Monday 26 August 2019 10:17 AM IST : By സ്വന്തം ലേഖകൻ

ചീഞ്ഞ ചെടികളിൽ നിന്നും വിഷവാതകം വരെ പുറത്തു വരാം! ചെടി വളർത്തുമ്പോള്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

plant മോഡൽ: അനു സുരാജ്

നമ്മൾ ഇന്ന് കഴിയുന്നത് കോ ൺക്രീറ്റ് കാടുകൾക്കുള്ളിലാണ് ഫ്ലാറ്റുകളിൽ ചേക്കേറുന്നവരുെട എണ്ണം കൂടി. ഇത്തരമൊരു അവസ്ഥയിൽ നമ്മുെട അന്തരീക്ഷം മലിനമാകാൻ സാധ്യത കൂടുതലാണ്. വീടും ഫ്ലാറ്റും നിർമിക്കുന്നതിനായി മരങ്ങളും മറ്റും വെട്ടി മാറ്റുന്നത് ശുദ്ധവായു കുറയ്ക്കുന്നു. ഇത് പല ആേരാഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കു വളരെ എളുപ്പത്തിൽ അധികം െചലവില്ലാതെ െചയ്യാവുന്ന ഒരു പരിഹാരമുണ്ട് – വീടിനുള്ളിൽ െചടി വ ളർത്തുക. പല ഇലച്ചെടികൾക്കും മുറിക്കുള്ളിലെ മലിന വസ്തുക്കളെ ആഗിരണം െചയ്ത് അന്തരീക്ഷം ശുദ്ധമാക്കാനുള്ള കഴിവുണ്ട്. െചടികൾ പ്രകാശസംശ്ലേഷണം (ഫൊ ട്ടോസിന്തസിസ്) നടത്തുമ്പോൾ മുറിയിലെ കാർബൺ ഡൈ ഒാക്സൈഡിനെ ആഗിരണം െചയ്തു ശുദ്ധവായു പുറത്തു വിടുന്നു. എന്നാൽ എല്ലാ െചടികളും വീടിനുള്ളിൽ വളർത്താമോ? േദാഷമുള്ളവയുണ്ടോ?

െചടി തിരഞ്ഞെടുക്കുമ്പോൾ

മുറിക്കകത്തെ പ്രകാശത്തിന്റെ അളവ് നോക്കി െചടി തിരഞ്ഞെടുക്കുക. പുറത്തു കിട്ടുന്ന പ്രകാശത്തിന്റെ അളവ് അകത്തു ലഭിക്കണമെന്നില്ല. ലഭിക്കുന്നതാകട്ടെ പ്രതിഫലനമായിരിക്കും. പ്രകാശത്തിന്റെ ഈ കുറവ് മറികടക്കാൻ ശക്തിയുള്ള െചടികൾ വേണം. പുഷ്പിക്കുന്ന െചടികൾ വീടിനുള്ളിൽ നന്നായി വളരില്ല. ചിലയിനം െചടികൾ വളരും. ഉദാഹരണത്തിന് ആന്തൂറിയവും ചിലയിനം ഒാർക്കിഡുകളും.

തറ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലായനികളിൽ നിന്ന് െചറിയ അളവിലെങ്കിലും േദാഷകരമായ വാതകങ്ങൾ പുറത്തുവരും. ഇന്ന് നമ്മൾ ജനലുകളും വാതിലുകളും അടച്ചിട്ടുകയാണ് പതിവ്. അതുെകാണ്ടുതന്നെ ഈ വാതകങ്ങൾ വീടിനുള്ളിൽ തങ്ങിനിൽക്കും. ഇത് ആളുകൾക്ക് ഇൻഡോർ സിക്ക് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടാക്കാം. തലവേദന, ഒാക്കാനം, ഉന്മേഷമില്ലായ്മ എന്നിവ അനുഭവപ്പെടുന്ന അവസ്ഥയാണിത്. എന്നാൽ െചടികൾ ഈ വാതകങ്ങളെ വലിച്ചെടുക്കും. പെയിന്റ്, സിഗരറ്റിന്റെ പുക, േപാലുള്ളവ മുറിക്കുള്ളിൽ മനുഷ്യനു ഹാനികരമായ െബൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വാതകങ്ങൾ പുറപ്പെടുവിക്കും. ഡ്രസീന, ബോസ്റ്റൺ ഫേൺ, പീസ്‌ലില്ലി, ഫിംഗർപാം, ലക്കിബാംബൂ തുടങ്ങിയ െചടികൾ വാതകങ്ങളെ ആഗിരണം െചയ്യും.

ദിക്ക് അനുസരിച്ചും പ്രകാശത്തിന്റെ േതാത് വ്യത്യാസപ്പെടും. കിഴക്കു വശത്താണ് െചടിയെങ്കിൽ രാവിലെ മാത്രമെ സൂര്യപ്രകാശം െചടികൾക്കുമേൽ പതിക്കൂ. പടിഞ്ഞാറാണെങ്കിൽ ൈവകുന്നേരവും. െതക്ക് വശത്ത് വർഷത്തിൽ പകുതിയോളം സമയം സൂര്യപ്രകാശം ലഭിക്കും. അതുപോെല തന്നെ വടക്കുഭാഗത്തും. പ്രകാശത്തിന്റെ ലഭ്യതയനുസരിച്ച് െചടികളുെട സ്ഥാനം ഇടയ്ക്കിടെ മാറ്റണം.

എസി മുറികളിൽ

സബ് ട്രോപ്പിക്കൽ (ഉേപാഷ്ണ മേഖല) കാലാവസ്ഥയിൽ വളരുന്ന െചടികൾക്ക് സാധാരണരീതിയിൽ 20–30 ഡിഗ്രി സെൽഷ്യസ് ഊഷ്മാവ് ആവശ്യമാണ്. ഈ െചടികളാണ് എസി മുറികളിൽ വയ്ക്കാൻ ഉത്തമം. മോത്ത് ഒാർക്കിഡ്, ആന്തൂറിയം, ഫെർലോപ്സിസ് തുടങ്ങിയ െചടികൾ നല്ലതാണ്. െഫർലോപ്സിസ് മനുഷ്യർ പുറത്തുവിടുന്ന കാർബൺഡൈഒാക്സൈഡ് വലിച്ചെടുക്കുന്നതിനാൽ എസി മുറികളിൽ വയ്ക്കുന്നത് സുരക്ഷിതമാണ്. എസി ഉപയോഗിക്കാത്ത സമയം മുറികളുെട ജനാലകൾ തുറന്നിടുകയും വേണം.

plant-1

േദാഷങ്ങൾ അറിഞ്ഞിരിക്കണം

െചടി തിരഞ്ഞെടുക്കുമ്പോൾ ഇടയ്ക്കിടെ ഇല െകാഴിയുന്ന െചടികൾ എടുക്കരുത്. മുള്ളു ഉള്ളവയും തിരഞ്ഞെടുക്കരുത്. േചമ്പ് വർഗത്തിലെയും എടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവയുെട ഇലകൾ െചാറിച്ചിൽ േപാലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. കുട്ടികൾ ഉള്ള വീടാണെങ്കിൽ പ്രത്യേകിച്ചും.

സുരക്ഷിതമാകണം

എല്ലാ െചടികളും ഒരാഴ്ച വീടിനുള്ളിൽ വച്ചശേഷം രണ്ടാഴ്ചയെങ്കിലും പുറത്തുവയ്ക്കണം. അല്ലെങ്കിൽ അവ നശിച്ചുപോകും. പ്രകാശം കൃത്യമായി ലഭിക്കാതിരുന്നാൽ െചടികൾ കാർബൺഡയോക്സൈഡ് പുറത്തുവിടുകയും െചയ്യും. െചടികൾ ചീഞ്ഞാൽ വിഷ വാതകങ്ങൾ പുറത്തുവരാം. അനാവശ്യമായി െചടികളിൽ സ്പർശിക്കരുതെന്ന് കുട്ടികൾക്കു നിർദേശം നൽകണം. മുതിർന്നവർ െചടികളെ പരിചരിച്ചശേഷം കയ്യ് കഴുകുകയും വേണം. ചെറിയ കുട്ടികളും വളർത്തു മൃഗങ്ങളും ഉളള വീടുകളിൽ തൂക്കിയിടുന്ന തരം െചടികൾ മതി. കൃത്യമായ ഇടവേളകളിൽ െചടികൾ ട്രിം െചയ്യുകയും െപാഴിഞ്ഞ ഇലകൾ നീക്കം െചയ്യുകയും വേണം.

തൂക്കിയിടുന്ന െചടിയാണെങ്കിൽ നടപ്പാതയിൽ നിന്ന് മാറ്റി വേണം ഇടാൻ. ഇവ നനയ്ക്കുമ്പോൾ വെള്ളം തറയിൽ വീഴാം. നടക്കുമ്പോൾ തെന്നി വീഴാൻ ഇത് ഇടയാക്കും. അലർജിയുള്ള വ്യക്തികൾ ഉള്ള വീടുകളിൽ പുഷ്പിക്കുന്ന െചടികൾ വയ്ക്കുന്നത് ഒഴിവാക്കുക.

ഇവ വളർത്താം

വീട്ടിനുള്ളിൽ സുരക്ഷിതമായി വളർത്താവുന്നവ ഇവയാണ് : േജഡ് പ്ലാന്റ്, ക്രിസ്മസ് കാക്റ്റസ്, േകാളിയസ്, ബാംബൂ പ്ലാന്റ്, േബാസ്റ്റൺ ഫേൺ, പീസ് ലില്ലി, സ്പൈഡർ പ്ലാന്റ്, വാണ്ടറിങ് ജ്യൂ, റബർ പ്ലാന്റ്, ഡ്രസീന, ഒാർക്കിഡുകൾ, ബ്രൊമീലിയാഡ്, കറ്റാർവാഴ

വിവരങ്ങൾക്കു കടപ്പാട്

ഡോ. പി. കെ. രാജീവൻ

മുൻ ഹെഡ്, പോമോളജി & ഫ്ളോറികൾച്ചർ വിഭാഗം

േകരള കാർഷിക സർവകലാശാല, തൃശൂർ

Tags:
  • Gardening