Tuesday 26 March 2019 02:29 PM IST

പെയിൻ കില്ലറിൽ ഒടുങ്ങില്ല; മാരക രോഗങ്ങളുടെ സൂചനകളാണ് ഈ വേദനകൾ

Asha Thomas

Senior Sub Editor, Manorama Arogyam

pain

കൈ വേദന, കഴുത്തുവേദന, നടുവേദന...വേദന അനുഭവിക്കാത്തവർ ചുരുക്കം. സാധാരണഗതിയിൽ കയ്യിൽ കിട്ടുന്ന ഒരു പെയിൻ കില്ലർ കഴിച്ച് വേദനയെ ഒാടിക്കാനാകും ആദ്യശ്രമം. എന്നാൽ എല്ലാ വേദനകളും വെറും വേദനകളല്ല, ചില മാരകമായ രോഗങ്ങളുടെ കൂടെ സൂചനകളാകാം. താഴെ കാണുന്ന ചിത്രം വേദനയുടെ സ്ഥാനം നോക്കി രോഗം തിരിച്ചറിയാൻ സഹായിക്കും.

1. ടെൻഷൻ തലവേദന–നെറ്റിയിൽ ബാൻഡ് പോലെ വേദന

2. മൈഗ്രേൻ–തലയുടെ ഒരു ഭാഗത്ത്

3. ക്ലസ്റ്റർ തലവേദന– ഒരു കണ്ണിനു ചുറ്റും

4. സൈനസൈറ്റിസ് വേദന– സൈനസ് സ്ഥാനങ്ങളിൽ

5. പിത്താശയക്കല്ലുകൾ, വയറ്റിലെ അൾസർ, പാൻക്രിയാറ്റൈറ്റിസ്

6. നെഞ്ചെരിച്ചിൽ, ദഹനക്കേട്, പിത്താശയക്കല്ല്

7. വയറ്റിലെ അൾസർ, ഡുവോഡിനത്തിലെ അൾസർ. പാൻക്രിയാറ്റൈറ്റിസ്

8. വൃക്കയിലെ കല്ല്, മൂത്രാശയ അണുബാധകൾ, മലബന്ധം, ഹെർണിയ

9. അപ്പൻഡിസൈറ്റിസിന്റെ പ്രാരംഭവേദന, വയറ്റിലെ അൾസർ, ഇറിറ്റബിൾ ബവൽ സിൻഡ്രം

10. വൃക്കയിലെ കല്ല്, ഡൈവെർട്ടിക്കുലൈറ്റിസ്, മലബന്ധം, ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്

11. അപ്പൻഡിസൈറ്റിസ്, മലബന്ധം, പെൽവിക് വേദന

12. മൂത്രാശയ അണുബാധകൾ, പെൽവിക് വേദന, അപ്പൻഡിസൈറ്റിസ്

13. പെൽവിക് വേദന, ഡൈവെർട്ടിക്കുലർ ഡിസീസ് (ദഹനനാളിയിൽ എവിടെയെങ്കിലും ദ്രവം നിറഞ്ഞ സഞ്ചികൾ കാണപ്പെടുക)

2 WARNING.indd