇവ ശക്തമായ വേദനസംഹാരികളാണ്. രക്തസമ്മർദം, ആസ്മ, മറ്റ് ശ്വാസകോശപ്രശ്നങ്ങൾ, തലച്ചോർ, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന േരാഗങ്ങൾ ഉള്ളവർ വളരെ ശ്രദ്ധാപൂർവം വേണം ഉപയോഗിക്കാൻ. ഒപ്പിയോയിഡ് മരുന്നിന്റെ പാർശ്വഫലങ്ങൾ തന്നെ ഇവയുെട പാച്ച് ഉപയോഗിച്ചാലും വരാം. ഉദാ: മനംപുരട്ടൽ, ഛർദിൽ, ഉറക്കകൂടുതൽ, വരണ്ട വായ, കാഴ്ച മങ്ങൽ തുടങ്ങിയവ. കൂടുതൽ നാൾ ഒപ്പിയോയിഡ് പാച്ച് ഉപയോഗിച്ചാൽ അതിനോട് അഡിക്‌ഷൻ ഉണ്ടാകാനും സാധ്യതയുണ്ട്. കാൻസർ േരാഗികൾ, പാലിയേറ്റീവ് െകയർ തുടങ്ങിയ സന്ദർഭങ്ങളിലാണ് ഈ പാച്ച് ഉപയോഗിക്കുന്നത്.

∙ നോൺ ഒപ്പിയോയിഡ് പാച്ച് (ഡൈക്ലോഫെനാക്, കീറ്റോപ്രോഫൻ): ഒടിവുകൾ, നടുവേദന, പേശീവലിവു മൂലമുള്ള വേദനകൾ, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദന എന്നിവയ്ക്ക് ഇവ ഉപകാരപ്രദമാണ്. വേദനസംഹാരി ഗുളികകൾ കഴിക്കുന്നതു െകാണ്ടുള്ള ഗ്യാസ്ട്രൈറ്റിസ് പ്രശ്നം ഇവ പരിഹരിക്കും. കൂടാതെ മരുന്ന് പൂർണമായി ശരീരം ആഗിരണം െചയ്യാത്ത അവസ്ഥകളിലും പാച്ച് ഉപകാരപ്രദമാണ്. ∙ ലിഗ്‌

നോകൈൻ പാച്ച് : ലിഗ്‌നോകൈൻ ലോക്കൽ അനസ്തേറ്റിക് മരുന്നാണ്. ചില പ്രത്യേകതരം വേദനകളിലാണ് ഇവ നിർദേശിക്കപ്പെടുന്നത്. ഉദാ: ഷിൻഗിൾസ് വേദനയ്ക്കും (െതാലിപ്പുറത്തെ വൈറൽ അണുബാധ), വാരിയെല്ലിന്റെ ഒടിവു മൂലമുള്ള വേദനയ്ക്കും ഫലപ്രദമാണ്. ∙ ബെല്ലഡോണ പാച്ച്: പേശീവേദനയ്ക്കുള്ള പാച്ച്. ഗ്ലൂക്കോമ ഉള്ളവരും അലർജിക്കു മരുന്ന് കഴിക്കുന്നവരും ഇത് ഉപയോഗിക്കരുത്.

∙ പാച്ചിനു മുകളിൽ േഹാട്ട്‌വാട്ടർ ബാഗ് േപാലുള്ള ചൂടുള്ള വസ്തുക്കൾ വയ്ക്കരുത്. കൂടുതൽ മരുന്ന് വേഗത്തിൽ ശരീരത്തിനുള്ളിൽ എത്താൻ കാരണമാകും.

∙ പാച്ച് ഒട്ടിക്കുന്ന ത്വക്കിൽ മുറിവോ അധികം േരാമമോ പാടില്ല. വൃത്തിയുള്ള ചർമത്തിൽ നനവില്ലാതെ വേണം ഒട്ടിക്കാൻ. ∙ പാച്ച് മാറി ഒട്ടിക്കാൻ മറന്നാൽ എത്രയും പെട്ടെന്ന് പുതിയത് ഒട്ടിക്കുക. ഒരു പാച്ച് മാറാതെ പുതിയ പാച്ച് ഒട്ടിക്കരുത്. മരുന്ന് ഒാവർ േഡാസ് ആകും. പാച്ച് മുറിച്ചും ഉപയോഗിക്കരുത്.

∙ ഒരാ ൾ ഉപയോഗിക്കുന്ന പാച്ച് മറ്റൊരാ ൾ ഉപയോഗിക്കരുത്. ഒാരോ പാച്ചിലും ഉള്ള മരുന്നിന്റെ അളവ് വ്യത്യസ്തമാണ്. വേദനയുെട ശക്തി അനുസരിച്ച് േഡാസ് കൂട്ടുകയോ കുറയ്ക്കുകയോ െചയ്യാം. വേദനസംഹാരി പാച്ച് വാട്ടർ പ്രൂഫ് ആണ്.

കടപ്പാട്;

േഡാ. രാജേഷ് വി.
ഒാർത്തോപീഡിക് സർജൻ,
മാതാ  േഹാസ്പിറ്റൽ,  േകാട്ടയം
rajeshortho@yahoo.co.in